Connect with us

മലയാളത്തിൽ അഭിനയിക്കാത്തതിൻ്റെ കാരണം വെളിപ്പെടുത്തി കീർത്തി സുരേഷ് !

Malayalam Breaking News

മലയാളത്തിൽ അഭിനയിക്കാത്തതിൻ്റെ കാരണം വെളിപ്പെടുത്തി കീർത്തി സുരേഷ് !

മലയാളത്തിൽ അഭിനയിക്കാത്തതിൻ്റെ കാരണം വെളിപ്പെടുത്തി കീർത്തി സുരേഷ് !

പുരസ്‌കാര നിറവിൽ നിൽക്കുകയാണ് കീർത്തി സുരേഷ്. ചെറു പ്രായത്തിൽ തന്നെ മികച്ച നടിക്കുള്ള ദേശിയ പുരസ്‌കാരമാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. തെലുങ്ക് ചിത്രമാണെങ്കിലും മലയാളികൾക്കും അഭിമാനമാകുകയാണ് കീർത്തിയുടെ നേട്ടം .

മലയാള സിനിമയിൽ എന്തുകൊണ്ട് സജീവമല്ലെന്നു പറയുകയാണ് കീർത്തിയപ്പോൾ. ‘തമിഴിലെയും തെലുങ്കിലെയും തിരക്കുകാരണമാണ് മലയാളത്തില്‍ അഭിനയിക്കാന്‍ കഴിയാത്തത്. മലയാളത്തില്‍ മരയ്ക്കാറാണ് അടുത്ത ചിത്രം. ദേശീയ പുരസ്‌കാരം കൂടുതല്‍ ഉത്തരവാദിത്വമാണ് നല്‍കുന്നത്. കൂടുതല്‍ നല്ല കഥാപാത്രങ്ങള്‍ മലയാളത്തില്‍ അവതരിപ്പിക്കണമെന്നാണ് ആഗ്രഹം’ കീര്‍ത്തി പറഞ്ഞു.

മഹാനടിയില്‍ സാവിത്രിയുടെ കഥാപാത്രം സ്‌ക്രീനില്‍ അവതരിപ്പിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്നും ചിത്രത്തിന്റെ സംവിധായകന്‍ നാഗു, ദുല്‍ഖര്‍ സല്‍മാന്‍, സാമന്ത, നിര്‍മാതാവ്, അണിയറ പ്രവര്‍ത്തകര്‍ ഇവരൊക്കെ തന്ന പിന്തുണകൊണ്ടാണ് കഥാപാത്രത്തെ മികച്ചരീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതെന്നും കീര്‍ത്തി പറഞ്ഞു.ഇപ്പോൾ തിരുവനന്തപുരത്ത് അമ്മയ്ക്കും അച്ഛനുമൊപ്പം ഉണ്ട് കീർത്തി .

keerthy suresh about her busy schedule

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top