ആ ജീവിതത്തെ പറ്റി ആർക്കും അറിയേണ്ടതില്ല, പകരം ഞാൻ 60 വയസ്സുള്ള ആളെ കെട്ടിയതാണ് ആളുകളുടെ പ്രശ്‌നം; ദിവ്യ ശ്രീധർ
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ദിവ്യയുടെ രണ്ടുമക്കളും വിവാഹത്തിനു സാക്ഷിയായിരുന്നു. ഇരുവരുടെയും വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡയിയിൽ വൈറലായിരുന്നു. ശേഷം ഇരുവർക്കും കടുത്ത സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നത്. നിരവധി വ്യാജ വാർത്തകളും വന്നിരുന്നു.
ഇപ്പോഴിതാ ഈ വിഷയത്തിൽ വീണ്ടും പ്രതികരിക്കുകയാണ് ദിവ്യയും ക്രിസും. ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. പതിനെട്ടാമത്തെ വയസ്സിലായിരുന്നു തന്റെ ആദ്യ വിവാഹമെന്ന് ദിവ്യ പറയുന്നു. 32 മത്തെ വയസിലാണ് ഭർത്താവുമായി വിവാഹമോചിതയാകുന്നത്. എന്റെ ജീവിതത്തിലെ നല്ല കാലം മുഴുവൻ അടിയും ചീത്തയും കേട്ടാണ് നിന്നത്.
ആ ജീവിതത്തെ പറ്റി ആർക്കും അറിയേണ്ടതില്ല, പകരം ഞാൻ 60 വയസ്സുള്ള ആളെ കെട്ടിയതാണ് ആളുകളുടെ പ്രശ്‌നം. ഏട്ടൻ ആരാണെന്നോ പുള്ളി ചെയ്തത് എന്താണെന്നോ അറിയാത്തവരാണ് കിളവൻ എന്ന് പറയുന്നത്. എങ്ങനെയാണ് ആളുകൾക്ക് ഇങ്ങനെയൊക്കെ ചിന്തിക്കാൻ കഴിയുന്നത്. ഇവരൊക്കെ ഇതിനു വേണ്ടിയാണ് ജീവിക്കുന്നതെന്ന് തോന്നുന്നു. ഞാൻ ശാരീരിക ബന്ധത്തിന് വേണ്ടിയല്ല വിവാഹം കഴിച്ചത്. അതില്ലെങ്കിലും ജീവിക്കാൻ കഴിയില്ലേ? അതൊക്കെ ജീവിതത്തിന്റെ ഭാഗം മാത്രമാണ്…
എന്റെ മക്കൾക്ക് ഒരു അച്ഛനെ വേണമായിരുന്നു. അവരുടെ ജീവിതം സുരക്ഷിതമാക്കമാണമായിരുന്നു. ഏട്ടന് 49 വയസ്സും എനിക്ക് 40 വയസ്സുമാണ് പ്രായം. ഇനിയിപ്പോൾ 60 ആണെങ്കിൽ എന്താണ് പ്രശ്‌നം. ആ പ്രായത്തിലുള്ളവർക്കും വിവാഹം കഴിക്കാൻ കഴിയില്ലേ? എന്നാണ് ദിവ്യ ചോദിക്കുന്നത്.
ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നില്ല. സഹോദരി വഴി ആലോചിച്ച വിവാഹമാണിത്. ആദ്യത്തേത് പ്രണയ വിവാഹമായിരുന്നു അതിൽ ഒരുപാട് പ്രശ്നങ്ങളുമുണ്ടായി. വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നില്ല ആ വിവാഹം നടന്നത്. രണ്ടാമത്തെ വിവാഹം അങ്ങനെയാവരുത് എന്നുള്ളതുകൊണ്ടാണ് വീട്ടുകാരോട് പറഞ്ഞു ജാതകം നോക്കിയാണ് കല്യാണം കഴിച്ചത്.
ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്നു പോയിട്ടുള്ള ആളാണ് ഞാൻ. നീ എന്താ ഉണ്ടാക്കിയേ രണ്ടു മക്കളെയും കൊണ്ട് എങ്ങനെ ജീവിക്കും വീടുണ്ടോ സ്വത്തുണ്ടോ എന്നൊക്കെയാണ് എല്ലാവരും എന്നോട് ചോദിക്കാറുള്ളത്. എന്നാൽ ഞാൻ ഒറ്റയ്ക്ക് ഒരു കുറവും ഇല്ലാതെ രണ്ടു മക്കളെയും ഇത്രയും വളർത്തി വലുതാക്കിയത് ആരും കാണുന്നില്ല. എന്റെ സുഖത്തിന് വേണ്ടി അവരെ തള്ളിപ്പറഞ്ഞ ഒരു അമ്മയല്ല ഞാനെന്നും ദിവ്യ പറയുന്നു.
60 വയസ്സുള്ളയാൾ 40 കാരിയെ വിവാഹം ചെയ്തു എന്നൊക്കെയാണ് വാർത്തകൾ. ഇദ്ദേഹത്തിന് 49 വയസ്സും എനിക്ക് 40 വയസ്സുമാണ് പ്രായം. ഇനി 60 വയസ്സ് എന്ന് പറയുന്നവർ പറഞ്ഞോട്ടെ. ഇവർ പച്ചയ്ക്ക് പറയുന്നതു പോലെ 60 കാരന്റെ കൂടെ 40 വയസ്സുള്ള ഞാൻ താമസിച്ചാൽ എന്താണ് പ്രശ്നം? അറുപതോ എഴുപതോ വയസുള്ള ആളുകൾക്ക് ഇവിടെ വിവാഹം ചെയ്തു കൂടെ? ആയിരം കുടത്തിന്റെ വാ മൂടിക്കെട്ടാം, പക്ഷേ ഒരുത്തന്റെയും നാവു മുടി കെട്ടാൻ പറ്റില്ല നമ്മുടെ സമൂഹം ഇങ്ങനെയാണെന്നും നടി പറയുന്നു.
അതേസമയം, തന്റെ പുതിയ സീരിയൽ വിശേഷവും ദിവ്യ പങ്കുവെച്ചിരുന്നു. പുതിയ സീരിയൽ വരുന്നുണ്ട്, ആ വിശേഷം എന്തായാലും നിങ്ങളോട് പങ്കുവയ്ക്കാൻ വേണ്ടി ഇരുന്നതാണ്. പുതിയ സീരിയലിൽ വില്ലത്തി വേഷമാണ് കൈകാര്യം ചെയ്യുന്നത്. നായികയുടെ അമ്മയായിട്ടാണ് വേഷം ചെയ്യുന്നത്. എന്റെ പുതിയ സിനിമയും റിലീസ് ആവാൻ പോവുകയാണ്. ജനുവരി അല്ലെങ്കിൽ ഫെബ്രുവരിയിൽ ഈ സിനിമ റിലീസ് ആവും. അതിന്റെ ഒരു സന്തോഷം കൂടിയുണ്ടെന്ന് കൂട്ടിക്കോളൂവെന്നും ദിവ്യ തുറന്ന് പറഞ്ഞു.
