Connect with us

പണ്ട് ബിക്കിനി ധരിക്കുമ്പോള്‍ തന്റെ ആ കുറവുകള്‍ ഓര്‍ത്ത് ആശങ്കപ്പെട്ടിരുന്നുവെന്ന് സമീറ റെഡ്ഡി

News

പണ്ട് ബിക്കിനി ധരിക്കുമ്പോള്‍ തന്റെ ആ കുറവുകള്‍ ഓര്‍ത്ത് ആശങ്കപ്പെട്ടിരുന്നുവെന്ന് സമീറ റെഡ്ഡി

പണ്ട് ബിക്കിനി ധരിക്കുമ്പോള്‍ തന്റെ ആ കുറവുകള്‍ ഓര്‍ത്ത് ആശങ്കപ്പെട്ടിരുന്നുവെന്ന് സമീറ റെഡ്ഡി

മേക്ക്അപ്പ് ഇല്ലാത്ത ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തും ലൈവിലെത്തിയും ബോഡി ഷെയ്മിങ്ങിനെതിരെ രംഗത്തെത്തി്യിട്ടുള്ള താരമാണ് സമീറ റെഡ്ഡി. സോഷ്യല്‍ മീഡിയയില്‍ സജീവമായ സമീറ പങ്ക് വെയ്ക്കുന്ന എല്ലാ ചിത്രങ്ങളും വൈറലാണ്. നിരവധി പേരാണ് താരത്തെ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നത്. പണ്ട് താന്‍ ബിക്കിനി അണിയുമ്പോള്‍ കണ്ടിരുന്ന ശരീരത്തിന്റെ ചെറിയ കുറവുകളെക്കുറിച്ച് താന്‍ ആശങ്ക്പപെട്ടിരുന്നുവെന്ന് തുറന്ന് പറയുകയാണ് സമീറ ഇപ്പോള്‍. പണ്ട് തനിക്ക് നല്ല ഷെയ്പുള്ള ശരീരമായിരുന്നുവെന്നും ഇന്ന് അങ്ങനെയല്ലെങ്കിലും തന്റെ കുട്ടികള്‍ക്കൊപ്പമാകുമ്പോള്‍ അതൊന്നും കാര്യമാക്കുന്നില്ലെന്നും താരം പറയുന്നു.

‘പണ്ടൊക്കെ ബീച്ചില്‍ ബിക്കിനി ധരിച്ച് പോയിരുന്ന കാലം ഇപ്പോഴും ഓര്‍ക്കുന്നു. അന്ന് നല്ല ഷെയ്പുള്ള ശരീരം ഉണ്ടായിരുന്നെങ്കിലും ചെറിയ കുറവുകള്‍ പോലും കണ്ടെത്തി അതേക്കുറിച്ച് ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് ബീച്ചില്‍ എന്റെ കുട്ടികള്‍ക്കൊപ്പം സമയം ചിലവഴിക്കുമ്പോള്‍ ഞാന്‍ എന്നത്തേക്കാളും സന്തോഷവതിയാണ്. 2021ല്‍ ഷെയ്പുള്ള ശരീരം വീണ്ടെടുക്കുന്നതിനായി ശ്രമിക്കുമെങ്കിലും ഏതു രൂപത്തിലായാലും സ്വയം സ്‌നേഹിക്കണമെന്ന് ഈ നിമിഷങ്ങള്‍ എന്നെ ഓര്‍മപ്പെടുത്തും. നിങ്ങളുടെ ശരീരത്തിന് വേണ്ടത് സ്‌നേഹവും ആത്മവിശ്വാസവുമാണ്. നിങ്ങള്‍ ഏതു രൂപത്തിലായിരിക്കുന്നുവോ ആ രൂപത്തില്‍ നിങ്ങള്‍ മനോഹരമാണ്.’എന്നും സമീറ പറയുന്നു.

More in News

Trending

Recent

To Top