Malayalam
മൃദംഗനാദം എന്ന നൃത്ത പരിപാടി, അക്ഷരാർത്ഥത്തിൽ മൃഗീയ നാടകം ആയിരുന്നു; അണിയറക്കാരെ മുഴുവൻ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം; എംഎ നിഷാദ്
മൃദംഗനാദം എന്ന നൃത്ത പരിപാടി, അക്ഷരാർത്ഥത്തിൽ മൃഗീയ നാടകം ആയിരുന്നു; അണിയറക്കാരെ മുഴുവൻ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം; എംഎ നിഷാദ്
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ ഗിന്നസ് വേൾഡ് റെക്കോഡ് നേടിയ ഡാൻസ് പെർഫോമൻസ് നടന്നത്. കലൂർ സ്റ്റേഡിയത്തിൽ നടന്ന മെഗാനൃത്തപരിപാടിക്കിടെ സ്‌റ്റേജിൽനിന്ന് വീണ് ഉമാ തോമസ് എം.എൽ.എയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്ന. ഗുരുതരാവസ്ഥയിലായിരുന്ന ഉമ തോമസിന്റെ നിലയിൽ ഇപ്പോൾ നേരിയ പുരോഗതി ഉണ്ട്.
ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എം.എ.നിഷാദ്. ഗിന്നസ് ബുക്കിൽ ഇടംനേടാൻ നടത്തിയ മൃദംഗനാദം എന്ന നൃത്ത പരിപാടി, അക്ഷരാർഥത്തിൽ ‘മൃഗീയ നാടകം’ ആയിരുന്നുവെന്ന് അദ്ദേഹം സോഷ്യൽമീഡിയയിൽ കുറിച്ചു. എം.എ.നിഷാദിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു;
ഉമാ തോമസ്സ് എം എൽ എയുടെ ആരോഗ്യ സ്ഥിതിയിൽ പുരോഗതിയുണ്ടെന്നറിഞ്ഞതിൽ സന്തോഷമുണ്ട്..എം എൽ എ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ… പക്ഷെ ചില ചോദ്യങ്ങൾക്ക്, ഉത്തരം കിട്ടിയേ മതിയാവൂ…
ഗിന്നസ് ബുക്കിൽ ഇടം നേടാൻ കലൂർ സ്റ്റേഡിയത്തിൽ നടത്തിയ മൃദംഗനാദം എന്ന നൃത്ത പരിപാടി, അക്ഷരാർത്ഥത്തിൽ ”മൃഗീയ നാടകം” ആയിരുന്നു എന്നുളളതിന്റ്റെ വാർത്തകളാണ് പുറത്ത് വന്നിരിക്കുന്നത്..സമൂഹ നൃത്തത്തിൽ ഒരാളേ മാത്രം ഫോക്കസ് (ദിവ്യാ ഉണ്ണി) ചെയ്ത് മറ്റ് നർത്തകിമാരെ, സിനിമയിലെ നൃത്ത രംഗത്ത് അവതരിപ്പിക്കുന്ന സംഘ നർത്തതകർ, അല്ലെങ്കിൽ ഡാൻസേഴ്സ് (സിനിമാ ഭാഷയിൽ) ആയി പശ്ചാതലത്തിൽ നൃത്തം ചെയ്യിപ്പിച്ച രീതി തികച്ചും അപലപനീയമാണ്…
ഒരപകടം നടന്നിട്ടും അത് വക വെക്കാതെ,പരിപാടിയുമായി മുന്നോട്ട് പോയ സംഘാടകരും, ഇവെന്ററെ മാനേജേഴ്സുമാണ് പ്രധാന പ്രതികൾ. അവരുടെ പേരുകൾ പുറത്ത് വിടണം… ആരൊക്കെയാണ് ഈ പരിപാടിയുടെ പിന്നിൽ പ്രവർത്തിച്ചതെന്ന് അറിയാനുളള അവകാശം പൊതു സമൂഹത്തിനുണ്ട്…
ഒരു നർത്തകിയുടെ കൈയ്യിൽ നിന്നും എത്ര രൂപ വാങ്ങി സംഘാടകർ എന്ന കണക്കും പുറത്ത് വന്നു.. അപ്പോൾ, ഇതിന്റ്റെ പുറകിലെ കച്ചവട ലക്ഷ്യം പുറത്തറിയുക തന്നെ വേണം.. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ, നടത്തിയ പരിപാടിയുടെ അണിയറക്കാരെ മുഴുവൻ നിയമത്തിന്ററെ മുന്നിൽ കൊണ്ട് വരണം… എന്നുമാണ് അദ്ദേഹം കുറിച്ചത്.
മൃദംഗനാദം എന്ന പേരിൽ 12000ത്തോളം നർത്തകരെ ഉൾപ്പെടുത്തി എട്ട് മിനിറ്റ് ദൈർഘ്യമുള്ള ഭരതനാട്യം അവതരിപ്പിച്ചാണ് ദിവ്യ ഉണ്ണി ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയത്. സിനിമാ-സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന താരങ്ങളും അവരുടെ വിദ്യാർത്ഥികളും വരെ ഇതിൽ ഉൾപ്പെടുന്നു. ദേവി ചന്ദന, ഉത്തര ഉണ്ണി, ഋതു മന്ത്ര, പാരിസ് ലക്ഷ്മി തുടങ്ങിയവരും അവരുടെ ശിഷ്യരും മൃദംഗനാദത്തിൽ പങ്കാളികളായിരുന്നു. ഒരേസമയം 12000 പേരാണ് ഭരതനാട്യം ചെയ്തത്.