Malayalam Breaking News
കര്‍ത്താവേ എന്നെ മുകളിലേക്ക് എടുക്കുന്നത് എന്റെ കൊച്ചുമകള്‍ക്ക് ഒരു കുട്ടി ജനിച്ചിട്ടാകണെ.. പക്ഷെ ഞാനും പ്രിയയും ആഗ്രഹിച്ചിരുന്നത് മറ്റൊന്ന്!
കര്‍ത്താവേ എന്നെ മുകളിലേക്ക് എടുക്കുന്നത് എന്റെ കൊച്ചുമകള്‍ക്ക് ഒരു കുട്ടി ജനിച്ചിട്ടാകണെ.. പക്ഷെ ഞാനും പ്രിയയും ആഗ്രഹിച്ചിരുന്നത് മറ്റൊന്ന്!
മലയാളികളുടെ സ്വന്തം ചോക്ലേറ്റ് ഹീറോയായാണ് കുഞ്ചാക്കോ ബോബനെ വിശേഷിപ്പിക്കാറുള്ളത്. അനിയത്തിപ്രാവിലൂടെ സിനിമയിലെത്തിയ ചാക്കോച്ചന് തുടക്കം മുതല്‍ത്തന്നെ ശക്തമായ പിന്തുണയായിരുന്നു ലഭിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ ജനഹൃദയങ്ങളില്‍ ഇടം പിടിക്കുകയായിരുന്നു താരം. ആദ്യ സിനിമ തന്നെ ഇന്‍ഡസ്ട്രി ഹിറ്റാക്കി മാറ്റിയെന്ന റെക്കോര്‍ഡും താരത്തിന് സ്വന്തമാണ്. ഇന്നും ഈ റെക്കോര്‍ഡ് താരത്തില്‍ ഭദ്രമാണ്. ചോക്ലേറ്റ് ഹീറോ ഇമേജില്‍ നിന്നും മാറി വേറിട്ട കഥാപാത്രങ്ങളുമായും താരമെത്തിയിരുന്നു. വില്ലനായും അതിഥിയായുമൊക്കെ താരമെത്തിയിരുന്നു. സിനിമാജീവിതത്തെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തിലെ കാര്യങ്ങളറിയാനും പ്രേക്ഷകര്‍ക്ക് താല്‍പര്യമാണ്.
പ്രിയയ്ക്കും ചാക്കോച്ചനുമിടയിലേക്ക് പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഈ വര്‍ഷമാണ് ഒരു കുഞ്ഞ് പിറന്നത്. മകനൊപ്പമുള്ള ചിത്രം നിരന്തരം കുഞ്ചാക്കോ ബോബന്‍ പങ്കുവെക്കാറുണ്ട്. ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ എന്നാണ് മകന് കുഞ്ചാക്കോ ബോബനും പ്രിയയും ചേര്‍ന്ന് പേരിട്ടിരിക്കുന്നത്. മകന്‍ വന്നതിന് ശേഷമുള്ള ഓരോ ദിവസവും ചാക്കോച്ചന്‍ ആഘോഷമാക്കി മാറ്റാറുണ്ട്. ഇസയുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം നിമി,നേരം കൊണ്ടാണ് വൈറലായി മാറുന്നത്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിടുന്നതിനിടയില്‍ കുഞ്ഞിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഒരുപാട് കേള്‍ക്കേണ്ടി വന്നിരുന്നു. തന്നേക്കാള്‍ കൂടുതല്‍ അത്തരത്തിലുള്ള ചോദ്യങ്ങള്‍ നേരിട്ടത് പ്രിയയായിരുന്നുവെന്നും ചാക്കോച്ചന്‍ പറഞ്ഞിരുന്നു. ഇസയ്ക്ക് ചുറ്റുമായാണ് ഇപ്പോള്‍ ഇവരുടെ ലോകം കറങ്ങുന്നത്. മകന്റെ അടുത്ത് നിന്നും മാറി ജോലിയ്ക്ക് പോകാന്‍ പോലും തനിക്ക് തോന്നാറില്ലെന്ന് താരം തന്നെ വെളിപ്പെടുത്തിയിരുന്നു. മകന്റെ മാമോദീസ ചടങ്ങ് സിനിമാ രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ള പ്രമുഖരെല്ലാം വന്ന് ആഘോഷത്തോടെയാണ് നടത്തിയത്.
ഇപ്പോഴിതാ തങ്ങള്‍ പെണ്‍കുട്ടിയെയാണ് ആഗ്രഹിച്ചിരുന്നതെന്ന് പറയുകയാണ് നടന്‍. മകന്റെ വരവോടെ ജീവിതത്തോടുള്ള തന്റെ കാഴ്ചപ്പാടു തന്നെ മാറിക്കഴിഞ്ഞതായി ചാക്കോച്ചന്‍ പറയുന്നു. ഞാനും പ്രിയയും ആഗ്രഹിച്ചിരുന്നത് ഒരു പെണ്‍കുഞ്ഞിനെയാണ്. അവള്‍ക്കിടാന്‍ ഒരു പേരും കണ്ടെത്തിയിരുന്നു, സാറ. ആ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതിനിടയിലാണ് മോന്റെ ജനനം. അവന് ഒരു പേരു തിരയുമ്ബോള്‍ പ്രിയയാണ് ഇസഹാക്ക് എന്ന് നിര്‍ദേശിച്ചത്. ബൈബിളില്‍ എബ്രഹാമിന്റെയും സാറയുടെയും ഒരു കഥയുണ്ട്. അവര്‍ക്ക് വളരെ വൈകിയുണ്ടായ കുട്ടിക്ക് ഇട്ട പേരാണ് ഇസഹാക്ക്. ഞങ്ങളുടെ ജീവിതവുമായി അതിന് അടുത്ത ബന്ധമുണ്ടെന്ന് തോന്നിയപ്പോള്‍ ഞങ്ങളും അവന് ഇസഹാക്ക് എന്ന് പേരിട്ടു. പ്രിയയുടെ അച്ഛന്റെ അമ്മ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അവര്‍ക്ക് 107 വയസാണ് പ്രായം. എപ്പോഴും പ്രാര്‍ത്ഥനയിലായിരിക്കും. ആ പ്രാര്‍ത്ഥനയില്‍ എപ്പോഴും നിറയുന്ന ഒരു കാര്യമുണ്ട്. കര്‍ത്താവേ എന്നെ മുകളിലേക്ക് എടുക്കുന്നത് എന്റെ കൊച്ചുമകള്‍ക്ക് ഒരു കുട്ടി ജനിച്ചിട്ടാകണമേയെന്ന്. അത് കണ്‍കുളിര്‍ക്കെ കാണാന്‍ അവര്‍ക്ക് കഴിഞ്ഞു. പുള്ളിക്കാരത്തിയുടെ ഇപ്പോഴത്തെ പ്രാര്‍ത്ഥന ഞങ്ങള്‍ക്ക് ഒരു പെണ്‍കുട്ടി ജനിക്കണമെന്നാണ്. അങ്ങനെ തന്നെ സംഭവിക്കട്ടെയെന്നാണ് ഞങ്ങളും ആഗ്രഹിക്കുന്നത് കുഞ്ചാക്കോ ബോബന്‍ പറയുന്നു.
ഇസ ഇപ്പോൾ മുട്ടിലിഴയല്‍ തുടങ്ങിയിരിക്കുകയാണ് . എഴുന്നേറ്റ് നില്‍ക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതില്‍ മിടുക്കനാണ്. രാത്രിയില്‍ നന്നായി ഉറങ്ങാറുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ആള്‍ ഡീസന്റാണ്. ഇനി കുറച്ചുകഴിഞ്ഞ് അമ്മയെപ്പോലെയാവുമോയെന്നത് കണ്ട് തന്നെ അറിയണമെന്നും ചാക്കോച്ചന്‍ പറയുന്നു.
Kunchacko Boban
