Connect with us

തപാൽ ദിനത്തിൽ മൂന്നാം ക്ലാസുകാരി കത്തയച്ചു; ചാക്കോച്ചന്റെ മറുപടി കത്തിങ്ങനെ…

Malayalam

തപാൽ ദിനത്തിൽ മൂന്നാം ക്ലാസുകാരി കത്തയച്ചു; ചാക്കോച്ചന്റെ മറുപടി കത്തിങ്ങനെ…

തപാൽ ദിനത്തിൽ മൂന്നാം ക്ലാസുകാരി കത്തയച്ചു; ചാക്കോച്ചന്റെ മറുപടി കത്തിങ്ങനെ…

തപാൽ ദിനത്തിൽ ചാക്കോച്ചന് വന്ന ഒരു കത്താണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. കത്തയച്ചിരിക്കുന്നത് ഒരു കുട്ടി ആരാധികയും.അയ്യപ്പന്‍കോവില്‍ ഗവണ്‍മെന്റ് എല്‍.പി,സ്കൂളില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന കീര്‍ത്തനയാണ് തന്‍റെ പ്രിയപ്പെട്ട താരത്തിന് കത്തെഴുതിയത്.

ബഹുമാനപ്പെട്ട കുഞ്ചാക്കോ ബോബന്‍ സര്‍ അറിയുന്നതിന്, ഞാന്‍ അയ്യപ്പന്‍കോവില്‍ ഗവണ്‍മെന്റ് എല്‍.പി.സ്കൂളില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്നു. ലോക തപാല്‍ ദിനത്തോടനുബന്ധിച്ച് അങ്ങേയ്ക്ക് ഒരു കത്തെഴുതുന്നതില്‍ വളരെ സന്തോഷമുണ്ട്. സിനിമ മേഖലയില്‍ ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ എന്ന് ആശംസിക്കുന്നു…എന്ന് കീര്‍ത്തന എഴുതിയ കത്തില്‍ പറയുന്നു.

കുഞ്ചാക്കോ ബോബൻ അയച്ച മറുപടി ഇങ്ങനെ

പ്രിയപ്പെട്ട കീര്‍ത്തന മോള്‍ക്ക്, മോളെനിക്ക് അയച്ച കത്തു കിട്ടി. സ്നേഹത്തിനും ആശംസയ്ക്കും ഒരുപാട് നന്ദി. മോള്‍ടെ വീട്ടിലും സ്കൂളിലും ഉള്ള എല്ലാവരോടും എന്‍റെ സ്നേഹാന്വേഷണങ്ങള്‍ അറിയിക്കുക..എല്ലാ നന്മകളും വിജയങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.. ചാക്കോച്ചന്‍ കുറിച്ചു.

little girl send a letter to kunchacko boban

More in Malayalam

Trending

Recent

To Top