News
കെജിഎഫ് ചാപ്റ്റര്‍ ടുവില്‍ തെലുങ്ക് താരം നന്ദമൂരി ബാലകൃഷ്ണയും?
കെജിഎഫ് ചാപ്റ്റര്‍ ടുവില്‍ തെലുങ്ക് താരം നന്ദമൂരി ബാലകൃഷ്ണയും?
ബാഹുബലിക്ക് ശേഷം സൗത്ത് ഇന്ത്യ മുഴുവന്‍ ഏറ്റെടുത്ത ഒരു സിനിമയാണ് കെജിഎഫ് ചാപ്റ്റര്‍ 1. ഒരു കന്നഡ സിനിമ ഇതുവരെ നേടാത്ത അത്രയും പ്രശംസയാണ് കെ ജി എഫ് നേടിയെടുത്തത്. യാഷ് നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഇപ്പോള്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്.
ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്ന ഒരു വാര്‍ത്ത എത്തിയിരിക്കുകയാണ്. തെലുങ്ക് ഹീറോ നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യയും ചിത്രത്തിലുണ്ടെന്നാണ് വാര്‍ത്ത. ഗൂഗിളില്‍ കെജിഎഫ് 2 സെര്‍ച്ച് ചെയ്താല്‍ കാസ്റ്റിംഗില്‍ ബാലയ്യയേയും കാണിക്കുന്നുണ്ട്. ഇനായത് ഖലീല്‍ എന്ന വേഷത്തിലാണ് ബാലയ്യ എത്തുന്നത് എന്നാണ് ഗൂഗിളില്‍ കാണിക്കുന്നത്. ഇതിനെ കുറിച്ച് ഔദ്യോഗികമായ ഒരു അറിയിപ്പും ലഭിച്ചിട്ടില്ല.
കോലാറിലെ സ്വര്‍ണഖനികളുടെ കഥപറഞ്ഞ ‘കെജിഎഫ് ചാപ്റ്റര്‍ വണ്‍’ 250 കോടിക്ക് മുകളിലാണ് ലോക വ്യാപകമായി ബോക്സ് ഓഫീസ് കളക്ഷന്‍ നേടിയത്. 2018 ഡിസംബര്‍ 23 നാണ് ചിത്രം റിലീസ് ചെയ്തത്. കോലാര്‍ ഗോള്‍ഡ് ഫീല്ഡ്സ് എന്നതിന്റെ ചുരുക്കമാണ് കെ ജി എഫ്. നീണ്ട മൂന്നുവര്‍ഷങ്ങള്‍ കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
