തിരക്കഥ വായിച്ചപ്പോൾ ആദ്യം തോന്നിയത് ഫ്‌ളൈറ്റില്‍ നിന്നും എടുത്ത് ചാടി ചാകാനാണ് കാരണം വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ
ഫാസിൽ സംവിധാനം ചെയ്ത അനിയത്തി പ്രാവ് ആയിരുന്നു ആദ്യമായി നായകനായ സിനിമ. അനിയത്തിപ്രാവിന്റെ വൻ വിജയം കുഞ്ചാക്കോ ബോബനെ തിരക്കുള്ള നടനായി മാറ്റി. നക്ഷത്രത്താരാട്ട്, നിറം, കസ്തൂരിമാൻ.. എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു
കുഞ്ചാക്കോ ബോബനെ നായകനാക്കി മഹേഷ് നാരായണന്‍ ഒരുക്കുന്ന സിനിമയാണ് അറിയിപ്പ്.
നെറ്റ്ഫ്‌ളിക്‌സ് റിലീസായ സിനിമ ഇതിനോടകം തന്നെ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കുകയും കയ്യടി നേടുകയും ചെയ്തിട്ടുണ്ട്. ഇതുവരെ മഹേഷ് നാാരായണ്‍ ചെയ്ത സിനിമകളില്‍ നിന്നും കുഞ്ചാക്കോ ബോബന്‍ ചെയ്ത സിനിമകളില്‍ നിന്നെല്ലാം വ്യത്യസ്തമാണ് അറിയിപ്പ്.ഇപ്പോഴിതാ താന്‍ അറിയിപ്പിലേക്ക് എത്തിയ കഥ പങ്കുവെക്കുകയാണ് കുഞ്ചാക്കോ ബോബന്‍. ഓൺലൈൻ മീഡിയ നല്‍കിയ അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബന്‍ മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ
അറിയിപ്പ് തീര്‍ത്തും വ്യത്യസ്തമായൊരു അനുഭവമായിരുന്നു. അറിയിപ്പ് ചെയ്യണമെന്ന് തീരുമാനിക്കുമ്പോള്‍, കലര്‍പ്പില്ലാത്തൊരു സിനിമ ചെയ്യണം എന്നായിരുന്നു മഹേഷ് പറഞ്ഞത്. ആ ചിന്തയോട് ചേര്‍ന്നു നില്‍ക്കുന്നവരാണ് ഞാനും ഷെബിനും. അങ്ങനെയാണ് ഞങ്ങള്‍ നിര്‍മ്മിക്കാന്‍ തീരുമാനിക്കുന്നതും ഞാന്‍ അഭിനയിക്കാന്‍ തീരുമാനിക്കുന്നതുമെന്നാണ് ചാക്കോച്ചന്‍ പറയുന്നത്.
ഇതിലെ ഡേ ഷൂട്ടുകള്‍ ക്രൊണോജിക്കലായും രാത്രി മറ്റൊരു സമയത്തുമാണ് എടുത്തത്. പൂര്‍ണമായും ഫരീദബാദിലൊക്കെയാണ് ഷൂട്ട് ചെയ്തത്. ഒരു ലാറ്റക്‌സ് ഫാക്ടറിയില്‍ വച്ചായിരുന്നു. വീടൊക്കെ ഒറിജിനല്‍ ലൊക്കേഷനിലാണ് ഷൂട്ട് ചെയ്തത്.
റിയല്‍ ഫീലും റിയല്‍ ആംബിയന്‍സും ഉള്ള സിനിമയാണ്. അതുകൊണ്ട് തന്നെ വളരെ ജെനുവിനായ സിനിമയായിരിക്കും അറിയിപ്പെന്നാണ് ചാക്കോച്ചന്‍ പറയുന്നത്.
ഈ കഥ ആദ്യം എന്നോട് പറയുന്നത് ഒരു ഔട്ട് ലൈന്‍ മാത്രമാണ്. പിന്നെ തിരക്കഥയുടെ ഫസ്റ്റ് ട്രാഫ്റ്റ് തന്നു. ഡെയറിംഗായൊരു ശ്രമമായിരിക്കും. ഇതുവരെ ശ്രമിക്കാത്തൊരു സിനിമയാണ്, കഥാപത്രവുമാണ്. അതിന് ശേഷം ഞാന്‍ വേറൊരു ലൊക്കേഷനിലായിരുന്നു. തിരക്കഥ എന്റെ കയ്യിലുണ്ട്. തിരക്കഥ വായിച്ചോ എന്ന് മഹേഷ് ഇടയ്ക്ക് ഇടയ്ക്ക് ചോദിക്കുന്നുണ്ടായിരുന്നുവെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.
ഒടുവില്‍ ഡല്‍ഹിയിലേക്കുള്ള വിമാനത്തിലിരുന്നാണ് തിരക്കഥ വായിക്കുന്നത്. വായിച്ചിട്ട് ആദ്യം തോന്നിയത് ഫ്‌ളൈറ്റില്‍ നിന്നും എടുത്ത് ചാടി ചാകണോ എന്നാണ്. കാരണം ഇങ്ങനൊരു സാധനം ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ലാന്റ് ചെയ്തതും ഞാന്‍ ആദ്യം വിളിക്കുന്നത് മഹേഷിനെയാണ്. എട ദുഷ്ടാ എന്താണ് ഈ എഴുതി വച്ചിരിക്കുന്നതെന്ന് ചോദിച്ചു. പുള്ളി പറഞ്ഞതിനേക്കാളും എത്രയോ ധീരവും പുതുമയുള്ളതുമായ കഥയും ആവിഷ്‌കരണവുമൊക്കെയായിരുന്നുവെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു
എനിക്ക് പേടിയാകുന്നു, എനിക്ക് ചെയ്യാന്‍ പറ്റുമോ, ഞാന്‍ ചെയ്താല്‍ ശരിയാകുമോ എന്നൊക്കെ ഞാന്‍ ചോദിച്ചുവെന്നും താരം പറയുന്നു. മഹേഷ് ഏറ്റവും കൂടുതല്‍ എഡിറ്റ് ചെയ്തിരിക്കുന്നത് എന്റെ സിനിമകളാണ്. അതിനാല്‍ മഹേഷിനെ എന്നെ നന്നായി അറിയാം. നടെന്ന നിലയിലും വ്യക്തിയെന്ന നിലയിലും. ഇത് വല്ലപ്പോഴും മാത്രം സംഭവിക്കുന്ന കാര്യമാണെന്നും നമുക്ക് ശ്രമിച്ചു നോക്കാമെന്നുമാണ് മഹേഷ് പറഞ്ഞതെന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്.
നടന്റെ പരിധികളെ പുഷ് ചെയ്യാനുള്ള ധൈര്യവും സ്വാതന്ത്ര്യവും മഹേഷ് തന്നിട്ടുണ്ട്. ഫ്രീഡം ഒരു ഉത്തരവാദിത്തം കൂടിയാണെന്നും താരം പറയുന്നു. ദിവ്യ പ്രഭയാണ് അറിയിപ്പിലെ നായിക. മഹേഷിന്റെ തന്നെയാണ് തിരക്കഥ. എഡിറ്റ് നിര്‍വ്വഹിച്ചിരിക്കുന്നത് മഹേഷും രാഹുല്‍ രാധാകൃഷ്ണനും ചേര്‍ന്നാണ്. സുഷിന്‍ ശ്യാം ആണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ഡിസംബര്‍ 16ന് സിനിമ നെറ്റ്ഫ്‌ളിക്‌സിലെത്തും. ചിത്രത്തിന്റെ ട്രെയിലർ ശ്രദ്ധ നേടിയിരുന്നു. പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
താന്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്ന രീതിയെക്കുറിച്ചും കുഞ്ചാക്കോ ബോബന്‍ സംസാരിക്കുന്നുണ്ട്. ഇതുവരെ ഞാന്‍ ചെയ്തിട്ടുള്ള കഥാപാത്രങ്ങളില്‍ നിന്നും സിനിമകളില്‍ നിന്നും വ്യത്യസ്തമായൊര കഥ കൊണ്ടുവരിക എന്നത് മാത്രമാണ് ഞാന്‍ പറയുന്നത്. അങ്ങനെയൊന്ന് കൊണ്ടു വരികയാണെങ്കില്‍ മുന്നോട്ട് പോകാം. ഞാന്‍ ഓക്കെയാണെന്നാണ് ചാക്കോച്ചന്‍ പറയുന്നത്.