Connect with us

ഇന്ന് നമുക്ക് രണ്ടു പേര്‍ക്കും സ്‌പെഷ്യലാണ്; നമുക്ക് ഒപ്പം ഇസഹാക്കുമുണ്ട്..

Social Media

ഇന്ന് നമുക്ക് രണ്ടു പേര്‍ക്കും സ്‌പെഷ്യലാണ്; നമുക്ക് ഒപ്പം ഇസഹാക്കുമുണ്ട്..

ഇന്ന് നമുക്ക് രണ്ടു പേര്‍ക്കും സ്‌പെഷ്യലാണ്; നമുക്ക് ഒപ്പം ഇസഹാക്കുമുണ്ട്..

ഇസ വന്നതിന് ശേഷമുള്ള ആദ്യ വിവാഹ വാർഷികം ആഘോഷിച്ച് നടൻ കുഞ്ചാക്കോബോബൻ. പ്രിയയും ചാക്കോച്ചനും ഒന്നായിട്ട് 15 വര്‍ഷങ്ങള്‍ തികഞ്ഞിരിക്കുകയാണ്. വിവാഹ വാര്‍ഷിക ദിനത്തില്‍ കുഞ്ചാക്കോ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

പതിനഞ്ചു വര്‍ഷമായി നിന്നോടുള്ള സ്‌നേഹത്തിന്റെ ക്വാറന്റൈനിലാണ് ഞാന്‍. അതെനിക്കെന്നും പ്രിയപ്പെട്ടതാണ്. കഴിഞ്ഞ 22 വര്‍ഷമായി നമുക്കു പരസ്പരം അറിയാം. എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളില്‍ ഒന്നാണ് നീ.

നിന്നെ കാണുന്നതിനും മുമ്പാണ്.. എന്റെ ആദ്യചിത്രത്തില്‍ നിന്റെ പേരിലുള്ള ആ പാട്ട് ഞാന്‍ മൂളുന്നത്. അന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല. എന്റെ ജീവിതസഖിയുടെ പേരാണ് അതെന്ന്‌.. നമുക്കിടയിലെ നല്ലതും ചീത്തയുമെല്ലാം പരസ്പരം അംഗീകരിച്ച് കൈകോര്‍ത്ത് നമ്മള്‍ മുമ്പോട്ടു പോയി.. ഇന്ന് നമുക്ക് രണ്ടു പേര്‍ക്കും സ്‌പെഷ്യലാണ്. നമുക്ക് ഒപ്പം ഇസഹാക്ക് ഉണ്ട്. നിന്റെ അച്ഛനുമമ്മയ്ക്കും നീ നല്ലൊരു മകളായിരുന്നു. നിന്റെ കസിന്‍സിന് നീ നല്ലൊരു സഹോദരിയാണ്… സുഹൃത്താണ്.. എനിക്കുള്‍പ്പെടെ… നല്ലൊരു കാമുകിയാണ്.. (അതെനിക്കു മാത്രം) എനിക്ക് നല്ലൊരു ഭാര്യയാണ്.. എന്റെ കുടുംബത്തിന് നീ നല്ലൊരു മരുമകളും നാത്തൂനുമൊക്കെയാണ്.. ഇപ്പോള്‍ എന്റെ മകന്റെ സൂപ്പര്‍ അമ്മ കൂടിയുമാണ്.. ഒരായിരം ആലിംഗനങ്ങളും ചുംബനങ്ങളും എന്റെ പ്രിയതമയ്ക്ക്….’

2005 ഏപ്രില്‍ 2നാണ് പ്രിയ ആന്‍ സാമുവല്‍ എന്ന തന്റെ ആരാധികയെ കുഞ്ചാക്കോ ബോബന്‍ വിവാഹം ചെയ്യുന്നത്. 2019 ഏപ്രില്‍ 16ന് ആയിരുന്നു ഇസഹാക്കിന്റെ ജനനം.

kunchakko boban

More in Social Media

Trending