Connect with us

അത്തരത്തിൽ ഒരു സംഭവം ഉണ്ടായി എന്ന് തന്നെ ഞാൻ ഇപ്പോഴാണ് അറിയുന്നത്, മഞ്ജുവുമായി മത്സരമുണ്ടോ, ശത്രുതയുണ്ടോയെന്നൊക്കെ അന്നേ ചോദിക്കുമായിരുന്നു; ദിവ്യ ഉണ്ണി

Malayalam

അത്തരത്തിൽ ഒരു സംഭവം ഉണ്ടായി എന്ന് തന്നെ ഞാൻ ഇപ്പോഴാണ് അറിയുന്നത്, മഞ്ജുവുമായി മത്സരമുണ്ടോ, ശത്രുതയുണ്ടോയെന്നൊക്കെ അന്നേ ചോദിക്കുമായിരുന്നു; ദിവ്യ ഉണ്ണി

അത്തരത്തിൽ ഒരു സംഭവം ഉണ്ടായി എന്ന് തന്നെ ഞാൻ ഇപ്പോഴാണ് അറിയുന്നത്, മഞ്ജുവുമായി മത്സരമുണ്ടോ, ശത്രുതയുണ്ടോയെന്നൊക്കെ അന്നേ ചോദിക്കുമായിരുന്നു; ദിവ്യ ഉണ്ണി

മലയാളികളുടെ പ്രിയ നടിമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. മികച്ച ഒരുപിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ നായികമാരുടെ കൂട്ടത്തിലേയ്ക്ക് എത്തിപ്പെടാൻ താരത്തിനായി. ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് മുൻ നിര നായികമാരിൽ ഒരാളായി മാറിയ നടിയാണ് ദിവ്യ ഉണ്ണി. നീയെത്ര ധന്യയെന്ന ചിത്രത്തിലൂടെയാണ് ദിവ്യ ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളാണ് താരത്തിന് ലഭിച്ചത്.

വിവാഹശേഷം സിനിമയിൽ നിന്നും മാറി നിൽക്കുന്ന ദിവ്യ നൃത്ത സ്‌കൂൾ നടത്തുകയാണ് ഇപ്പോൾ. സിനിമയിൽ നിന്നുമെല്ലാം മാറി നിന്നുവെങ്കിലും ഇപ്പോഴും മലയാളിക്ക് ദിവ്യ ഉണ്ണിയോടുള്ള സ്‌നേഹത്തിന് കുറവൊന്നുമില്ല. ആദ്യ വിവാഹത്തിന് ശേഷം വിദേശത്തേയ്ക്ക് പോയ ദിവ്യ ഉണ്ണി ഏറെക്കാലം പൊതുമധ്യത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു.

ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ദിവ്യ ഉണ്ണി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സിനിമയിൽ നിന്ന് പിൻമാറിയിട്ടൊന്നുമില്ല. ചില പ്രയോറിറ്റികളുടെ പേരിൽ ഗ്യാപ് വന്നതാണ്. പിൻമാറുകയെന്ന് പറഞ്ഞാൽ എല്ലാം ഉപേക്ഷിച്ച് വീട്ടിൽ ഒതുങ്ങിക്കൂടുകയെന്നതാണ്. എന്നാൽ അങ്ങനെയല്ല, വീട്ടിലെ കാര്യങ്ങൾ നോക്കുന്നതും അത്ര എളുപ്പമുള്ള കാര്യമല്ല. എന്നെ സംബന്ധിച്ച് കല എന്ന കർമ്മരംഗം മാറിയിട്ടില്ല.

സിനിമയിലേക്ക് എന്ന് തിരിച്ചുവരുമെന്ന് ചോദിച്ചാൽ നല്ലൊരു കഥാപാത്രം ലഭിച്ചാൽ തിരിച്ചുവരും. അതിന്റെയൊരു അന്വേഷണം ഇപ്പോഴും ഉണ്ട്. ആളുകളോട് നോ പറയുന്ന രീതിയില്ല എനിക്ക്. അങ്ങനെയാണ് മാതാപിതാക്കൾ എന്നെ വളർത്തിയത്. അവരാണെങ്കിൽ ഒരുപാട് കാര്യങ്ങൾ ഒരേപോലെ കൈകാര്യം ചെയ്ത ആളുകളാണ്. ഇതൊക്കെ കണ്ടാണ് ഞാൻ ഒക്കെ വളർന്നത്.

അവർ എപ്പോഴും പറയും, പറ്റുവാണെങ്കിൽ ചെയ്ത് കൊടുക്കെന്നേ എന്ന് ചോദിക്കും. നമ്മൾ ചെയ്യുന്നത് കൊണ്ട് മറ്റുള്ളവർക്ക് ഒരു സന്തോഷം കിട്ടുകയാണെങ്കിൽ അത് ചെയ്ത് കൊടുക്കെന്നേ എന്ന് പറയും. പലരും ഇൻസ്റ്റഗ്രാമിലൊക്കെ കൊളാബ് ചോദിക്കും, പുതിയ സ്റ്റാർട്ടപ്പിനൊക്കെ . സ്ത്രീകളുടെ സംരംഭങ്ങൾ ഒക്കെയാണെങ്കിൽ തീർച്ചയായും എന്നെ കൊണ്ട് പറ്റുന്ന രീതിയിൽ ചെയ്ത് കൊടുക്കും. അതൊക്കെ ചെയ്യുന്നതൊക്കെ ഒരു സന്തോഷം തന്നെയാണ്.

നൃത്തവും അഭിനയവും ഒരുപോലെയാണ്. സിനിമക്ക് ശേഷം നൃത്ത വിദ്യാലയമൊക്കെ തുടങ്ങിയല്ലോ, അതുകൊണ്ടായിരിക്കും ആളുകൾ അഭിനയത്തേക്കാൾ നൃത്തത്തോടാണ് എനിക്ക് താത്പര്യമൊന്നൊക്കെ കരുതുന്നത്. യുഎസിൽ ഒരു നൃത്തവിദ്യാലയം ഞാൻ തുടങ്ങിയല്ലോ, അതൊന്നും ചെറിയ കാര്യമല്ല. അവിടെ നൃത്തം മാത്രമല്ല പഠിപ്പിക്കുന്നത്. സംസ്കാരം കൂടി പകർന്ന് നൽകുകയാണ്.

അഭിമുഖങ്ങൾ ഭയപ്പെടുത്താറില്ല, എനിക്ക് ഇഷ്ടമാണ്. നമ്മുടെ വിശേഷങ്ങൾ ആളുകൾ കാണുകയും അതിൽ പ്രതികരിക്കുകയുമൊക്കെ ചെയ്യുന്നതൊക്കെ എനിക്ക് ഇഷ്ടമാണ്. സ്റ്റേജിലാണെങ്കിലും സിനിമയിലാണെങ്കിലുമൊക്കെ ഒരു ആർട്ടിസ്റ്റിന്റെ ഗോൾ എന്താണ് പ്രേക്ഷകരിലേക്ക് എത്തുകയെന്നതാണ്. അഭിമുഖങ്ങൾ കണ്ട് പോസിറ്റീവ് പ്രതികരണം വരാറുണ്ട്. അതൊക്കെ സന്തോഷമാണ് എന്നും താരം വ്യക്തമാക്കി.

ഒരു മറവത്തൂർ കനവ് എന്ന സിനിമയിൽ ദിവ്യ ഉണ്ണിയെ നായികയാക്കിയതിനോട് മമ്മൂട്ടിക്ക് എതിർപ്പുണ്ടായിരുന്നുവെന്ന വിവാദത്തോടും ദിവ്യ ഉണ്ണി മറുപടി പറഞ്ഞു. അത്തരത്തിൽ ഒരു സംഭവം ഉണ്ടായി എന്ന് തന്നെ ഞാൻ ഇപ്പോഴാണ് അറിയുന്നത്. അടുത്തിടെ വന്ന ചില വീഡിയോകളും ഷോർട്സിലുമൊക്കെയാണ് അങ്ങനെയൊക്കെ സംഭവം ഉണ്ടായിട്ടുണ്ടെന്ന മട്ടിലൊക്കെ കേട്ടത്. ഇനി അത്തരത്തിലൊരു ചർച്ച നടന്നിട്ടുണ്ടെങ്കിൽ തന്നെ അതൊക്കെ പിന്നാമ്പുറത്ത് നടന്നതാകും, ഞാനിതൊന്നും അറിഞ്ഞിട്ടില്ലെന്നാണ് നടി പറഞ്ഞത്.

മഞ്ജു വാര്യരുമായി സൗഹൃദത്തിൽ അല്ലെന്ന വാർത്തയോടും നടി മറുപടി നൽകിയിരുന്നു; ഇതൊക്കെ പണ്ട് എന്നോട് വന്ന ചോദ്യമാണ്. ഒരേ സമയത്ത് രണ്ട് നടിമാർ വരുമ്പോൾ ഇതൊക്കെ ചോദിക്കുമല്ലോ. മത്സരമുണ്ടോ, ശത്രുതയുണ്ടോയെന്ന ചോദിക്കാറുണ്ട്. അത് അന്നൊക്കെ ചോദ്യങ്ങൾ മാത്രമാണ്. അല്ലാതെ ഒരു കാര്യവുമില്ല എന്നാണ് താരം പറയുന്നത്.

Continue Reading
You may also like...

More in Malayalam

Trending