Articles
മുഹമ്മദ് കുട്ടിയുടെ ,മെഗാസ്റ്റാർ മമ്മൂട്ടിയിലേക്കുള്ള നാൾ വഴികൾ !
മുഹമ്മദ് കുട്ടിയുടെ ,മെഗാസ്റ്റാർ മമ്മൂട്ടിയിലേക്കുള്ള നാൾ വഴികൾ !
By
പിറന്നാൾ ആശംസകളുടെ പ്രവാഹമാണ് മമ്മൂട്ടിക്ക് . പ്രായമല്ല , ഗ്ലാമറാണ് തനിക്ക് കൂടുന്നതെന്നു 68 വയസിലും തെളിയിച്ചിരിക്കുകയാണ് മലയാളത്തിന്റെ മെഗാ സ്റ്റാർ . എത്രയെത്രയോ കഥാപാത്രങ്ങളിലൂടെ നമ്മളെ അദ്ദേഹം അമ്ബരപ്പിച്ചു ? നൊമ്പരപ്പെടുത്തി , ചിരിപ്പിച്ചു , കരയിപ്പിച്ചു ? ഹൃദയത്തിൽ തൊട്ട ഒരുപാട് കഥാപാത്രങ്ങൾ സമ്മാനിച്ചു .
അദ്ദേഹത്തിന്റെ ജീവിത യാത്ര , അതായത് മെഗാസ്റ്റാറിലേക്കുള്ള നാൾവഴികൾ ഓരോ മലയാളിക്കും കാണാപ്പാഠമാണ്. എങ്കിലും ഈ പിറന്നാൾ ദിനത്തിൽ ഒരിക്കൽ ആ യാത്ര നമുക്ക് ഓർത്തെടുക്കാം .
1971 ലാണ് മമ്മൂട്ടി മലയാള സിനിമയിലേക്ക് ചുവടു വയ്ക്കുന്നത് . അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലാണ് മമ്മൂട്ടി സിനിമയിലേക്ക് അരങ്ങേറിയത് . അതൊരു അടയാളപ്പെടുത്താവുന്ന കഥാപാത്രമായിരുന്നുമില്ല. പിന്നെയും പത്തു വർഷങ്ങൾ വേണ്ടി വന്നു ശ്രദ്ധിക്കപ്പെടുന്ന ഒരു മികച്ച നടനായി മമ്മൂട്ടിക്ക് മുഖ്യധാരയിലേക്ക് എത്താൻ . എണ്പതുകളിലാണ് അദ്ദേഹം ഒരു നടനായി പേരെടുത്തത് . എം ടി യുടെ വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ എന്ന വഴിയൊരുക്കിയത്. എങ്കിലും മികച്ച കഥാപാത്രങ്ങൾ മമ്മൂട്ടിയെ തേടിയെത്തിയത് , അല്ലെങ്കിൽ , സിനിമ ലോകത്ത് ഒരു വഴിത്തിരിവായ ചിത്രം യവനികയാണ് . കെ ജി ജോർജ് ഒരുക്കിയ യവനികയിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ ആയാണ് മമ്മൂട്ടി എത്തിയത്.
പിന്നീട് ഒരുപാട് സംവിധായകരുടെ പിന്തുണ മമ്മൂട്ടിക്ക് ഉണ്ടായി . ഒരു കുലപുരുഷൻ കഥാപാത്രങ്ങളിൽ ഇടക്ക് ഒതുങ്ങി പോയ മമ്മൂട്ടി പുറത്തെത്തിയത് പത്മരാജൻ ചിത്രങ്ങളിലൂടെയാണ് . കൂടെവിടെ , അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, കാണാമറയത്ത് ഒക്കെ അതിനു ഉദാഹരണങ്ങളാണ് . ആ ഇമേജ് തകർക്കാൻ മമ്മൂട്ടിക്ക് ആയി. എങ്കിലും ആ സമയങ്ങളിലൊക്കെ ഗൗരവമുള്ള വേഷങ്ങളെ മമ്മൂട്ടിക്ക് ലഭച്ചിരുന്നുള്ളൂ .
മമ്മൂട്ടിയുടെ സിനിമ ജീവിതത്തിൽ ജോഷിയുടെ സ്വാധീനവും വലുതാണ്. ഭരതന്റെയും. ഇവരൊക്കെ കാമ്പുള്ള കഥാപാത്രങ്ങൾ മമ്മൂട്ടിക്ക് സമ്മാനിച്ചു . എന്തൊക്കെ പറഞ്ഞാലും അമരത്തിലെ അച്ചൂട്ടി എന്നും നിത്യഹരിതനാണ് . അത്തരമൊരു കഥാപാത്രം മമ്മൂട്ടിക്ക് ഇനി ലഭിക്കുമോ എന്ന് അറിയില്ലെങ്കിലും അടയാളപ്പെടുത്തപ്പെട്ട ഒന്നാണ് അമരം. ഒരു മുതിർന്ന പെൺകുട്ടിയുടെ അച്ഛൻ വേഷമാണ് മമ്മൂട്ടി കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്ത് അമരത്തിൽ അവതരിപ്പിച്ചത്.
1987 മുതലാണ് മമ്മൂട്ടി നടനെന്ന നിലയിൽ ഒരു മാറ്റം ശൈലിയിൽ കൊണ്ട് വരൻ ശ്രമിച്ചത്. തൊണ്ണൂറുകളിലെ സിനിമകളായ കോട്ടയം കുഞ്ഞഛനൊക്കെ എടുത്താൽ പാഥേയം , വാത്സല്യം, വിധേയൻ , പൊന്തന്മാട തുടങ്ങിയ ചിത്രങ്ങളിൽ നിന്നുമൊക്കെയുള്ള വ്യത്യാസങ്ങൾ , അല്ലെങ്കിൽ ഘട്ടം ഘട്ടമായുള്ള കഥാപാത്രങ്ങളിലെ ശൈലി മാറ്റം വ്യക്തമാകും.
വിധേയനും പൊന്തന്മാടയും ഒരേ സമയം എത്തിയ ചിത്രങ്ങളാണ്. ഒരാൾ മുതലാളിയും , ഒരാൾ കീഴാളനും . രണ്ടു ജീവിത ഘട്ടങ്ങളെ അവതരിപ്പിച്ച് മമ്മൂട്ടി ആ വര്ഷം ദേശിയ പുരസ്കാരമങ് എടുത്തു .
അങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ. പിന്നീട് ഇങ്ങോട്ട് ഈ നാല്പതു വർഷങ്ങൾക്കിടയിൽ ആരാധകർക്കായും പ്രേക്ഷകർക്കായുമൊക്കെ സമ്മാനിച്ച ഒട്ടേറെ കഥാപാത്രങ്ങൾ. ഇടക്ക് പാളിച്ചകൾ അദ്ദേഹത്തിനും സംഭവിച്ചു . ചില സിനിമ തിരഞ്ഞെടുപ്പുകളിൽ , ആളുകളെ മനസിലാക്കുന്നതിലും ഒക്കെ .
എന്നാൽ യുവതലമുറക്ക് അവസരം നൽകാൻ മുൻപന്തിയിൽ നിൽക്കുന്ന മമ്മൂട്ടിയെ പോലെ മറ്റൊരാളില്ല . എത്ര നവാഗത സംവിധായകരാണ് ഇന്നും മമ്മൂട്ടിയുടെ ഡേറ്റ് കിട്ടിയത് കൊണ്ട് മാത്രം മലയാള വിനിമയുടെ നെറുകയിൽ എത്തിയതായി ? മലയാളികളുടെ മസിൽ ചരിത്ര പുരുഷന്മാർക്കൊക്കെ മമ്മൂട്ടിയുടെ മുഖമാണ്. ആ ആകാര സൗഷ്‌ടവം അത്രക്ക് വാഴ്ത്തപ്പെട്ടതാണ് .
കോമഡി വഴങ്ങില്ലെന്നും ഡാൻസ് വഴങ്ങില്ലെന്നുമൊക്കെ അദ്ദേഹം വിമർശനം കേട്ടു . എന്നാൽ രാജമാണിക്യവും മറ്റുമൊക്കെ ആ പരാതി മാറ്റിയെടുത്തു . തന്റെ നൃത്ത ചുവടുകളിലെ കോമഡിയെങ്കിലും ആരാധകർക്ക് ആസ്വാദകനുള്ള വക നൽകിയിട്ടുണ്ട് മമ്മൂട്ടി . ആരാധകരെ ഹൃദയത്തോടെ ചേർത്ത് നിർത്തുന്ന ഈ 68 കാരൻ ചുള്ളന് ഇനിയുമെത്രയെത്ര വർഷങ്ങൾ മുൻപിൽ കിടക്കുകയാണ് ! ആശംസകൾ ഹൃദയത്തിൽ നിന്നും..
Life story of mammootty
