Connect with us

ഡയറക്ടറുടെ ആ പിടിവാശി; എന്റെ ശ്രദ്ധയില്ലായ്മ; എനിക്കത് സംഭവിച്ചു ആദ്യമായി ആ നടുക്കുന്ന സത്യങ്ങൾ പുറത്ത്; വൈറലായി കീർത്തിയുടെ വാക്കുകൾ!!!

Malayalam

ഡയറക്ടറുടെ ആ പിടിവാശി; എന്റെ ശ്രദ്ധയില്ലായ്മ; എനിക്കത് സംഭവിച്ചു ആദ്യമായി ആ നടുക്കുന്ന സത്യങ്ങൾ പുറത്ത്; വൈറലായി കീർത്തിയുടെ വാക്കുകൾ!!!

ഡയറക്ടറുടെ ആ പിടിവാശി; എന്റെ ശ്രദ്ധയില്ലായ്മ; എനിക്കത് സംഭവിച്ചു ആദ്യമായി ആ നടുക്കുന്ന സത്യങ്ങൾ പുറത്ത്; വൈറലായി കീർത്തിയുടെ വാക്കുകൾ!!!

സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ തൻറേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് കീർത്തി സുരേഷ്. നടി മേനകയുടെയും നിർമാതാവും നടനുമായ സുരേഷ് കുമാറിന്റെ മകളായ കീർത്തി ബാലതാരമായാണ് സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിയ്ക്കുന്നത്. കൈ നിറയെ അവസരങ്ങളുമായി കരിയറിന്റെ മികച്ച സമയത്താണ് കീർത്തി ഇപ്പോഴുള്ളത്. തെന്നിന്ത്യൻ സിനിമാ ലോകത്തിനപ്പുറം ബോളിവുഡിൽ നിന്നും കീർത്തിക്ക് അവസരങ്ങൾ വരുന്നുണ്ട്.

മലയാള ചിത്രം ​ഗീതാഞ്ജലിയിലൂടെയാണ് കീർത്തി അഭിനയ രം​ഗത്തേക്ക് കടന്ന് വന്നതെങ്കിലും മലയാള സിനിമകളിൽ കീർത്തിയെ അധികം കണ്ടിട്ടില്ല. തമിഴിലും തെലുങ്കിലും തിരക്കേറിയതോ‌ടെയാണ് താരം മലയാളത്തിൽ നിന്നും മാറി നിന്നത്.തമിഴകത്ത് വളരെ പെട്ടെന്നാണ് കീർത്തി സ്വീകാര്യത നേടിയത്.

സൂപ്പർസ്റ്റാർ ചിത്രങ്ങളിൽ നായികയായി അഭിനയിക്കവെയാണ് മഹാനടി എന്ന തെലുങ്ക് ചിത്രം കീർത്തി സുരേഷിനെ തേടിയെത്തുന്നത്. അന്തരിച്ച നടി സാവിത്രിയുടെ ബയോപിക്കായ മഹാനടിയിൽ മികച്ച പ്രകടനം കീർത്തി സുരേഷ് കാഴ്ച വെച്ചു. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ഈ ചിത്രത്തിലൂടെ കീർത്തി നേടി. അഭിനയ പ്രാധാന്യമുള്ള സിനിമകളാണ് പിന്നീട് നടി കൂടുതലും ചെയ്തത്.

അഭിനയം കൊണ്ടും തന്റെ വ്യക്തിത്വം കൊണ്ടും നിരവധി ആരാധകരെ സ്വന്തമാക്കാൻ കീർത്തിക്ക് കഴിഞ്ഞു. താരമൂല്യത്തിന്റെ കാര്യത്തിലും മുന്നിലാണ് താരം. അതേ സമയം പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കുന്ന നായിക കൂടിയാണ് കീർത്തി. സൈറൺ ആണ് കീർത്തി സുരേഷിന്റെ പുതിയ സിനിമ. ജയം രവിയാണ് ചിത്രത്തിലെ നായകൻ.

ഇപ്പോഴിതാ ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ സിനിമയ്ക്ക് വേണ്ടി വണ്ണം കൂട്ടിയതിനെക്കുറിച്ച് സംസാരിക്കുന്ന കീർത്തിയുടെ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഫിറ്റ്നസിന് താൻ ശ്രദ്ധ നൽകിത്തുടങ്ങിയത് മഹാനടി എന്ന സിനിമയ്ക്ക് ശേഷമാണെന്ന് കീർത്തി സുരേഷ് പറയുന്നു.

മെലിഞ്ഞ പൊലീസ് ഓഫീസറാകരുതെന്ന് ഡയറക്ടർക്കുണ്ടായിരുന്നു. കാരണം ഇതിന് മുമ്പ് ഒരു പടത്തിൽ ഞാൻ കോൺസ്റ്റബിളായി അഭിനയിച്ചിട്ടുണ്ട്. ആ സിനിമയിൽ മെലിഞ്ഞിരിക്കണമെന്ന് ഡിമാന്റുണ്ടായിരുന്നു. അത് പോലെയാകരുത്, കുറച്ച് സൈസ് വേണമെന്ന് ആവശ്യപ്പെട്ടു. അതിനാലാണ് വണ്ണം കൂട്ടിയത്. ഹത്ര യോ​ഗവും വെയ്റ്റ് ട്രെയ്നിം​ഗും ചെയ്തു. കുറച്ച് കൂടി ഭക്ഷണം കഴിക്കണം എന്നേ ഉണ്ടായിരുന്നുള്ളൂ.

ആരോ​ഗ്യകാര്യങ്ങളിൽ താൻ സിനിമയിൽ വന്ന് കുറച്ച് കാലത്തിന് ശേഷമാണ് ശ്രദ്ധ നൽകിയതെന്നും കീർത്തി പറയുന്നു. മഹാനടി സിനിമ റിലീസ് വരെയും ശരീരം ശ്രദ്ധിച്ചിരുന്നില്ല. 2013ലാണ് ആദ്യ സിനിമ ചെയ്തത്. അന്ന് തൊട്ട് 2018 വരെയും ഇതൊന്നും നോക്കിയിരുന്നില്ല. അഭിനയം മാത്രമാണ് നോക്കിയത്. പോകുന്നു, അഭിനയിക്കുന്നു, ഭക്ഷണം കഴിക്കുന്നു. അതിന്റെ പ്രാധാന്യമേ എനിക്കപ്പോൾ മനസിലായില്ല.

മഹാനടിക്ക് ശേഷം ആറേഴ് മാസം ​ഗ്യാപ്പ് വന്നപ്പോഴാണ് ആരോ​ഗ്യം നോക്കിയത്. അതുവരെയും വർക്കൗ‌ട്ട് ജീവിതത്തിൽ ചെയ്തിരുന്നില്ല. അതിന് ശേഷമാണ് വർക്ക് ഔട്ട് ചെയ്ത് തുടങ്ങിയത്. പത്ത് മാസത്തിനുള്ളിൽ 9 കിലോ കുറച്ചു. അന്ന് ഒരുപാട് വണ്ണം കുറച്ചെന്ന് തോന്നുന്നു. പിന്നീട് യോ​ഗയും സ്ട്രെ​ഗ്ത് ട്രെയ്നിം​​ഗ് ചെയ്ത് ശരിയായ ബോഡി ഷെയ്പ്പിലേക്ക് എത്തി. ആദ്യമായി വണ്ണം കുറച്ചപ്പോൾ എന്തെങ്കിലും ഓപ്പറേഷൻ ചെയ്തോ എന്ന് ഒരുപാട് പേർ ചോദിച്ചു. മുഖത്ത് പോലും ഞാനൊന്നും ചെയ്തിട്ടില്ല.

ശരീരത്തിൽ അങ്ങനെയെന്തെങ്കിലും ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാൻ പോലും പറ്റില്ല. ഫിറ്റ്നെസിലേക്ക് തന്റേത് വ്യത്യസ്തമായ യാത്രയായിരുന്നു. ആദ്യം വല്ലാതെ വണ്ണം കുറച്ചു. പിന്നീട് തിരിച്ച് വന്നു. ഇപ്പോൾ ഞാനെന്റെ ശരീരം മുഴുവനായും മനസിലാക്കുന്നെന്ന് കരുതുന്നെന്നും കീർത്തി സുരേഷ് വ്യക്തമാക്കി. പഴയകാല നടി സാവിത്രിയുടെ ബയോപിക്കായിരുന്നു മഹാനടി.

സിനിമയിലെ അവസാന ഭാ​ഗത്തിനായി നടി വണ്ണം കൂട്ടിയിരുന്നു. പിന്നീട് വണ്ണം കുറച്ചപ്പോൾ കീർത്തി വല്ലാതെ മെലിഞ്ഞ് പോയെന്ന് ആരാധകർ പറഞ്ഞിരുന്നു. വരുൺ ധവാൻ നായകനായെത്തുന്ന സിനിമയിലൂടെ ബോളിവുഡിലേക്കും ക‌ടക്കാനൊരുങ്ങുകയാണ് കീർത്തി സുരേഷ്. അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല.

More in Malayalam

Trending

Recent

To Top