Malayalam Breaking News
മമ്മൂട്ടിയുടെയും കൊച്ചുണ്ടാപ്രിയുടെയും കണ്ടുമുട്ടൽ….
മമ്മൂട്ടിയുടെയും കൊച്ചുണ്ടാപ്രിയുടെയും കണ്ടുമുട്ടൽ….
2004 ല്‍ മലയാള സിനിമാ ലോകത്ത് ചലനം സൃഷ്ടിച്ച ചിത്രമായിരുന്നു കാഴ്ച. ബ്ലസി എന്ന സംവിദായകന്റെ ആദ്യ ചിത്രവും. അക്കാലത്ത് നിന്നും വ്യത്യസ്തമായ പ്രമേയം ആയിട്ടും ഈ ചിത്രം പ്രദര്‍ശന വിജയം നേടി. മലയാളത്തിലെ വാണിജ്യ സിനിമകളധികവും ജീവിത ഗന്ധിയല്ലാത്ത ഹാസ്യകഥകളുമായി പുറത്തിറങ്ങുമ്പോഴാണ് ഗുജറാത്ത് ഭൂകമ്പം ചിതറിച്ച ഒരു ബാലന്റെ കഥ ചിത്രീകരിക്കുന്ന കാഴ്ച പുറത്തിറങ്ങുന്നത്.
ഒരു വന്‍ദുരന്തം ചിലരിലേല്‍പ്പിക്കുന്ന പോറലുകളും അതില്‍ സഹജീവികള്‍ നടത്തുന്ന വിവിധ രീതിയിലുള്ള ഇടപെടലുകളുമാണ് കാഴ്ചയിലൂടെ സംവിധായകന്‍ പറഞ്ഞുവെച്ചതും. കാഴ്ചയിലെ കൊച്ചുണ്ടാപ്രിയെ ഓര്‍ക്കാത്ത സിനിമാ പ്രേമികള്‍ ഉണ്ടാവില്ല. എങ്ങുനിന്നോ വന്ന് മാധവന്റെയും കുടുംബത്തിന്റയും സ്‌നേഹം ഏറ്റുവാങ്ങി ,എങ്ങോ കൈവിട്ടുപോയവന്‍. മകനെപ്പോലെ അവനെ സ്‌നേഹിച്ച് മകനായിത്തന്നെ വളര്‍ത്താന്‍ മാധവന്‍ ആഗ്രഹിച്ചിരുന്നു എങ്കിലും നിയമതടസ്സങ്ങള്‍ കാരണം അവനെ വന്നയിടത്തേക്ക് തന്നെ തിരിച്ചയക്കേണ്ടി വരുന്നു. ആ വേര്‍പിരിയലിന്റെ വേദനയിലാണ് കാഴ്ച അവസാനിക്കുന്നത്.
ചിത്രത്തില്‍ മാധവന്‍ എന്ന സിനിമാ പ്രൊജക്ഷനിസ്റ്റായി മമ്മൂട്ടിയെത്തിയപ്പോള്‍ പവന്‍ എന്ന കൊച്ചുണ്ടാപ്രിയായി എത്തിയത് മാസ്റ്റര്‍ യഷ് ആയിരുന്നു. ചിത്രം പുറത്തിറങ്ങി പതിനഞ്ച് വര്‍ങ്ങള്‍ പിന്നിടുമ്പോഴാണ് കാഴ്ടയിലെ മാധവനും കൊച്ചുണ്ടാപ്രിയും വീണ്ടും കണ്ടുമുട്ടിയിരിക്കുന്നത്. ശനിയാഴ്ച മട്ടാഞ്ചേരി ഗുജറാത്തി സ്‌കൂളിന്‍രെ നൂറാം വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ഇരുവരും കണ്ടത്. വേദിയില്‍ മമ്മൂട്ടി സംസാരിച്ചതിന് ശേഷമാണ് സംസാരിച്ചതിന് ശേഷമാണ് യഷ് അവിടെ എത്തിയിട്ടുണ്ടെന്ന വിവരം സംഘാടകര്‍ അറിയിച്ചത്. തുടര്‍ന്ന് വേദിയിലെത്തിയ യഷിനെ മമ്മൂട്ടി സ്‌നേഹപൂര്‍വം സ്വാഗതം ചെ#്‌യുകയുംവ കുശലാന്വേഷമം നടത്തുകയും ചെയതു.
ഒറ്റ കാഴ്ചയില്‍ മാത്രമായിരുന്നു യഷ് അഭിനയിച്ചതും. അതിന് ശേഷം പഠനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച യഷ് ഇപ്പോള്‍ ജയ്പൂരില്‍ ബിസിനസ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയാണ്. മമ്മൂട്ടിയും യഷും കണ്ടുമുട്ടിയതോടെ ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ചിത്രത്തില്‍ ഗുജറാത്ത് കലാപത്തില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടാണ് കൊച്ചുണ്ടാപ്രി മാധവന്‍രെ അടുക്കല്‍ എത്തിപ്പെടുന്നത്. ചിത്രത്തില്‍ ഇരുവരും തമ്മിലുള്ള സംഭാഷണങ്ങളും വളരെ രസകരമായിരുന്നു. യഷിന് ചിത്രത്തില്‍ മാത്രമല്ല ജീവിതത്തിലും ഗുജറാത്തുമായി ബന്ധമുണ്ട്. ഗുജറാത്തില്‍ ജനിച്ച് വളര്‍ന്ന യഷ് പിന്നീട് കൊച്ചിയിലേക്ക് മാറിത്താമസിക്കുകയായിരുന്നു. ഇപ്പോള്‍ കൊച്ചിക്കാരനായി മാരിയിരിക്കുകയാണ് താരം. എന്നാല്‍ കാഴ്ചക്ക് ശേഷം ഇതുവരെ യഷും മമ്മൂട്ടിയും കണ്ടിട്ടില്ല. 15 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കണ്ടുമുട്ടലിന്‍രെ അമ്പരപ്പ് ഇരുവരുടെയും മുഖത്ത് പ്രകടമായിരുന്നു. കാഴ്ചയിലെ അഭിനയത്തിന് ഇരുവര്‍ക്ക് ആ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു. പദ്മ പ്രിയ ആദ്യമായ് അഭിനയിച്ച മലയാള ചലച്ചിത്രമെന്നതും ബ്ലസി ചിത്രം കാഴ്ചയുടെ പ്രത്യേകതയാണ്.
കുറഞ്ഞ ചിലവില്‍ നിര്‍മ്മിക്കപ്പെട്ട കാഴ്ച പതിവ് വിപണനഘടകങ്ങളൊന്നും ഇല്ലാതിരുന്നിട്ടും മികച്ച സാമ്പത്തിക വിജയം നേടി. റിലീസ് ചെയ്ത മിക്ക കേന്ദ്രങ്ങളിലും ഈ സിനിമ 100 ദിവസം പിന്നിട്ടു. ലളിതമായ പ്രമേയം സ്വീകരിച്ച് ഈ സിനിമ നേടിയ വിജയം ഒട്ടേറെ സംവിധായകരെ ആ വഴിക്ക് ചിന്തിക്കുവാന്‍ പ്രേരിപ്പിച്ചു. തമിഴ് നടന്‍ വിക്രമിനെ ആയിരുന്നു സംവിധായകന്‍ ആദ്യഘട്ടത്തില്‍ നായകനായി ആലോചിച്ചിരുന്നത്. പിന്നീട് മമ്മൂട്ടിയില്‍ എത്തിച്ചേരുക ആയിരുന്നു. സംസ്ഥാനപുരസ്‌കാര ജേതാവായ മേക്കപ് മാന്‍ രഞ്ചിത്ത് അമ്പാടിയുടെ പ്രഥമചിത്രം കൂടിയായിരുന്നു കാഴ്ച. ചിത്രീകരണത്തിന്റെ കാര്യത്തിലും സംവിധായകന്‍ വ്യത്യസ്തത പുലര്‍ത്തി.
എല്ലാ അഭിനേതാക്കള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കുമൊപ്പം ആലുവയില്‍ അഭിനയക്കളരി നടത്തിയ ശേഷമാണ് കാഴ്ച ചിത്രീകരിച്ചത്. മലയാളത്തിലെ തിരക്കേറിയ നടനായ മമ്മൂട്ടി ഉള്‍പ്പെടെ എല്ലാവരും ഈ ശില്‍പശാലയില്‍ പങ്കെടുത്തിരുന്നു. ഓരോ രംഗവും നാടകത്തിലെന്നപോലെ അവതരിപ്പിച്ചാണ് ബ്ലെസി സിനിമയുടെ ചിത്രീകരണത്തിനായി അഭിനേതാക്കളെ സജ്ജരാക്കിയത്. മാധവന്റെ ഭാര്യയായി പത്മപ്രിയയും മകളായി സനുഷയും വേഷമിടുന്നു. ഇന്നസെന്റ്, മനോജ് കെ. ജയന്‍, വേണു നാഗവള്ളിഎന്നിവര്‍ മറ്റു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
kazhcha filim