Connect with us

‘ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെയാണ് ചിന്നു പുറത്തേക്ക് വന്നത്, കുഞ്ഞായിരുന്ന കാലത്തും ചിന്നു പ്രശ്‌നക്കാരിയായിരുന്നില്ല; ലക്ഷ്മിയെ കുറിച്ച് ‘അമ്മ

TV Shows

‘ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെയാണ് ചിന്നു പുറത്തേക്ക് വന്നത്, കുഞ്ഞായിരുന്ന കാലത്തും ചിന്നു പ്രശ്‌നക്കാരിയായിരുന്നില്ല; ലക്ഷ്മിയെ കുറിച്ച് ‘അമ്മ

‘ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെയാണ് ചിന്നു പുറത്തേക്ക് വന്നത്, കുഞ്ഞായിരുന്ന കാലത്തും ചിന്നു പ്രശ്‌നക്കാരിയായിരുന്നില്ല; ലക്ഷ്മിയെ കുറിച്ച് ‘അമ്മ

വ്യത്യസ്തമായ അവതരണത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ച് പറ്റിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഠമാർ പഠാർ, സ്റ്റാർ മാജിക്ക് തുടങ്ങിയ ജനപ്രിയ പരിപാടികളുടെയാണ് ലക്ഷ്മി താരമായി മാറുന്നത്. സ്റ്റാർ മാജിക്കിൽ എത്തുന്ന താരങ്ങൾക്കുള്ള പോലെ, അല്ലെങ്കിൽ അവരെക്കാൾ ഏറെ ആരാധകരുണ്ട് ലക്ഷ്മിയ്ക്ക്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമൊക്കെ ലക്ഷ്മി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സോഷ്യൽമീഡിയയിൽ സജീവമായ ലക്ഷ്മി നക്ഷത്ര തന്റെ വിശേഷങ്ങൾ പങ്കിടാനായി ഒരു യുട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്.

ഇടയ്ക്കിടെ ആരാധകരെ കാണാനും മറ്റുമായി താരം പോവുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ ലക്ഷ്മി നക്ഷത്ര പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് വൈറലാകുന്നത്. ഇത്തവണത്തെ പിറന്നാൾ താൻ എങ്ങനെയാണ് ആഘോഷിച്ചത് എന്നതാണ് പുതിയ വീഡിയോയിലൂടെ ലക്ഷ്മി വിശദീകരിച്ചത്. ലോകത്തെമ്പാടും മലയാളികൾ ഉള്ള മുക്കിലും മൂലയിലും സ്റ്റാർ മാജിക്ക് ഷോയ്ക്കും ലക്ഷ്മിക്കും ആരാധകരുണ്ട്.

അതുകൊണ്ട് തന്നെ ഇത്തവണത്തെ പിറന്നാളിനും നിരവധി സർപ്രൈസുകളും സമ്മാനങ്ങളും ലക്ഷ്മിക്ക് ലഭിച്ചു. ആരാധകരോട് സഹോദരങ്ങളോട് എന്നുള്ള പോലത്തെ സ്നേഹ​മാണ് ലക്ഷ്മി നക്ഷത്രയ്ക്ക്. അതുകൊണ്ട് തന്നെ ഉദ്ഘാടന പരിപാടികൾക്ക് പോയാൽ അടക്കം ആരാധകരുടെ ആ​ഗ്രഹങ്ങൾ നിറവേറ്റാനും അവർക്കൊപ്പം നിന്ന് സെൽഫി പകർത്താനും അവരുടെ സമ്മാനങ്ങൾ ഏറ്റുവാങ്ങാനുമെല്ലാം ലക്ഷ്മി സമയം കണ്ടെത്താറുണ്ട്.

ലക്ഷ്മിക്ക് ഒരു സഹോദരൻ കൂടിയാണുള്ളത്. ലക്ഷ്മിയെ നേരിട്ട് കാണാൻ ആ​ഗ്രഹിച്ച് നിന്ന ശേഷം പിന്നീട് അതിന് അവസരം കിട്ടുമ്പോൾ ലക്ഷ്മിക്ക് മുന്നിൽ നിന്ന് ആരാധകർ കരയുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്.വിദേശത്ത് ഷോയ്ക്കും മറ്റുമായി പോയി വരുമ്പോൾ ആരാധകർ സന്തോഷത്തോടെ നൽകിയ കുന്നോളം സമ്മാനങ്ങളുമായാണ് ലക്ഷ്മി തിരികെ നാട്ടിലേക്ക് വരാറുള്ളത്. ഇത്തവണത്തെ പിറന്നാൾ ദിനത്തിൽ സംഭവിച്ച കാര്യങ്ങളെല്ലാം ഉൾപ്പെടുത്തി ലക്ഷ്മി പങ്കുവെച്ച വീഡിയോ ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു. ഇക്കഴിഞ്ഞ സെപ്റ്റംബർ രണ്ടിനായിരുന്നു ലക്ഷ്മിയുടെ പിറന്നാൾ.

പിറന്നാള്‍ ദിവസം രാവിലെ എഴുന്നേറ്റ് കുളിച്ച് അമ്മയ്ക്കും ശ്യാമിനും ഒപ്പം അമ്പലത്തിലേക്ക് പോയി. അതായിരുന്നു തുടക്കം. നല്ല മഴയായിരുന്നു. അതിന് ശേഷം തൃശ്ശൂരിലെ ഫെയിമസ് ആയിട്ടുള്ള ഒരു ഹോട്ടലില്‍ കയറി ബ്രേക്ക് ഫാസ്റ്റ് കഴിച്ചു. പിറന്നാൾ ദിവസത്തെ ലക്ഷ്മിയുടെ വിശേഷങ്ങൾ ഇങ്ങനെയാണ് ആരംഭിച്ചത്.അമ്മയുമായി വീട്ടിലേക്ക് മടങ്ങവെ തന്നെ പ്രസവിക്കുന്ന സമയത്തെ അനുഭവങ്ങളെ കുറിച്ച് ലക്ഷ്മി ചോദിക്കുകയും അമ്മ അത് വിശദീകരിക്കുകയും ചെയ്തിരുന്നു. ‘അഷ്ടമി രോഹിണി നാളിലായിരുന്നു ചിന്നുവിന്റെ ജനനം. കാലത്ത് എട്ട് എട്ടര മണിയാകുമ്പോഴേക്കും ആൾ പുറത്തേക്ക് വന്നു. സുഖ പ്രസവമായിരുന്നു. യാതൊരു വേദനയും ഞാന്‍ അറിഞ്ഞിരുന്നില്ല.’

‘ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെയാണ് ചിന്നു പുറത്തേക്ക് വന്നത്. കുഞ്ഞായിരുന്ന കാലത്തും ചിന്നു പ്രശ്‌നക്കാരിയായിരുന്നില്ല. അധികം കരഞ്ഞ് ബഹളമുണ്ടാക്കി ബുദ്ധിമുട്ടിച്ചിട്ടൊന്നുമില്ല. കുറുമ്പൊക്കെ ഇപ്പോഴാണെന്നും’, അമ്മ പറഞ്ഞു.അന്ന് ചികിത്സിച്ച ഗൈനക്കോളജി ഡോക്ടറെ അമ്മ ഇപ്പോഴും ദൈവമായിട്ടാണ് കാണുന്നതെന്നും വീഡിയയിൽ ലക്ഷ്മി പറയുന്നുണ്ടായിരുന്നു. ലക്ഷ്മിയുടെ ഓമനപ്പേരാണ് ചിന്നു. വീട്ടുകാരെപ്പപോലെ തന്നെ ലക്ഷ്മിയുടെ ആരാധകരുമെല്ലാം ചിന്നുവെന്നാണ് താരത്തെ വിളിക്കുന്നത്.

പതിവ് തെറ്റിക്കാതെ ഇത്തവണയും ആരോരുമില്ലാത്തവർക്കും അനാഥരായവർക്കും താരം ഭക്ഷണം വിതരണം ചെയ്തു. വലം കൈ കൊടുക്കുന്നത് ഇടം കൈ അറിയരുത് എന്നാണ് പറയുന്നത്. പക്ഷെ ഇത് കണ്ട് മറ്റാര്‍ക്കെങ്കിലും പ്രചോദനമാവട്ടെ എന്നു കരുതിയാണ് ഭക്ഷണം വിതരണം ചെയ്യുന്നത് വീഡിയോയിൽ ഉൾപ്പെടുത്തിയതെന്നും ലക്ഷ്മി നക്ഷത്ര പറഞ്ഞു. വീ‍ഡിയോ വൈറലായതോടെ നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസിച്ച് എത്തിയത്.

More in TV Shows

Trending

Recent

To Top