Actress
മാച്ചിംഗ് ഡ്രസിൽ അച്ഛമ്മയുടെ നവതി ആഘോഷത്തിനെത്തി കീർത്തിയും ആന്റണിയും
മാച്ചിംഗ് ഡ്രസിൽ അച്ഛമ്മയുടെ നവതി ആഘോഷത്തിനെത്തി കീർത്തിയും ആന്റണിയും
മലയാളികൾക്ക് കീർത്തി സുരേഷ് എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിൽ നിന്ന് കരിയർ ആരംഭിച്ച് പിന്നീട് മറ്റു ഭാഷകളിൽ പോയി വിജയം കൈവരിച്ചിരിക്കുകയാണ് നടി. തമിഴിലും തെലുങ്കിലുമെല്ലാമായി തിളങ്ങി നിൽക്കുകയാണ് താരം. ഇക്കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു കീർത്തിയും ആന്റണി തട്ടിലിന്റെയും വിവാഹം. സോഷ്യൽമീഡിയയിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട് കീർത്തി സുരേഷ്.
ഇപ്പോഴിതാ അച്ഛമ്മയുടെ നവതി ആഘോഷത്തിലെ വിശേഷങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. കവടിയാർ വിമൻസ് ക്ലബിൽ നടന്ന ചടങ്ങിൽ മേനകയുടെയും സുരേഷ് കുമാറിന്റെയും ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു പങ്കെടുത്തത്. കുടുംബാംഗങ്ങളെല്ലാം ചേർന്നായിരുന്നു ശാരദ നായരെ പൊന്നാട അണിയിച്ചത്. പ്രിയദർശൻ, ചിപ്പി, രഞ്ജിത്ത്, കാർത്തിക, മഞ്ജുപിള്ള, വനിത കൃഷ്ണചന്ദ്രൻ, മണിയൻപിള്ള രാജു, സുരേഷ് ഗോപി, ആനി, ഷാജികൈലാസ് തുടങ്ങിയവരെല്ലാം ചടങ്ങിൽ പങ്കെടുത്തിരുന്നു.
ആദ്യം ചിത്രങ്ങളിൽ ആന്റണിയെ കാണാത്തായത്തോടെ ആന്റണി എവിടെ എന്താ ഫൻക്ഷന് വരാത്തത്, കുടുംബവുമായി പിണക്കമാണോ എന്നെല്ലാം തിരക്കി പലരും കമന്റുകൾ ചെയ്തിരുന്നു. എന്നാൽ കീർത്തിയും ആന്റണിയും മാച്ചിംഗ് ഡ്രസിലായിരുന്നു പരിപാടിക്ക് എത്തിയത്. ഇരുവരും ഒന്നിച്ചുള്ള ഈ ചിത്രങ്ങൾ കണ്ടതോടെ പലരുടെയും സംശയങ്ങളും തീർന്നു കിട്ടി. കീർത്തിയോടൊപ്പമുള്ള ചിത്രം രേവതി സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരുന്നു. എത്ര വലിയ തിരക്കിലാണെങ്കിലും ഒത്തൈുചേരാനുള്ള അവസരം വിനിയോഗിക്കാറുണ്ട് ചേച്ചിയും അനിയത്തിയും. ഇത്തവണ കുടുംബത്തിലെല്ലാവരുടെയും കൂടെയായിരുന്നു പരിപാടി എന്നുമാത്രം.
അതേസമയം, കഴിഞ്ഞ വർഷം അവസാനത്തോടെയായിരുന്നു കീർത്തിയുടെ വിവാഹം നടക്കുന്നത്. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു കീർത്തിയുടെ വിവാഹം. ഡിസംബർ 12 ന് ഗോവയിൽ വെച്ചായിരുന്നു കീർത്തിയുടെ വിവാഹം. ബാല്യകാല സുഹൃത്തായ ആന്റണി തട്ടിലാണ് കീർത്തിയുടെ വരൻ. 15 വർഷത്തോളമായി സുഹൃത്തുക്കളായിരുന്നു ഇരുവരും. ആദ്യം ഹിന്ദു ആചാരപ്രകാരമായിരുന്നു ഇവരുടെ താലികെട്ട് ചടങ്ങാണ് നടന്നത്. പിന്നീട് വൈകീട്ട് ക്രിസ്ത്യൻ ആചാരപ്രകാരം മോതിരം മാറ്റൽ ചടങ്ങും നടന്നു. ഹിന്ദു ആചാര പ്രകാരം നടന്ന വിവാഹത്തിൽ ബ്രാഹ്മണ വധുവിന്റെ വേഷമായിരുന്നു കീർത്തിയ്ക്ക്.
ക്രിസ്ത്യൻ ആചാരപ്രകാരം നടന്ന ചടങ്ങിൽ വൈറ്റ് ഗൗണിൽ അതീവ സുന്ദരിയായാണ് കീർത്തി എത്തിയത്. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും തമിഴ് സിനിമാ ലോകത്തെ സൂപ്പർ താരങ്ങളുമെല്ലാം ഗോവയിൽ പോയി വിവാഹത്തിൽ പങ്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ മാധ്യമങ്ങൾക്ക് വരെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പതിനഞ്ച് വർഷം നീണ്ട പ്രണയം പുറത്ത് അറിയാതിരിക്കാൻ താരം ഏറെ ശ്രദ്ധിച്ചിരുന്നു. തെന്നിന്ത്യയൊട്ടാകെ അറിയപ്പെടുന്ന കീർത്തിയ്ക്ക് എങ്ങനെ പ്രണയം രഹസ്യമായി സൂക്ഷിക്കാൻ കഴിഞ്ഞെന്ന് പലർക്കും അത്ഭുതമാണ്.
പ്രണയത്തിലാണെന്ന് അടുത്ത സുഹൃത്തുക്കൾ മാത്രമേ അറിഞ്ഞുള്ളൂ. സിനിമാ രംഗത്ത് വിജയ്, സമാന്ത, ഐശ്വര്യ ലക്ഷ്മി, കല്യാണി പ്രിയദർശൻ, അറ്റ്ലി തുടങ്ങിയവർക്ക് അറിയാമായിരുന്നു. ഞങ്ങളുടെ സുഹൃത്തുക്കളിൽ ഒരുപാട് പേർ സിനിമാ രംഗത്ത് നിന്നുള്ളവരല്ല. പ്രണയം രഹസ്യമായി സൂക്ഷിക്കാൻ കഴിഞ്ഞത് തന്റെയും ആന്റണിയുടെയും മിടുക്ക് കൊണ്ടാണെന്ന് കീർത്തി സുരേഷ് വ്യക്തമാക്കി. വ്യക്തിപരമായ കാര്യങ്ങൾ സ്വകാര്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ് ഞങ്ങൾ രണ്ട് പേരും. ആന്റണി വളരെ മീഡിയ ഷൈ ആയ ആളാണ്.
2017 ൽ അടുത്ത സുഹൃത്ത് ജഗ്ദിഷ് ഞങ്ങളെ ബാങ്കോക്കിലേക്ക് കൊണ്ട് പോയി. അതുവരെയും ഞങ്ങൾ ഒരുമിച്ച് വിദേശ യാത്ര നടത്തിയിരുന്നില്ല. ഞങ്ങൾക്കൊപ്പം എപ്പോഴും ഒരു കൂട്ടം സുഹൃത്തുക്കൾ ഉണ്ടാകും. കപ്പിൾ ട്രിപ്പിനേക്കാൾ ഞങ്ങൾക്കിഷ്ടം അതാണ്. ഒപ്പം സ്വകാര്യതയും സുരക്ഷിതത്വവും ഉണ്ടാകും. 13 വർഷം ഡേറ്റ് ചെയ്ത ശേഷം രണ്ട് വർഷം മുമ്പാണ് ഞങ്ങൾ ആദ്യമായി സോളോ ട്രിപ്പ് പോയത്. രണ്ട് മൂന്ന് ദിവസം മാത്രമായിരുന്നു ആ യാത്ര. പിന്നീട് സുഹൃത്തുക്കൾക്കൊപ്പം ന്യൂ ഇയർ ആഘോഷത്തിൽ പങ്കുചേർന്നു.
ഇന്ന് ആലോചിക്കുമ്പോൾ പ്രണയം പുറത്താരും കണ്ട് പിടിച്ചില്ലല്ലോ എന്ന് അത്ഭുതപ്പെടാറുണ്ടെന്നും കീർത്തി പറയുന്നു. വിവാഹ ദിനത്തെക്കുറിച്ചും കീർത്തി സംസാരിച്ചു. ഒരുമിക്കുന്നത് സ്വപ്നമായിരുന്നു. പക്ഷെ സ്വപ്നമായിരുന്നെന്ന് പറയാനാകുമോ എന്നറിയില്ല. ഒളിച്ചോടുന്ന പേടിസ്വപ്നങ്ങൾ ഞങ്ങൾക്കുണ്ടായിരുന്നു. വിവാഹം ഒരു ഇമോഷണൽ മൊമന്റ് ആയിരുന്നു. കാരണം ഞങ്ങളെന്നും ആഗ്രഹിച്ചതാണിത്.
വളരെ ശക്തമായി പ്രണയം തുടങ്ങിയതല്ല. സാധാരണ പോലെ ഡേറ്റ് ചെയ്തു. അന്ന് ഞാൻ പ്ലസ് ടുവിലാണ്. അദ്ദേഹത്തിന് എന്നേക്കാൾ ഏഴ് വയസ് കൂടുതലുണ്ട്. കുറച്ച് കാലം ഞങ്ങൾക്ക് ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പായിരുന്നു. ആന്റണി ഖത്തറിൽ വർക്ക് ചെയ്യുകയായിരുന്നു. നാലഞ്ച് വർഷത്തിന് ശേഷം തിരിച്ച് വന്ന് സ്വന്തമായി ബിസിനസ് തുടങ്ങി. ഞാൻ ആക്ടിംഗ് കരിയറിലേയ്ക്ക് കടന്നു. ആന്റണി എന്നെ എപ്പോഴും പിന്തുണച്ചു. പെൺകുട്ടികൾക്ക് അവരുടെ അച്ഛനാണ് സൂപ്പർ ഹീറോ. അച്ഛൻ കഴിഞ്ഞാൽ പങ്കാളി ആയിരിക്കണം അവരുടെ സൂപ്പർഹീറോയെന്ന് ഞാൻ കരുതുന്നു. അച്ഛനിലെ ഒരുപാട് ഗുണങ്ങൾ ആന്റണിയിൽ താൻ കണ്ടിട്ടുണ്ടെന്നും കീർത്തി പറയുന്നു.
ഇവളെ ലഭിച്ചതിൽ ഇവൻ ഭാഗ്യവാനാണെന്ന് കരുതുന്നവർ ഉണ്ടെങ്കിൽ എന്നെ വിശ്വസിക്കൂ, അദ്ദേഹത്തെ ലഭിച്ചതിൽ ഞാനാണ് ഭാഗ്യവതി. ഒരാൾക്ക് വേണ്ടി ഒരുപാട് വർഷങ്ങൾ കാത്തിരിക്കുക എളുപ്പമല്ല. എപ്പോഴാണ് വിവാഹമെന്ന് ഒരിക്കലും അദ്ദേഹം എന്നോട് ചോദിച്ചിട്ടില്ല. ഒന്നിലും എന്നെ നിർബന്ധിച്ചിട്ടില്ല. സ്ത്രീകളെ ഒരുപാട് ബഹുമാനിക്കുന്ന ആളാണ് തന്റെ ഭർത്താവെന്നും കീർത്തി സുരേഷ് പറഞ്ഞിരുന്നു.
വിവാഹശേഷം ആദ്യം നടത്തിയ യാത്ര ദുബായിലേയ്ക്ക് ആയിരുന്നു എങ്കിലും ഹണിമൂൺ തായ്‌ലൻഡ് ഫുക്കറ്റിലേയ്ക്ക് ആണ് ഇരുവരും യാത്ര നടത്തിയത്. കൊത്തുപണികളും പരമ്പരാഗത രീതിയിലെ ക്ഷേത്ര സമുച്ചയങ്ങളും കടലയിലൂടെയുള്ള യാത്രകളും, അവസാനം പനി പിടിച്ചുകിടക്കുന്ന ചിത്രങ്ങളും എല്ലാം കീർത്തി തന്റെ ഫുക്കറ്റ് ഡയറീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഭർത്താവിന്റെ ഒരു ചിത്രം പോലും എവിടെയും പങ്കിട്ടിട്ടില്ലാത്തത് വലിയ വിമർശനങ്ങൾ ആണ് താരത്തിനെതിരെ നടന്നതും. മാർക്കറ്റിങ് തന്ത്രം എന്നു പോലും പലരും വിമർശിച്ചിരുന്നു. എന്നാൽ തന്റെ ഭർത്താവിന്റെ പ്രൈവസി മാനിക്കേണ്ടത് തന്റെ ഉത്തരവാദിത്വമായി കാണുന്ന ആളാണ് കീർത്തിയെന്ന് നടിയുടെ വാക്കുകളിൽ നിന്നും തന്നെ വ്യക്തവുമാണ്. കീർത്തിയുടെ ഏറ്റവും ഒടുവിലത്തെ അഭിമുഖത്തിൽ ഇക്കാര്യം വളരെ വ്യക്തമായി തന്നെ നടി പറയുന്നുണ്ട്. ആളത്ര നാണക്കാരൻ ഒന്നുമല്ല, നേരിട്ട് മീഡിയാസിന് മുൻപിൽ വരുന്നില്ലെന്ന് മാത്രം എന്നാണ് കീർത്തി പറഞ്ഞത്.
അദ്ദേഹത്തിന്റെ ഈ സ്വഭാവം എനിക്ക് അറിയുന്നതുകൊണ്ടുതന്നെ ആണ് ഞാൻ നിർബന്ധിക്കാത്തതും. ഞാൻ നിർബന്ധിച്ച് അദ്ദേഹത്തെ മീഡിയയ്ക്ക് മുൻപിൽ എത്തിക്കില്ല. എനിക്ക് മീഡിയാസ് ഒരു ശീലമാണ് എന്നാൽ അദ്ദേഹം അങ്ങനെ ഉള്ള ഒരാൾ അല്ല. ഞാൻ ആ പ്രൈവസിയെ മാനിക്കുന്നു എന്നാണ് കീർത്തി സുരേഷ് പറഞ്ഞത്.
