Connect with us

ചേരി പരാമര്‍ശം; ഖുഷ്ബുവിന്റെ വീടിന് സുരക്ഷ വര്‍ദ്ധിപ്പിച്ച് പൊലീസ്

News

ചേരി പരാമര്‍ശം; ഖുഷ്ബുവിന്റെ വീടിന് സുരക്ഷ വര്‍ദ്ധിപ്പിച്ച് പൊലീസ്

ചേരി പരാമര്‍ശം; ഖുഷ്ബുവിന്റെ വീടിന് സുരക്ഷ വര്‍ദ്ധിപ്പിച്ച് പൊലീസ്

ചേരി പരാമര്‍ശത്തില്‍ നടിയും ബിജെപി നേതാവുമായ ഖുശ്ബുവിനെതിരെ പ്രതിഷേധം കനക്കുന്ന സാഹചര്യത്തില്‍ താരത്തിന്റെ വീടിന് സുരക്ഷ വര്‍ദ്ധിപ്പിച്ച് പൊലീസ്. ഇരുപതിലധികം പൊലീസുകാരെയാണ് വീടിന് മുമ്പില്‍ വിന്യസിച്ചിരിക്കുന്നത്.

തൃഷയെ ലൈം ഗികമായി അധിക്ഷേപിച്ചുകൊണ്ടുള്ള മന്‍സൂര്‍ അലി ഖാന്റെ സ്ത്രീവിരുദ്ധ പ്രസ്താവനകളില്‍ നടപടിയെടുക്കുന്നതില്‍ ദേശീയ വനിതാ കമ്മിഷന്‍ ഇരട്ടത്താപ്പ് കാണിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടുള്ള ഒരു ഡിഎംകെ പ്രവര്‍ത്തകന്റെ എക്‌സ് പോസ്റ്റിന് മറുപടിയായി ഖുശ്ബു എഴുതിയ കുറിപ്പിലാണ് വിവാദ പരാമര്‍ശനം കടന്നുവന്നത്.

‘ഡിഎംകെ ഗുണ്ടകള്‍ ഇതാണ് ചെയ്യുന്നത്. ഇവരും ഒരു സ്ത്രീയെ അപമാനിക്കുകയാണ്. ക്ഷമിക്കണം. നിങ്ങളുടെ ചേരി ഭാഷയില്‍ എനിക്ക് സംസാരിക്കാനാവില്ല. വിഷയത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നറിയാന്‍ നിങ്ങളൊന്ന് ഉണര്‍ന്നെണീറ്റ് നോക്കണം. ഡിഎംകെ നിങ്ങളെ നിയമങ്ങള്‍ പഠിപ്പിക്കുന്നില്ലെങ്കില്‍ ഞാന്‍ നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു. നിങ്ങളെപ്പോലെയുള്ള വിഡ്ഢികളാണ് ചുറ്റുമുള്ളതെന്നോര്‍ത്ത് നിങ്ങളുടെ നേതാവിനും ലജ്ജിക്കാം’ എന്നായിരുന്നു ഖുശ്ബു പറഞ്ഞത്.

പരാമര്‍ശം വിവാദമായതോടുകൂടി താരത്തിനെതിരെ നിരവധി ആളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പരാമര്‍ശത്തില്‍ ഖുശ്ബുവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വിസികെ പാര്‍ട്ടി ചെന്നൈ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പട്ടികജാതി പട്ടിക വര്‍ഗ നിയമ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.

ചേരി എന്നത് ദളിതുകള്‍ താമസിക്കുന്ന പ്രദേശങ്ങള്‍ക്കുള്ള തമിഴ് വാക്കാണെന്നും മോശം ഭാഷാപ്രയോഗത്തെ സൂചിപ്പിക്കാന്‍ ഈ വാക്ക് പ്രയോഗിച്ച ഖുശ്ബു നിരുപാധികം മാപ്പ് പറയണമെന്ന് സംവിധായകന്‍ പാ രഞ്ജിത്തിന്റെ നേതൃത്വത്തിലുളള നീലം കള്‍ച്ചറല്‍ സെന്റര്‍ ആവശ്യപ്പെട്ടിരുന്നു.

More in News

Trending

Recent

To Top