Connect with us

‘വളരെ കഷ്ടമാണ് ഇത് മനുഷ്യനെ ജീവിക്കാന്‍ സമ്മതിക്കണം; മര്യാദയ്ക്ക് ജീവിക്കുന്നവരെ കൂടി വിഷമിപ്പിക്കുന്ന കാര്യമാണ്, തികച്ചും അടിസ്ഥാന രഹിതമായ വാര്‍ത്ത; തുറന്നടിച്ച് സുരേഷ് കുമാർ

Movies

‘വളരെ കഷ്ടമാണ് ഇത് മനുഷ്യനെ ജീവിക്കാന്‍ സമ്മതിക്കണം; മര്യാദയ്ക്ക് ജീവിക്കുന്നവരെ കൂടി വിഷമിപ്പിക്കുന്ന കാര്യമാണ്, തികച്ചും അടിസ്ഥാന രഹിതമായ വാര്‍ത്ത; തുറന്നടിച്ച് സുരേഷ് കുമാർ

‘വളരെ കഷ്ടമാണ് ഇത് മനുഷ്യനെ ജീവിക്കാന്‍ സമ്മതിക്കണം; മര്യാദയ്ക്ക് ജീവിക്കുന്നവരെ കൂടി വിഷമിപ്പിക്കുന്ന കാര്യമാണ്, തികച്ചും അടിസ്ഥാന രഹിതമായ വാര്‍ത്ത; തുറന്നടിച്ച് സുരേഷ് കുമാർ

കീര്‍ത്തി സുരേഷിന്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഗോസിപ്പുകോളങ്ങളിലെ ചൂടുള്ള വാർത്ത. ദുബായിലെ വ്യവസായിയായ ഫര്‍ഹാന്‍ ബിന്‍ ലിഖായത്ത് എന്ന യുവാവുമായി നടി പ്രണയത്തിലാണെന്നും വാർത്തകൾ പടർന്നു. ഫര്‍ഹാനും കീര്‍ത്തിയും ഒന്നിച്ചുള്ള ഇന്‍സ്റ്റഗ്രാം സ്റ്റോറിയായിരുന്നു ഈ വാര്‍ത്തകള്‍ക്ക് ആധാരം.

ഫർഹാന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിച്ചു കൊണ്ടായിരുന്നു ചിത്രം പങ്കുവച്ചത്. കീർത്തിയുടെ ബാല്യകാല സുഹൃത്താണ് ഫർഹാൻ. ​വാർത്തകൾ അതിരു കടന്നതോടെ കീർത്തി തന്നെ പ്രതികരണവുമായി രംഗത്തെത്തുകയുണ്ടായി. ‘എന്റെ പ്രിയ സുഹൃത്തിനെ ഇതലേക്ക് വലിച്ചിഴക്കേണ്ടതില്ല. ആ മിസ്റ്ററി മനുഷ്യൻ ആരെന്ന് അറിയിക്കേണ്ടപ്പോൾ വെളിപ്പെടുത്തും, അതുവരെ വിശ്രമിക്കൂ’ എന്നാണ് കീർത്തി ട്വിറ്ററിൽ കുറിച്ചത്.

ഇപ്പോഴിതാ ആ വാർത്തകൾക്കെതിരെ കീർത്തിയുടെ അച്ഛൻ സുരേഷ് കുമാറും രംഗത്ത് എത്തിയിരിക്കുകയാണ്. വാര്‍ത്ത വ്യാജമാണെന്ന് അദ്ദേഹം പറഞ്ഞു. കീര്‍ത്തിക്കൊപ്പം ചിത്രങ്ങളില്‍ നിറഞ്ഞു നിന്ന നടന്‍ അവളുടെ നല്ലൊരു സുഹൃത്താണ്. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മര്യാദയ്ക്ക് ജീവിക്കുന്നവരെ കൂടി വിഷമിപ്പിക്കുന്ന കാര്യമാണ് ഇത്തരം വാർത്തകളെന്നുമാണ് സുരേഷ് കുമാര്‍ പ്രതികരിച്ചത്. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് സുരേഷ് കുമാറിന്റെ വിഡിയോ പുറത്ത് വന്നത്.

‘എന്റെ മകള്‍ കീര്‍ത്തി സുരേഷിനെ കുറിച്ച് ഒരു വ്യാജ വാര്‍ത്ത ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ കിടന്ന് കറങ്ങുന്നുണ്ട്. ഒരു പയ്യനെ ഡേറ്റ് ചെയ്യുന്നു, കല്യാണം കഴിക്കാന്‍ പോകുന്നു, എന്നൊക്കെയാണ് വാര്‍ത്ത. അത് വ്യാജമാണ്. ആ പയ്യന്‍ കീര്‍ത്തിയുടെ നല്ല സുഹൃത്താണ്. അവന്റെ പിറന്നാളിന് കീര്‍ത്തി പോസ്റ്റ് ചെയ്ത ചിത്രമാണ് ഏതോ ഒരു ഓണ്‍ലൈന്‍ തമിഴ് മാസിക വാര്‍ത്തയാക്കിയത്. അതാണ് മറ്റുള്ളവര്‍ ഏറ്റുപിടിച്ചത്. ഇക്കാര്യം ചോദിച്ച് നിരവധി പേര്‍ എന്നെ വിളിക്കുന്നുണ്ട്’,

‘വളരെ കഷ്ടമാണ് ഇത്. മനുഷ്യനെ ജീവിക്കാന്‍ സമ്മതിക്കണം. മര്യാദയ്ക്ക് ജീവിക്കുന്നവരെ കൂടി വിഷമിപ്പിക്കുന്ന കാര്യമാണ്. തികച്ചും അടിസ്ഥാന രഹിതമായ വാര്‍ത്തയാണിത്. കീര്‍ത്തിയുടെ വിവാഹം വന്നാല്‍ ആദ്യം അറിയിക്കുന്നത് ഞാനായിരിക്കും. എനിക്കും അറിയാവുന്ന പയ്യനാണ് ഫര്‍ഹാന്‍. ഞങ്ങള്‍ ഗള്‍ഫിലൊക്കെ പോകുമ്പോള്‍ ഞങ്ങളുടെ ഒപ്പം ഷോപ്പിങിനെല്ലാം വരാറുണ്ട്’,

അവനും കുടുംബമില്ലേ? അവനും മുന്നോട്ട് ജീവിതമില്ലേ? ഇത് മോശം പ്രവണതയാണ്. എന്റെ പല സുഹൃത്തുക്കളും വിളിച്ച് അന്വേഷിക്കുന്നത് കൊണ്ടാണ് ഇപ്പോള്‍ ഇങ്ങനൊരു വിഡിയോ ഇടുന്നത്. അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്’, സുരേഷ് കുമാർ വീഡിയോയിൽ പറഞ്ഞു.

രാഷ്ട്രീയത്തിലൊക്കെ സജീവമായ ഒരു വ്യവസായിയെ കീർത്തി വിവാഹം കഴിക്കാൻ ഒരുങ്ങുന്നതായി നേരത്തെ വാർത്തകൾ വന്നിരുന്നു. അതിനുമുമ്പ് കീർത്തിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും പ്രണയത്തിലാണെന്നും വിവാഹിതരാകാൻ ഒരുങ്ങുകയാണ് എന്നും ഗോസ്സിപ്പുകളുണ്ടായി. എന്നാൽ ഇതെല്ലം നിഷേധിച്ച് കീർത്തി തന്നെ രംഗത്ത് എത്തിയിരുന്നു.

More in Movies

Trending