Social Media
മുൻപേ വാ എൻ അൻപേ വാ… പാട്ടിൽ ലയിച്ച് നടി മീര നന്ദൻ
മുൻപേ വാ എൻ അൻപേ വാ… പാട്ടിൽ ലയിച്ച് നടി മീര നന്ദൻ
മുൻപേ വാ എൻ അൻപേ വാ… പാട്ടിൽ ലയിച്ച് നടി മീര നന്ദൻ. സമൂഹ മാധ്യമങ്ങളിൽ സജീവമായ മീര ഇഷ്ടഗാനങ്ങൾ പാടിയും വീഡിയോ പങ്കുവെച്ചും കയ്യടികൾ നേടുകയാണ്. ആരാധകർക്ക് കേൾക്കാൻ താത്പര്യമുള്ള പാട്ടുകൾ നിർദ്ദേശിച്ചാൽ അത് പാടുമെന്നും മീര ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞിരുന്നു. ആരാധകർ നിർദ്ദേശിച്ച ഒരു ഗാനവുമായാണ് മീര ഇപ്പോള് എത്തിയിരിക്കുന്നത്
തിരക്കുകൾ കാരണം കുറേ നാളുകളായി പാട്ടിൽ നിന്നും മാറി നിൽക്കുകയായിരുന്നെന്നും ഇപ്പോൾ ധാരാളം സമയമുള്ളതിനാൽ പാട്ടു പാടാൻ തീരുമാനിച്ചുവെന്നും മീര പറയുന്നു. രാജ്യം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ താരങ്ങളെല്ലാം വീട്ടിൽ തന്നെയാണ്.
ലാൽ ജോസിന്റെ ‘മുല്ലയിലൂടെ സിനിമയിലേക്ക് എത്തിയ താരമാണ് മീര. കുറച്ച് സിനിമകൾ ചെയ്ത് ശേഷം സിനിമയിൽ നിന്ന് ഇടവേളയെടുക്കുകയായിരുന്നു.
ഇപ്പോൾ ദുബായിലെ അറിയപ്പെടുന്ന റേഡിയോ ജോക്കികളിൽ ഒരാളാണ് മീര. തന്റെ ആർജെ ലൈഫിന്റെ വിശേഷങ്ങളും ചിത്രങ്ങളമെല്ലാം മീര സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
meera nandhan