Connect with us

പരാതി നൽകാൻ തന്റേടം കൂടി വേണം.. മലയാള സിനിമിൽ ശക്തമായ പ്രൊഡ്യൂസർമാർ ഉണ്ട്.. അവരുടെ സെറ്റിൽ ഇവർ മര്യാദയ്ക്ക് ഇരിയ്ക്കും; സജി നന്ത്യാട്ട്

Actor

പരാതി നൽകാൻ തന്റേടം കൂടി വേണം.. മലയാള സിനിമിൽ ശക്തമായ പ്രൊഡ്യൂസർമാർ ഉണ്ട്.. അവരുടെ സെറ്റിൽ ഇവർ മര്യാദയ്ക്ക് ഇരിയ്ക്കും; സജി നന്ത്യാട്ട്

പരാതി നൽകാൻ തന്റേടം കൂടി വേണം.. മലയാള സിനിമിൽ ശക്തമായ പ്രൊഡ്യൂസർമാർ ഉണ്ട്.. അവരുടെ സെറ്റിൽ ഇവർ മര്യാദയ്ക്ക് ഇരിയ്ക്കും; സജി നന്ത്യാട്ട്

സിനിമയുടെ ഷൂട്ടിനിടെ താൻ ഉൾപ്പെടുന്ന അണിയറ പ്രവർത്തകർ നേരിട്ട ദുരനുഭവം ഒരു ചാനൽ ചർച്ചയിൽ ട്രാൻസ്‌ജെന്റർ ആക്ടിവിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റും കൂടിയായ രഞ്ജു രഞ്ജിമാർ
വെളിപ്പെടുത്തിയിരുന്നു.

സിനിമാ സെറ്റിലുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് പരാതി നൽകാൻ തയ്യാറായാൽ നടപടി സ്വീകരിക്കുമെന്ന് നിർമ്മാതാവ് സജി നന്ത്യാട്ട് പറഞ്ഞു. ബുദ്ധിമുട്ട് നേരിട്ടവർ പരാതി പറയാതെ എങ്ങനെയാണ് നടപടി എടുക്കാൻ സാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു

‘തന്റേടം ഉണ്ടെങ്കിൽ പരാതി നൽകാൻ പറയൂ. ആ നടൻ ചൊറിയും കുത്തി വീട്ടിലിരിക്കത്തേയുള്ളൂ. പരാതി പറയാതെ എന്ത് നടപടിയെടുക്കാൻ കഴിയും. പ്രൊഡ്യൂസർക്ക് ചിലപ്പോൾ പരാതി നൽകാൻ ഭയമായിരിക്കും. കാരണം പരാതി നൽകിയാൽ ആ നടൻ പിന്നെ സെറ്റിൽ പ്രശ്നമുണ്ടാക്കി സാമ്പത്തികമായി നഷ്ടമുണ്ടായേക്കുമെന്ന ഭയമുണ്ടാകും അവർക്ക്. ഞങ്ങളുടെ കയ്യിൽ പരാതി കിട്ടിയാൽ തീർച്ചയായും നടപടി സ്വീകരിക്കും. അത് ഉറപ്പിച്ചിരിക്കുന്ന കാര്യമാണ്. പക്ഷെ പരാതി നൽകാൻ തന്റേടം കൂടി വേണം. ഇനി പരാതി നൽകിയാൽ കുറെ പേർ അവരെ സപ്പോർട്ട് ചെയ്യാൻ എത്തും. മലയാള സിനിമിൽ ശക്തമായ പ്രൊഡ്യൂസർമാർ ഉണ്ട്. പക്ഷെ അവർ ആരും തന്നെ ഇന്ന് സിനിമ നിർമ്മിക്കുന്നില്ല. അവരുടെ സെറ്റിൽ ഇവർ മര്യാദയ്ക്ക് ഇരിക്കുകയും ചെയ്യും. അങ്ങനെയുളളവരെ പേടിയുണ്ടാവുകയുളളു,’ സജി നന്ത്യാട്ട് പറഞ്ഞു.

കൃത്യസമയത്ത് സെറ്റില്‍ വരാതിരിക്കുക, കോ ആര്‍ടിസ്റ്റുമാരോട് മോശമായി പെരുമാറുക, കൂടെ അഭിനയിക്കുന്നത് സ്ത്രീയാണെന്ന മാന്യതപോലും കല്‍പ്പിക്കാതിരിക്കുക, അല്‍പ്പവസ്ത്രം ഇട്ട് സെറ്റിലൂടെ ഓടിച്ചാടി കളിക്കുക തുടങ്ങി യാതൊരു മര്യാദയുമില്ലാതെയാണ് ഒരു നടന്‍ സിനിമാ സെറ്റില്‍ പെരുമാറിയതെന്ന് രഞ്ജു റിപ്പോര്‍ട്ടറുമായുള്ള അഭിമുഖത്തില്‍ വെളിപ്പെടുത്തി. കൃത്യസമയത്ത് വരാതിരിക്കുകയും കോ ആര്‍ടിസ്റ്റുമാരോട് വളരെ മോശമായി പെരുമാറുകയും ഷോട്ടിനിടയില്‍ ഓടിപ്പോവുകയും ചെയ്തിട്ടുണ്ട്. ഒമ്പത് മണിക്ക് തീര്‍ക്കേണ്ട സീനുകള്‍ പുലര്‍ച്ചെ അഞ്ച് മണിവരെ നീണ്ടുപോയിട്ട് ഞങ്ങള്‍ക്ക് ഉറക്കം ഒഴിച്ച് കാത്തിരിക്കേണ്ടി വരികയാണ്.

നടന്മാരെ നിയന്ത്രിക്കാന്‍ അസോസിയേഷനുകള്‍ മുന്നിട്ടിറങ്ങിയേ പറ്റൂ. കൂടെ അഭിനയിക്കുന്നത് സ്ത്രീയാണെന്ന മാന്യതപോലും കല്‍പ്പിക്കാതെ സെറ്റില്‍ നിന്നും ഓടുക. അല്‍പ്പവസ്ത്രം ഇട്ട് ഓടി ചാടി കളിക്കുക. ഷോട്ട് പറഞ്ഞാല്‍ വരാതിരിക്കുക തുടങ്ങി അപമര്യാദയായിട്ടാണ് സെറ്റില്‍ പെരുമാറുന്നത്.’ രഞ്ജു വ്യക്തമാക്കി.

നടന്റെ പേര് പരാമര്‍ശിക്കാന്‍ ധൈര്യമില്ലേയെന്ന് പ്രൊഡ്യൂസര്‍ സജി നന്ത്യാട്ട് ചോദിച്ചതോടെ, ‘മലയാള സിനിമാ ചരിത്രത്തില്‍ 137 റീടേക്ക് എടുത്ത നിമിഷമായിരിക്കും അന്ന്. നടന്റെ പേര് സാറ് തന്നെ പറഞ്ഞു. വിമാനത്തില്‍ ചാടി കയറാന്‍ പോയിട്ടുണ്ട്.’ എന്നായിരുന്നു രഞ്ജുവിന്റെ മറുപടി.

Continue Reading
You may also like...

More in Actor

Trending

Recent

To Top