Malayalam
കുഞ്ചാക്കോ ബോബന് പിറന്നാള്‍ ആശംസകളുമായി മഞ്ജു വാര്യര്‍; വൈറലായി വീഡിയോ
കുഞ്ചാക്കോ ബോബന് പിറന്നാള്‍ ആശംസകളുമായി മഞ്ജു വാര്യര്‍; വൈറലായി വീഡിയോ
മലയാള സിനിമയിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. നിരവധി പ്രണയ നായകന്മാര്‍ വന്നിട്ടുണ്ടെങ്കിലും കുഞ്ചാക്കോ ബോബന്‍ എന്ന നടന്‍ പ്രേഷക മനസ്സില്‍ നിന്നും പിന്നിലായിട്ടില്ല. പ്രണയ സിനിമകള്‍ക്ക് ഒപ്പം തന്നെ മറ്റ് ചിത്രങ്ങളും ചെയ്തതോടെ യുവതലമുറയ്‌ക്കൊപ്പം കുടുംബപ്രേഷകരുടെയും ഇഷ്ടതാരമായി മാറി. ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവിലൂടെയാണ് അദ്ദേഹം നായകനായി അരങ്ങേറിയത്. ആദ്യ സിനിമ തന്നെ ഇന്‍ഡസ്ട്രി ഹിറ്റാക്കി മാറ്റിയ പുതുമുഖ നടന്‍ എന്ന റെക്കോര്‍ഡ് ഇന്നും ചാക്കോച്ചന് സ്വന്തമാണ്.
മലയാളികുടെ പ്രിയപ്പെട്ട ചാക്കോച്ചന്‍ ഇന്ന് 47ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരുമുള്‍പ്പടെ നിരവധി ആളുകളാണ് തങ്ങളുടെ പ്രിയതാരത്തിന് ആശംസകളുമായി എത്തുന്നത്. ഇതില്‍ നടി മഞ്ജു വാര്യരുടെ ആശംസകളാണ് സോഷ്യല്‍ മീഡയയില്‍ ലൈറായിക്കൊണ്ടിരിക്കുന്നത്. ചാക്കോച്ചനൊപ്പമുള്ള യാത്രകള്‍ക്കിടെ പകര്‍ത്തിയ ചിത്രങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള ഒരു വീഡിയോ ആണ് മഞ്ജു ഇന്‍സ്റ്റയില്‍ പങ്കുവച്ചിരിക്കുന്നത്.
ഷോലെ എന്ന ചിത്രത്തിലെ ‘യേ ദോസ്തീ ഹം നഹീ തോഡേംഗേ’ എന്ന ഗാനത്തിനൊപ്പമുള്ള വീഡിയോയില്‍ സ്വീറ്റസ്റ്റ് സോളിന് ജന്മദിനാശംസകള്‍, നിങ്ങളുടെ വഴിയില്‍ വരുന്ന എല്ലാ നല്ല കാര്യങ്ങളും നിങ്ങള്‍ അര്‍ഹിക്കുന്നതാണ്. ലവ് യു ചാക്കോച്ചാ എന്ന കുറിപ്പും മഞ്ജു പങ്കുവച്ചിരിക്കുന്നത്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജു അഭിനയ ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിയത് കുഞ്ചാക്കോ ബോബന്‍ നായകനായ ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തിലൂടെ ആയിരുന്നു.
അവിടുന്നിങ്ങോട്ട് കൈ നിറയെ ചിത്രങ്ങളുമായി തന്റെ കരിയര്‍ മുന്നോട്ട് കൊണ്ടു പോകുകയാണ് മഞ്ജു. രണ്ടാം വരവിന് ശേഷം മഞ്ജുവിന്റെ വേഷപ്പകര്‍ച്ചകള്‍ക്കാണ് മലയാളികള്‍ സാക്ഷ്യം വഹിച്ചത്. നിരവധി വേഷങ്ങള്‍…, മേക്കോവറുകള്‍ എല്ലാം കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളികള്‍. മലയാളത്തില്‍ നിന്നും തമിഴിയിലേയ്ക്കും മഞ്ജു ചുവട് വെച്ച് കഴിഞ്ഞു. പ്രായം നാല്‍പത്തിനാല് ആയിയെങ്കിലും മഞ്ജുവിനെ കണ്ടാല്‍ അത്ര പ്രായം പറയില്ലെന്നതാണ് വാസ്തവം. ഇപ്പോഴും യൗവ്വനം നിലനിര്‍ത്തി മറ്റുള്ള യുവനടിമാരോട് കട്ടയ്ക്ക് ഏറ്റുപിടിച്ച് നില്‍ക്കുന്ന മഞ്ജു എല്ലാവര്‍ക്കും ഒരു അത്ഭുതമാണ്. ഫിറ്റ്‌നസിന്റെ കാര്യത്തിലും മഞ്ജു മുന്നില്‍ തന്നെയാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.
രണ്ടാം വരവില്‍ തമിഴിലും സാന്നിധ്യമറിയിച്ച മഞ്ജുവിന് തമിഴിലും ഇപ്പോള്‍ ചിത്രങ്ങളുണ്ട്. അസുരന്‍, തുനിവ് എന്നിവയാണ് മഞ്ജു ഇതുവരെ ചെയ്ത തമിഴ് സിനിമകള്‍. മിസ്റ്റര്‍ എക്‌സ് എന്ന തമിഴ് സിനിമയുടെ ചിത്രീകരണം തുടങ്ങിയിട്ടുണ്ട്. ആര്യ, ഗൗതം കാര്‍ത്തിക് എന്നിവരാണ് സിനിമയില്‍ നടിക്കൊപ്പം അഭിനയിക്കുന്നത്. താരമൂല്യവും അഭിനയ മികവുമുള്ള മഞ്ജുവിനെ തേടി നിരവധി സിനിമകളെത്തുന്നുണ്ട്. രജനികാന്തിനൊപ്പമാണ് അടുത്ത ചിത്രം. മാത്രമല്ല, ബോളിവുഡിലും അരങ്ങേറ്റം കുറിക്കുന്നതായുള്ള വിവരങ്ങള്‍ പുറത്തെത്തിയിരുന്നു. എന്നാല്‍ ഇതേ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തിയിട്ടില്ല.
അതേസമയം, ചാക്കോച്ചനും ഇപ്പോള്‍ രണ്ടാം വരവിന്റെ പാതയിലാണ്. സിനിമയില്‍ നിന്നും ഒരിടവേളയെടുത്ത ചാക്കോച്ചന്‍ പിന്നീട് തിരികെ വന്നത് ശക്തമായിട്ടായിരുന്നു. തന്നെ ആരാധകരുടെ പ്രിയപ്പെട്ടവനാക്കിയ ചോക്ലേറ്റ് ഹീറോയില്‍ നിന്നും ഡാര്‍ക്ക് ഷെയ്ഡുള്ള കഥാപാത്രങ്ങളും മറ്റും ചെയ്ത് പുതിയൊരു പാത തന്നെ തുറക്കുകയായിരുന്നു കുഞ്ചാക്കോ ബോബന്‍.
എന്നാല്‍ തന്റെ തിരിച്ചുവരവില്‍ അകല്‍ച്ച് അനുഭവിച്ചിട്ടുണ്ടെന്നും എന്നാല്‍ അവര്‍ ഇപ്പോള്‍ തന്നെ സമീപിക്കാറുണ്ടെന്നും താരം പറയുന്നു. അനിയത്തി പ്രാവ് എന്ന ചിത്രത്തില്‍ തന്നെ ഒരു താരപരിവേഷം ലഭിച്ചിരുന്നു. അതിന് ശേഷം ക്യാമ്പസ് റോളുകള്‍ വന്നു, ചോക്ലേറ്റ് നായകന്‍ എന്ന ടാഗ് ലൈന്‍ കിട്ടുന്നു. പിന്നീട് നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകര്‍ക്ക് ബോറടിക്കുന്നു, സിനിമകള്‍ പരാജയപ്പെടുന്നു. എനിക്ക് തന്നെ എല്ലാം നഷ്ടമാകുന്നു. ചെയ്യുന്ന കാര്യങ്ങളൊന്നും ശരിയാകുന്നില്ല.
ഞാന്‍ ഈ മേഖലയില്‍ നില്‍ക്കേണ്ട ആള്‍ ആണോ എന്നു പോലും ചിന്തിച്ചിട്ടുണ്ട്. അങ്ങനെയാണ് സിനിമയില്‍ നിന്നും ഒരു ഇടവേളയെടുക്കുന്നത്. അങ്ങനെ മാറി നിന്നപ്പോള്‍ തന്നോട് പലരും ചോദിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് സിനിമയില്‍ നിന്നും മാറി നില്‍ക്കുന്നതെന്ന്. പിന്നീട് തന്റെ ഭാര്യയാണ് താന്‍ സിനിമയിലേക്ക് വരേണ്ടയാളാണെന്ന് തിരിച്ചറിഞ്ഞതെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.
എന്നാല്‍ തിരിച്ചു വരുമ്പോള്‍ ഒരു താരം എന്ന എന്നതിലുപരി ഒരു നടന്‍ എന്ന നിലയില്‍ നില്‍ക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ക്കും താന്‍ തയ്യാറായിരുന്നു. ആദ്യം തന്റെ മുടിയിലോ മീശയിലൊ തൊടാന്‍ താന്‍ അനുവദിച്ചിരുന്നല്ല. എന്നാല്‍ രൂപഭാവങ്ങള്‍ക്ക് മാറ്റം വരുത്താന്‍ തയ്യാറായാണ് തിരിച്ചുവന്നതെന്നും ചാക്കോച്ചന്‍ പറഞ്ഞിരുന്നു.
