Hollywood
എന്തുകൊണ്ട് ജാക്ക് റോസിനൊപ്പം രക്ഷപ്പെട്ടില്ല ? – ഉത്തരം പറഞ്ഞു ജാക്ക് !
എന്തുകൊണ്ട് ജാക്ക് റോസിനൊപ്പം രക്ഷപ്പെട്ടില്ല ? – ഉത്തരം പറഞ്ഞു ജാക്ക് !
By
ലോകമെമ്പാടും ആരാധകരുള്ള ചിത്രമാണ് ടൈറ്റാനിക് . റോസിനോടും ജാക്കിനോടും പ്രത്യേക സ്നേഹമാണ് എല്ലാവര്ക്കും. എങ്കിലും ചിത്രത്തിൽ റോസും ജാക്കും ഒന്നിക്കുന്നില്ല. റോസ് രക്ഷപെടുമ്പോൾ ജാക്ക് വെള്ളത്തിലേക്ക് മുങ്ങി മറയുകയാണ്. എന്നാൽ റോസിനൊപ്പം ജാക്കിനും രക്ഷപ്പെടാൻ പറ്റില്ലായിരുന്നോ എന്ന ചോദ്യമാണ് ബാക്കി . അതിനു മറുപടി പറയുകയാണ് വർഷങ്ങൾക്ക് ഇപ്പുറം ജക്കായി വേഷമിട്ട ലിയനാർഡോ ഡി കാപ്രിയോ.
ഡികാപ്രിയോ നായകനാകുന്ന പുതിയ ചിത്രം ‘വൺസ് അപ്ഓൺ എ ടൈം ഇൻ ഹോളിവുഡ്’ എന്ന സിനിമയുടെ പ്രമോഷനിടയിലായിരന്നു ചോദ്യം. ഡികാപ്രിയോയ്ക്കൊപ്പം ചിത്രത്തിൽ മറ്റൊരു ഹോളിവുഡ് സൂപ്പര്‍ താരം ബ്രാഡ് പിറ്റും അഭിനയിക്കുന്നുണ്ട്.
ജാക്കിനും കയറാമായിരുന്ന വലിപ്പമുള്ള ഡോറായിട്ടും എന്തുകൊണ്ട് കയറിയില്ല എന്ന ചോദ്യം ബ്രാഡ് പിറ്റും ചോദിച്ചു. എന്നാൽ താന്‍ ഇതിന് പ്രതികരിക്കുന്നില്ല എന്നാണ് ഡികാപ്രിയോ ആവർത്തിച്ച് നൽകിയ മറുപടി.
കലാകാരന്റെ സ്വാതന്ത്ര്യം എന്നായിരുന്നു ടൈറ്റാനിക്കിന്റെ സംവിധായകൻ ജെയിംസ് കാമറൂണ്‍ ഇതിനെക്കുറിച്ച് പറഞ്ഞത്. ജാക്ക് മരിക്കണമായിരുന്നു, അയാള്‍ ജീവിച്ചിരുന്നെങ്കില്‍ സിനിമയുടെ ക്ലൈമാക്സ് അര്ഥരഹിതമായിരുന്നുവെന്നാണ് ജെയിംസ് കാമറൂണ്‍ അഭിപ്രായപ്പെട്ടത്.
‘എന്തുകൊണ്ട് ജാക്ക് മരിച്ചുവെന്ന ചോദ്യത്തിനുളള ഉത്തരം ലളിതമാണ്. തിരക്കഥയിലെ 147 പേജിൽ ജാക്ക് മരിക്കുന്നു. അതൊരു കലാപരമായ തെരഞ്ഞെടുപ്പായിരുന്നു. ജാക്ക് ജീവിച്ചിരുന്നെങ്കിൽ ഈ ചിത്രം അർഥശൂന്യമായി പോയേനേ. ജാക്കിന്റെ മരണം സിനിമയ്ക്ക് അനിവാര്യമായിരുന്നു.’–കാമറൂണ്‍ പറഞ്ഞു.
leonardo dicaprio about titanic movie climax
