നിങ്ങളൊരു നല്ല സഹോദരി മാത്രമല്ല, നല്ലൊരു ബോസ് ലേഡി കൂടിയാണ്… ഇനി വരുന്ന വർഷം നിങ്ങൾക്കു ഒരുപാട് സന്തോഷം കൊണ്ടുവരട്ടെ; പ്രിയയ്ക്ക് ആശംസയുമായി രമേഷ് പിഷാരടി

നടൻ കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയയുടെ പിറന്നാൾ ആഘോഷമാക്കി മഞ്ജു വാര്യരും, രമേഷ് പിഷാരടിയും. പിഷാരടി തന്റെ പ്രൊഫൈലിലൂടെ പങ്കുവച്ച ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
“പിറന്നാൾ ആശംസകൾ പ്രിയ കുഞ്ചാക്കോ. നിങ്ങളെ പോലെ തന്നെ നിങ്ങളുടെ പിറന്നാളും അടിപൊളിയാവട്ടെ. നിങ്ങളൊരു നല്ല സഹോദരി മാത്രമല്ല, നല്ലൊരു ബോസ് ലേഡി കൂടിയാണ്. ആത്മാർത്ഥയും നേത്യത്വപാടവവും നിറഞ്ഞ മാതൃകയായി സ്വീകരിക്കാൻ പറ്റുന്നൊരാൾ. ഇനി വരുന്ന വർഷം നിങ്ങൾക്കു ഒരുപാട് സന്തോഷം കൊണ്ടുവരട്ടെ” പിഷാരടി കുറിച്ചു. പിഷാരടിയുടെ ഭാര്യ സൗമ്യയെയും കുട്ടികളെയും ചിത്രങ്ങളിൽ കാണാം.
സിനിമയ്ക്ക് അകത്തും പുറത്തും വളരെ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് കുഞ്ചാക്കോ ബോബൻ, രമേഷ് പിഷാരടി, മഞ്ജു വാര്യർ എന്നിവർ. മൂന്നു പേരും ഒന്നിച്ചുള്ള യാത്രകളും ആഘോഷങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
പതിനഞ്ചു വർഷങ്ങൾക്കു ശേഷം മഞ്ജു സിനിമാലോകത്തേക്ക് തിരിച്ചെത്തിയത് റോഷൻ ആൻഡ്രൂസ് ചിത്രം ‘ഹൗ ഓർഡ് ആർയൂ’യിലൂടെയായിരുന്നു. കുഞ്ചാക്കോ ബോബനായിരുന്നു ചിത്രത്തിൽ മഞ്ജുവിന്റെ ഭർത്താവായി വേഷമിട്ടത്. പിന്നീട് ‘വേട്ട’ എന്ന ചിത്രത്തിലൂടെ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. ഇവർ മൂന്നു പേരും ഒന്നിച്ചു പോയ ഇറ്റലി യാത്രയുടെ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടി.
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...