News
കൃഷ്ണകുമാറിനൊപ്പം റോഡില്‍ പ്രചാരണത്തിനിറങ്ങി ഭാര്യ സിന്ധു കൃഷ്ണയും മകള്‍ ദിയ കൃഷ്ണയും
കൃഷ്ണകുമാറിനൊപ്പം റോഡില്‍ പ്രചാരണത്തിനിറങ്ങി ഭാര്യ സിന്ധു കൃഷ്ണയും മകള്‍ ദിയ കൃഷ്ണയും
കൃഷ്ണകുമാറിനൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി ഭാര്യ സിന്ധു കൃഷ്ണയും മകള്‍ ദിയ കൃഷ്ണയും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക മാത്രമല്ല ഭാര്യയും മകളും കൃഷ്ണകുമാറിനൊപ്പം റോഡില്‍ പ്രചാരണത്തിനിറങ്ങുകയും ചെയ്തു.
മൂത്ത മകള്‍ അഹാന കൃഷ്ണ യാത്രയിലായതിനാല്‍ അച്ഛനോടൊപ്പം കൊല്ലത്ത് എത്താന്‍ കഴിഞ്ഞില്ല എന്നാണ് അഹാന എവിടെ എന്ന ചോദ്യത്തിന് സിന്ധു കൃഷ്ണ സോഷ്യല്‍ മീഡിയയില്‍ മറുപടി പറഞ്ഞത്
രാഷ്ട്രീയത്തില്‍ കൃഷ്ണകുമാറിന് ഭാര്യയും മക്കളും പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. കൃഷ്ണകുമാറിന്റെ സന്നദ്ധ പ്രവര്‍ത്തനങ്ങളിലും പ്രചാരണങ്ങളിലും മക്കള്‍ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരും പങ്കുചേരാറുണ്ട്. കൊല്ലത്ത് നാമനിര്‍ദ്ദേശ സമര്‍പ്പിക്കാനെത്തിയ വിഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ കൃഷ്ണകുമാര്‍! പങ്കുവച്ചിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളില്‍ സജീവമായ കൃഷ്ണകുമാറിന്റെ മക്കള്‍ 2021 ലെ അസംബ്ലി തിരഞ്ഞെടുപ്പിലും തിരുവനന്തപുരം നിയോജക മണ്ഡലത്തില്‍ നിന്നും ബ.ജെപി പ്രതിനിധിയായി മത്സരിച്ച അച്ഛന് കൃഷ്ണകുമാറിനു വേണ്ടി പ്രചാരണ രംഗത്തിറങ്ങിയിട്ടുണ്ട്.
ഒരു നടന്റെ ഭാര്യയും മക്കളും എന്നതിനേക്കാള്‍ ഒരു പൊതുപ്രവര്‍ത്തകന്റെ കുടുംബമായി മാറിയ സിന്ധു കൃഷ്ണയും മക്കളും സാമൂഹിക പ്രശ്നങ്ങളിലും സന്നദ്ധ പ്രവര്‍ത്തികളിലും സജീവമായി ഇടപെടാറുണ്ട്. ഇദ്ദേഹത്തിന്റെ നാല് മക്കളും ചേര്‍ന്ന് അവരുടെ പേരില്‍ അഹാദിഷിക എന്ന സന്നദ്ധസംഘടന തിരുവനന്തപുരത്ത് നടത്തിപ്പോരുകയാണ്.
