News
‘സത്യം ലോകം അറിയുന്നതിലുള്ള ഭയമാണ് പ്രതിഷേധത്തിന് കാരണം’, ‘ദി കേരള സ്‌റ്റോറി’ പിന്‍വലിച്ചതില്‍ തമിഴ്‌നാട് സര്‍ക്കാരിന് എതിരെ ഖുഷ്ബു
‘സത്യം ലോകം അറിയുന്നതിലുള്ള ഭയമാണ് പ്രതിഷേധത്തിന് കാരണം’, ‘ദി കേരള സ്‌റ്റോറി’ പിന്‍വലിച്ചതില്‍ തമിഴ്‌നാട് സര്‍ക്കാരിന് എതിരെ ഖുഷ്ബു
വിവാദ ചിത്രം ദി കേരള സ്‌റ്റോറി പിന്‍വലിച്ചതില്‍ തമിഴ്‌നാട് സര്‍ക്കാരിന് എതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി സിനിമാ താരവും ദേശീയ വനിതാ കമ്മീഷന്‍ അംഗവുമായ ഖുശ്ബു സുന്ദര്‍. സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നവരെ ഭയപ്പെടുത്തുന്നത് എന്താണ്.
സിനിമ നിരോധിക്കണമെന്ന് പല തവണ ആവശ്യപ്പെടുന്നതിന്റെ അര്‍ത്ഥം തന്നെ സിനിമ നിര്‍ബന്ധമായും കാണേണ്ടതാണ് എന്ന് ഓര്‍മപ്പെടുത്തുകയാണെന്നും ഖുശ്ബു വ്യക്തമാക്കി. തന്റെ ട്വിറ്ററിലൂടെയായിരുന്നു നടിയുടെ പ്രതികരണം.
‘സത്യം ലോകം അറിയുന്നതിലുള്ള ഭയമാണ് പ്രതിഷേധത്തിന് കാരണം. എന്ത് കാണണമെന്നത് ജനങ്ങള്‍ തീരുമാനിക്കട്ടെ, മറ്റുള്ളവര്‍ അതില്‍ ഇടപെടേണ്ട കാര്യം ഇല്ലെന്നും’ ഖുശ്ബു ട്വീറ്റിലൂടെ വ്യക്തമാക്കി.
പ്രദര്‍ശനം റദ്ദാക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ മുടന്തന്‍ കാരണങ്ങള്‍ പറയുന്നുവെന്നും ഖുശ്ബു ആരോപിച്ചു. തീര്‍ച്ചയായും കാണേണ്ട സിനിമയാണെന്ന് അറിയിച്ചുവെന്നും ഖുശ്ബു ട്വിറ്ററില്‍ കുറിച്ചു.
ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത് ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്ന് ചതിയില്‍ അകപ്പെട്ടു പോയ കേരളത്തിലെ പെണ്‍കുട്ടികളുടെ കഥയാണ് സിനിമയുടെ ഉള്ളടക്കം. തമിഴ്‌നാട്ടില്‍ ‘ദി കേരള സ്‌റ്റോറി’ പ്രത്യേക പ്രദര്‍ശനം പൊലീസ് തടഞ്ഞിരുന്നു. മുതിര്‍ന്ന ബിജെപി പ്രവര്‍ത്തകരടക്കം ക്ഷണിതാക്കളായി എത്തിയ ഷോ ആണ് പൊലീസ് ഇടപെട്ട് തടഞ്ഞത്.
തീയറ്ററുകളില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ കഴിയാത്തതും വിവിധ സംഘടകനകളുടെ പ്രതിഷേധവും കണക്കിലെടുത്ത് തമിഴ്‌നാട്ടിലെ തീയറ്ററുകളില്‍ നിന്ന് സിനിമ പിന്‍വലിച്ചിരുന്നു. മെയ് 10ന് രാവിലെ ചെന്നൈയിലെ ഒരു തീയറ്ററിലാണ് സിനിമയുടെ പ്രത്യേക പ്രദര്‍ശനം സംഘടിപ്പിച്ചത്.
