Connect with us

സാമ്പത്തിക ക്രമക്കേട്; ടൊവിനൊ തോമസിന്റെ അജയന്റെ രണ്ടാം മോഷണത്തിന്റെ റിലീസ് തടഞ്ഞ് കോടതി

Malayalam

സാമ്പത്തിക ക്രമക്കേട്; ടൊവിനൊ തോമസിന്റെ അജയന്റെ രണ്ടാം മോഷണത്തിന്റെ റിലീസ് തടഞ്ഞ് കോടതി

സാമ്പത്തിക ക്രമക്കേട്; ടൊവിനൊ തോമസിന്റെ അജയന്റെ രണ്ടാം മോഷണത്തിന്റെ റിലീസ് തടഞ്ഞ് കോടതി

നിരവധി ആരാധകരുള്ള താരമാണ് ടൊവിനൊ തോമസ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പേോഴിതാ ഓണം റിലീസായി എത്താനിരുന്ന ടൊവിനാ ചിത്രം അജയന്റെ രണ്ടാം മോഷണം (എആർഎം) എന്ന സി നിമയുടെ റിലീസ് തടഞ്ഞുവെന്നുള്ള വിവരമാണ് പുറത്തെത്തുന്നത്.

എറണാകുളം പ്രിൻസിപ്പൽ സബ് കോടതിയുടേതാണ് നടപടി. സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടി യുവിആർ മൂവീസ് നൽകിയ പരാതിയിന്മേലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. റിലീസ് താത്കാലികമായി ആണ് തടഞ്ഞിരിക്കുകയാണ്. സിനിമ സെപ്റ്റംബറിൽ റിലീസിനെത്തിക്കാനാണ് നിർമ്മാതാക്കളായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് പദ്ധതിയിട്ടിരുന്നത്.

ടൊവിനോ ട്രിപ്പിൾ റോളിലെത്തുന്ന ചിത്രമാണ് എആർഎം. ബിഗ് ബജറ്റ് ആയി എത്തുന്ന ചിത്രം ത്രീഡി ഫോർമാറ്റിൽ അഞ്ച് ഭാഷകളിലായിട്ടാണ് ഒരുങ്ങുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന പീരിയോഡിക്കൽ എന്റർടെയ്‌നറാണ് എആർഎം. സുജിത് നമ്പ്യാരാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം.

തെന്നിന്ത്യൻ താരം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാരാകുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

അതേസമയം, ടൊവിനോ തോമസിൻ്റെ നിർമാണത്തിൽ നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മരണമാസ്സ്’ ചിത്രീകരണംകുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആരംഭിച്ചിരുന്നു. ബേസിൽ ജോസഫാണ് ചിത്രത്തിലെ നായകൻ. കോമഡി എൻ്റർടെയിനറാണ് ചിത്രം.

ടൊവിനോ തോമസ് പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ടൊവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം, റാഫേൽ പോഴോളിപറമ്പിൽ എന്നിവരാണ് മരണമാസ്സിന്റെ നിർമാതാക്കൾ. ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗോകുൽനാഥാണ്.

More in Malayalam

Trending