‘ലൂസിഫർ 2’ നടന്നില്ലേൽ മുട്ടുകാൽ തല്ലി ഒടിക്കുമെന്ന് ആരാധകൻ; മറുപടിയുമായി മുരളി ഗോപി..!
മോഹൻലാലിനെ നായകനാക്കി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം ലൂസിഫര്‍ വൻ വിജയം കൊയ്ത് മുന്നേറുകയാണ്. ചിത്രം തീയേറ്ററുകളിൽ വൻ വിജയമായതോടെ ലൂസിഫറിൻ്റെ രണ്ടാംഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിരുന്നു. പിന്നീട് ലൂസിഫറിന് രണ്ടാം ഭാഗമുണ്ടാകുമോ എന്നുള്ള കാര്യത്തിൽ വ്യക്തമായ മറുപടിയുമായി നടനും ചിത്രത്തിൻ്റെ സംവിധായകനുമായ പൃഥ്വിരാജും രംഗത്തെത്തിയിരുന്നു. ലൂസിഫര്‍ തീയേറ്ററുകളിൽ വിജയകരമായി റെക്കോര്‍ഡുകൾ തകര്‍ത്ത് പ്രദര്‍ശനം തുടരുകയാണ്. ചിത്രം വൻ വിജയം കൊയ്യുമ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചര്‍ച്ചയായത് ചിത്രത്തിൻ്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന ഊഹാപോഹങ്ങളെ കുറിച്ചാണ്. പൃഥ്വിയുടെയും ചിത്രം രചിച്ച മുരളി ഗോപിയുടെയും സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ആരാധകര്‍ ലൂസിഫറിൻ്റെ രണ്ടാം ഭാഗത്തിൻ്റെ വരവ് ഒളിഞ്ഞിരിക്കുന്നത് കണ്ടെത്താനുള്ള ശ്രമമായിരുന്നു പിന്നീട്.
മുരളി ഗോപിയാണ് ചിത്രത്തിന് രചന നിര്‍വ്വഹിച്ചത്. ലുസിഫറിൻ്റെ രണ്ടാംഭാഗത്തിനു വേണ്ടി കാത്തിരിക്കുന്ന ഒരു ആരാധകൻ മുരളി ഗോപിയെ ടാഗ് ചെയ്തുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ച കമൻ്റും ഇതിന് മുരളിഗോപി നൽകിയ കമൻ്റുമാണ് ഇപ്പോൾ വ്യക്തമാക്കുന്നത്. ജാക്കി എന്നു പേരുള്ള ഒരു ആരാധകൻ മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായിട്ടാണ് ഭീഷണിയുടെ സ്വരത്തിലുള്ള ഒരു കമൻ്റ് ചെയ്തിരിക്കുന്നത്. ലുസിഫർ 2 വന്നില്ലെങ്കിൽ മുട്ടു കാലു തല്ലി ഒടിക്കും എന്നും, തന്നെ അറിയാമല്ലോ എന്നുമാണ് ആരാധകൻ കുറിച്ചത്. എന്നാൽ അതിനു മറുപടി ഉടൻ മുരളി ഗോപിയുടെ കമൻ്റും എത്തി. “അറിഞ്ഞിലാ…ആരും പറഞ്ഞില്ലാ.. അനിയാ അടങ്ങു”, എന്നായിരുന്നു മുരളി ഗോപിയുടെ കമൻ്റ്.
എന്നാൽ ലൂസിഫറിന് ഒരു രണ്ടാം ഭാഗത്തെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും ഇനി അഥവാ അത് ചെയ്യുകയാണെങ്കില്‍ ആദ്യ ഭാഗത്തെക്കാള്‍ വലിയ പ്രൊജക്ടായി, ഒരുപാട് ആലോചിച്ച ശേഷമേ തീരുമാനിക്കൂവെന്നും പൃഥ്വിരാജ് മുൻപ് വ്യക്തമാക്കിയിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ പ്രത്യേക അഭിമുഖത്തിനിടെയാണ് പൃഥ്വിരാജ് ഇക്കാര്യം വ്യക്തമാക്കിയത്.
lucifer-fun-video-goes-viral-on-social-media
