മധുര രാജക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ. ഷൂട്ടിങ് പൂർത്തിയാക്കി ചിത്രത്തിന്റെ റിലീസും പ്രഖ്യാപിച്ചു. വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പോക്കിരിരാജയ്ക്ക് എട്ടു വര്ഷം പോർത്തിയാകുമ്പോളാണ് മധുര രാജയുമായി മമ്മൂട്ടിയും വൈശാഖും എത്തുന്നത്. പീറ്റര്‍ ഹെയിന്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
ചിത്രത്തിന്റെ ആദ്യ പോസ്റ്ററിനും രണ്ടാമത്തെ പോസ്റ്ററിനും നല്ല സ്വീകരണമാണ് ലഭിച്ചത് . ഇപ്പോൾ പുതിയ പോസ്റ്ററും വന്നു. സൈക്കിൾ വണ്ടിയിൽ കൂട്ടമായാണ് മമ്മൂട്ടിയും സംഘവും പോസ്റ്ററിൽ ഉള്ളത്. വൻ സ്വീകാര്യതയാണ് പുതിയ പോസ്റ്ററിനും.
ഇപ്പോൾ ട്രോളന്മാരും പോസ്റ്റർ ഏറ്റെടുത്തിട്ടിരിക്കുകയാണ് . പോക്കിരി രാജയിൽ മമ്മൂട്ടിയുടെ വരവ് ബെൻസിൽ കൂട്ടമായി ആയിരുന്നു. എന്നാൽ മോദി സർക്കാർ മധുര രാജയെ സൈക്കിളിൽ വരുത്തി എന്നാണ് ട്രോളുകൾ. എന്തായാലും ചിത്രത്തിന് നല്ല പ്രചരണം ആരാധകരിലൂടെയും ട്രോളന്മാരിലൂടെയും ലഭിക്കുന്നുണ്ട്.
അനുശ്രീയും ഷംന കാസിമുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. ആര്‍ കെ സുരേഷ്, നെടുമുടി വേണു, വിജയ രാഘവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ബിജുക്കുട്ടന്‍, സിദ്ധിഖ്, എം ആര്‍ ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍, ബൈജു എഴുപുന്ന, സന്തോഷ് കീഴാറ്റൂര്‍, കരാട്ടെ രാജ്, മഹിമ നമ്ബ്യാര്‍ എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നെല്‍സണ്‍ ഐപ്പ് സിനിമാസിന്റ്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പാണ് ചിത്രം നിര്‍മ്മിക്കുന്നത്. യുകെ സ്റ്റുഡിയോസ് ആണ് ചിത്രത്തിൻറെ വിതരണം.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...