Connect with us

കാവ്യയ്ക്കുള്ള ഒരു പ്ലസ് പോയിന്റ് അതാണ്; ഇപ്പോഴും അങ്ങനെ തന്നെ; പുതിയ വീഡിയോയ്ക്ക് കമന്റുകളുമായി ആരാധകർ

Malayalam

കാവ്യയ്ക്കുള്ള ഒരു പ്ലസ് പോയിന്റ് അതാണ്; ഇപ്പോഴും അങ്ങനെ തന്നെ; പുതിയ വീഡിയോയ്ക്ക് കമന്റുകളുമായി ആരാധകർ

കാവ്യയ്ക്കുള്ള ഒരു പ്ലസ് പോയിന്റ് അതാണ്; ഇപ്പോഴും അങ്ങനെ തന്നെ; പുതിയ വീഡിയോയ്ക്ക് കമന്റുകളുമായി ആരാധകർ

വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച കാവ്യ പിന്നീട് സഹനടിയാവുകയും ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ നായികയായി ശോഭിക്കുകയുമായിരുന്നു. ഒരു കാലത്ത് മലയാള സിനിമയിൽ കാവ്യയ്ക്കുണ്ടായിരുന്ന സ്റ്റാർഡം ഇന്ന് മലയാളത്തിലെ യുവനടിമാർക്ക് സ്വപ്നം പോലും കാണാൻ കഴിയില്ലെന്നാണ് ആരാധകർ പറയുന്നത്.

ദിലീപുമായുള്ള വിവാഹശേഷം സിനിമയിൽ സജീവമല്ലാത്ത കാവ്യ ഇപ്പോൾ ബിസിനസ്സിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സിനിമയിൽ സജീവമല്ലെങ്കിലും അടുത്ത കാലത്തായി സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കാവ്യ. പ്രധാനമായും തന്റെ ഡ്രസിംങ് ബ്രാൻഡായ ലക്ഷ്യയുടെ വസ്ത്രങ്ങളണിഞ്ഞാണ് കാവ്യ എത്തുന്നത്. കാവ്യ പങ്കുവെക്കുന്ന ചിത്രങ്ങൾക്കെല്ലാം തന്നെ മികച്ച രീതിയിലുള്ള അഭിപ്രായങ്ങളാണ് ലഭിക്കാറുള്ളത്.

ഇപ്പോഴിതാ ഇത്തരത്തിൽ കാവ്യ പങ്കുവെച്ച വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പിസ്ത പച്ച കളറിലുള്ള സാരിയിൽ അതീവ സുന്ദരിയായി എത്തിയിരിക്കുകയാണ് കാവ്യ. നിരവധി പേരാണ് കമന്റുമായും എത്തിയത്. പുതിയ ലുക്കിൽ കാവ്യ അതീവ സുന്ദരിയാണെന്നാണ് ആരാധകർ പറയുന്നത്.

സിനിമയിൽ ആയാലും മോഡലിംഗ് ഇൽ ആയാലും ശരീരം പ്രദർശിപ്പിച്ചുള്ള ഒരു ഡ്രസിലും കാവ്യയെ ഇന്നേവരെ കണ്ടിട്ടിട്ടില്ല. അത് കാവ്യയ്ക്കുള്ള ഒരു പ്ലസ് പോയിന്റാണെന്നാണ് ഒരാൾ കമന്റ് ചെയ്തത്.

പണ്ടത്തെപ്പോലെ സെറ്റ് മുണ്ട് ഉടുത്ത്, നാടൻ ലുക്കിൽ കുറിയൊക്കെ അണിഞ്ഞു വരുമ്പോൾ എന്ത് ഭംഗിയാണ് കാണാൻ, ഇനി അങ്ങനെ ഒരു ചിത്രം ഇടണം എന്നും ചിലർ‌ കാവ്യയോട് അഭ്യർത്ഥിക്കുന്നുണ്ട്. എന്നാൽ ഇതിനെ പിന്തുണച്ച് കൊണ്ടും നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്. എന്നാൽ ആ മുടിയായിരുന്നു സൗന്ദര്യം, അത് പോയപ്പോൾ തന്നെ ഐശ്വര്യം പോയെന്ന് പരിഭവപ്പെടുന്നവരും കമന്റ് ബോക്സിൽ ഉണ്ട്.

നിങ്ങളുടെ സിനിമയിലേയ്ക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുന്നു, എന്നാണ് അത്തരത്തിലൊരു വരവെന്നും ഒരു ആരാധകൻ ചോദിക്കുന്നു. അതേസമയം പുതിയ ഫോട്ടോയിലും കാവ്യയെ വിമർശിച്ചുകൊണ്ടുള്ള കമന്റുകൾ ഉണ്ട്. കാവ്യയെ എന്തിനാണ് ഇപ്പോഴും വിമർശിക്കുന്നതെന്ന ചോദ്യത്തിന് കീഴെയാണ് ചിലർ രൂക്ഷമായി പ്രതികരിക്കുന്നത്.

‘ആര് എന്തൊക്കെ പറഞ്ഞാലും മാന്യമായ വസ്ത്രം ധരിക്കുന്ന സ്ത്രീ ആണ് അവർ. ശരിക്കും ഇവർ ചെയ്ത തെറ്റ് എന്താ. ഒരാളെ വിവാഹം കഴിച്ചു, അതൊരു നടനായി പോയി. അതിന് കാവ്യ എത്ര കാലമായി വിഷമിക്കുന്നു’ എന്ന കമന്റിന് താഴെയാണ് കാവ്യയെ വിമർശിക്കുന്നത്. ‘എന്ത് നിസാരമായി പറഞ്ഞു, ഇവർ കാരണമല്ലേ ഡിവോഴ്സ് ആയത് എന്നാണ് കമന്റ്.

അതേസമയം കാവ്യ ഇനി സിനിമയിലേക്ക് തിരച്ചുവരുമെന്ന പ്രതീക്ഷ ആരാധകർ കൈവെടിഞ്ഞിട്ടില്ല. അതേസമയം, കാവ്യ വീണ്ടും അഭിനയിക്കുമോ, ദിലീപിന്റെ നായികയാകുമോ എന്നിങ്ങനെ നിരവധി പേരാണ് ചോദിക്കുന്നത്. വമ്പൻ ഹിറ്റ് ജോഡിയായിരുന്ന കാവ്യയും ദിലീപും ഒരുമിച്ച് വീണ്ടും എത്തണമെന്നാണ് പലരും പറയുന്നത്. എന്നാൽ അടുത്തിടെ ഒരു അഭിമുഖത്തിൽ ദിലീപ് മറുപടി പറഞ്ഞിരുന്നു.

കാവ്യ ഇപ്പോൾ കുഞ്ഞിന്റെ പുറകെ ഓടിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയൊരു കഥാപാത്രം വന്നാൽ നമ്മുക്ക് നോക്കാം. ഞാനായിട്ട് ഒന്നും പറയുന്നില്ല’, എന്നാണ് ദിലീപ് പറഞ്ഞത്. വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിൽ എത്തിയ കാവ്യ നായികയായത് 14ാം വയസ്സിലായിരുന്നു. ദിലീപിന്റെ നായികയായി ഒട്ടനവധി സിനിമകളിൽ അഭിനയിച്ചിരുന്നു. ഏത് വേഷമായാലും മികച്ച രീതിയിൽ ചെയ്യാനുള്ള കഴിവ് തന്നെയാണ് കാവ്യയുടെ പ്രത്യേകത. അഭിനയ മികവിന് ധാരാളം അംഗീകാരവും താരത്തെ തേടിവന്നിരുന്നു.

2016 ൽ പുറത്തിറങ്ങിയ പിന്നെയും എന്ന സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്. ദിലീപായിരുന്നു ചിത്രത്തിലെ നായകൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട് കഥാപാത്രങ്ങൾ സമ്മാനിച്ച കാവ്യ മാധവൻ ഇനിയും ഒരുപാട് സിനിമകളിൽ അഭിനയിച്ച് കാണണമെന്നതാണ് മലയാളികളുടെ ആഗ്രഹം.

More in Malayalam

Trending

Recent

To Top