Social Media
ദ എൽ ക്രൂ; എമ്പുരാൻ അണിയറപ്രവർത്തകരുടെ ചിത്രം പങ്കുവെച്ച് മുരളി ഗോപി
ദ എൽ ക്രൂ; എമ്പുരാൻ അണിയറപ്രവർത്തകരുടെ ചിത്രം പങ്കുവെച്ച് മുരളി ഗോപി
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും പ്രേക്ഷകർ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. വമ്പൻ ബജറ്റിൽ ആണ് ചിത്രം ഒരുങ്ങുന്നത്. സിനിമയുടെ ചിത്രീകരണം ഇപ്പോൾ ഗുജറാത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്.
ഇപ്പോഴിതാ ചിത്രത്തിന്റെ തിരക്ഥാകൃത്ത് മുരളി ഗോപി പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. അണിയറപ്രവർത്തകരുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. സംവിധായകൻ പൃഥ്വിരാജ്, ഛായാഗ്രാഹകൻ സുജിത് വാസുദേവ്, ആക്ഷൻ കൊറിയോഗ്രാഫർ സ്റ്റണ്ട് സിൽവ, ക്രിയേറ്റീവ് ഡയറക്ടർ നിർമ്മൽ സഹദേവ് തുടങ്ങിയ സിനിമയുടെ അണിയറപ്രവർത്തകരുടെ ചിത്രമാണ് മുരളി ഗോപി പങ്കുവെച്ചത്.
ആരാധകർ ഈ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. എൽ 2 ടീമിന് നിരവധിപ്പേർ ആശംസകൾ നേർന്നു കൊണ്ട് കമന്റുകൾ പങ്കുവെയ്ക്കുന്നുമുണ്ട്. പ്രതീക്ഷകൾ ഒട്ടും കുറയ്ക്കാതെ ഒരു ബ്ലോക്ക് ബസ്റ്റർ ചിത്രം തന്നെയാകും എന്ന് ഉറപ്പിക്കുകയാണ് ആരാധകർ. ലൂസിഫറിലെ പ്രധാന താരങ്ങളായ ടൊവിനോ തോമസ്, മഞ്ജു വാര്യർ, ബൈജു സന്തോഷ്, ഫാസിൽ തുടങ്ങിയവരും രണ്ടാം ഭാഗത്തിൽ ഉണ്ടാകുമെന്നാണ് സൂചന.
മുരളി ഗോപി തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും തിരക്കഥാകൃത്ത്. സുജിത് വാസുദേവാണ് ഛായാഗ്രണം നിർവഹിക്കുന്നത്. സംഗീത സംവിധാനം ദീപക് ദേവ് ആണ്.ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദർശനത്തിനെത്തും. ആശിർവാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം.
ലൂസിഫർ സിനിമയുടെ രണ്ടാം ഭാഗം എന്ന നിലയിൽ തീർച്ചയായും എമ്പുരാൻ ചിത്രത്തിന് നല്ല പ്രതീക്ഷയുണ്ടാവുമെന്ന് എനിക്കറിയാം. അതുകൊണ്ട് തന്നെ കൂടുതൽ അതിനെ കുറിച്ച് സംസാരിക്കുന്നില്ല. പ്രേക്ഷകർ കണ്ട് വിധി എഴുതട്ടെയെന്നാണ് മുരളി ഗോപി അടുത്തിടെ പറഞ്ഞത്.
ലൂസിഫർ ആദ്യം 12 എപ്പിസോഡുകളുള്ള വെബ്സീരീസുകളായി ചെയ്യാനൊരു പ്ലാൻ ഉണ്ടായിരുന്നു. അന്ന് ആ സാധ്യതകൾ ഇന്ത്യയിൽ അത്ര പോപ്പുലർ ആയിരുന്നില്ല. ഒരുപക്ഷേ ഇന്നായിരുന്നു എങ്കിൽ വേൾഡ് വൈഡായി ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ വെബ്സീരീസായി റിലീസ് ചെയ്യാനുള്ള കണ്ടന്റ് ഉണ്ടായിരുന്നു. ആ കഥയാണ് മൂന്ന് ഭാഗങ്ങളുള്ള സിനിമയാക്കി പ്രേക്ഷകർക്കു മുന്നിലെത്തിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
