Connect with us

അങ്ങനെയൊരു റിസ്‌ക് എടുക്കാന്‍ ഞാന്‍ പറയില്ല, അച്ഛന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ട്; എന്നാൽ, അച്ഛൻ പറഞ്ഞത് മറ്റൊന്ന് ; കീര്‍ത്തി സുരേഷിന്റെ അഭിമുഖം വൈറലാകുന്നു

Malayalam

കുറഞ്ഞകാലം കൊണ്ട് തന്നെ സിനിമാലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് കീര്‍ത്തി സുരേഷ്. ബാലതാരമായി മലയാളികളുടെ ഇഷ്ടതാരമായ കീര്‍ത്തി, പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലിയിലൂടെയാണ് നായികയായെത്തിയത്. മലയാളികളുടെ പ്രിയങ്കരിയായ നായിക മേനഖയുടെയും സംവിധായകൻ സുരേഷ് കുമാറിന്റെയും മകളാണ് കീർത്തി സുരേഷ്.

ഇപ്പോഴിതാ അച്ഛന്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടോ എന്ന ചോദ്യത്തിന് കീര്‍ത്തി നല്‍കിയ മറുപടിയാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. കുറച്ച് വര്‍ഷം മുമ്പ് ഒരു ചാനലിൽ കീര്‍ത്തി സുരേഷും കുടുംബവുമൊത്തുള്ള പരിപാടിക്കിടെയായിരുന്നു ഇക്കാര്യത്തില്‍ കീര്‍ത്തി നിലപാട് വ്യക്തമാക്കിയത്.

കീര്‍ത്തിയെ നായികയാക്കി ഒരു സിനിമയെടുക്കുമോ എന്ന് അവതാരകന്‍ സുരേഷ് കുമാറിനോട് ചോദിച്ചിരുന്നു. ഇതിനായിരുന്നു കീര്‍ത്തിയുടെ മറുപടി.‘ഞാന്‍ അങ്ങനെ റിസ്‌ക് എടുക്കാനൊന്നും പറയത്തില്ല. അച്ഛന്‍ സിനിമയെടുക്കുവാണെങ്കില്‍ എനിക്ക് അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ട്. അല്ലാതെ എനിക്കായിട്ട് ഒരു സിനിമ എടുക്കുകയൊന്നും വേണ്ട,’ കീര്‍ത്തി പറഞ്ഞു.

ചോദ്യത്തിന് സുരേഷ് കുമാര്‍ നല്‍കിയ മറുപടിയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ‘അങ്ങനെ റോളുണ്ടാക്കി അവള്‍ക്കുവേണ്ടി ഒരു സിനിമയൊന്നും എടുക്കില്ല. എന്നാല്‍ അവള്‍ക്ക് പറ്റിയ കഥാപാത്രമാണെന്ന് തോന്നിയാല്‍ ചിലപ്പോള്‍ വിളിക്കും,’ സുരേഷ് കുമാര്‍ പറഞ്ഞു.

മേനക-സുരേഷ് കുമാര്‍ ദമ്പതികളുടെ മകളായ കീര്‍ത്തി സുരേഷ് 2013ല്‍ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഗീതാഞ്ജലിയിലൂടെയാണ് നായികയായി എത്തിയത്.പിന്നീട് തമിഴ്, തെലുങ്ക് ഭാഷകളില്‍ മികച്ച വേഷങ്ങള്‍ ചെയ്ത കീര്‍ത്തിയ്ക്ക് മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. നടി സാവിത്രിയുടെ ജീവിതമായിരുന്നു മഹാനടിയുടെ പശ്ചാത്തലം.

about keerthy suresh

More in Malayalam

Trending