Malayalam Breaking News
കിടിലൻ മാസ് ആക്ഷൻ രംഗങ്ങളുമായി മിഖായേൽ…മേക്കിങ് വീഡിയോ കാണാം
കിടിലൻ മാസ് ആക്ഷൻ രംഗങ്ങളുമായി മിഖായേൽ…മേക്കിങ് വീഡിയോ കാണാം
ഹനീഫ് അദനി സംവിധാനം നിർവഹിച്ച് നിവിൻ പോളി നായകനായി എത്തിയ ചിത്രം മിഖായേൽ വിജയകരമായി പ്രദർശനം തുടരുകയാണ്. കിടിലൻ ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്. ഇപ്പോഴിതാ മിഖായേലിന്റെ മേക്കിങ് വിഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. സിനിമയ്ക്കൊപ്പം മികച്ചതാണ് ചിത്രത്തിന്റെ മേക്കിങ് വിഡിയോയും. ആക്ഷൻ രംഗങ്ങളാണ് വിഡിയോയെയും മികച്ചതാക്കിയിരിക്കുന്നത്.
ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം നിർവഹിച്ച ചിത്രമാണ് മിഖായേൽ. നിവിന്‍ പോളി പ്രധാന വേഷം ചെയ്യുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ് വില്ലാനായെത്തുന്നത്. കുഞ്ഞു പെങ്ങള്‍ക്ക് എല്ലാവിധ കരുത്തുമായി ഒപ്പം നില്‍ക്കുന്ന മിഖായേല്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് നിവിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട്സമ്പന്നമായ ചിത്രം കുടുംബ ബന്ധങ്ങളുടെയും കഥ പറയുന്നതാണ്. പഞ്ച് ഡയലോഗുകളും കോരിത്തരിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളും ചിത്രത്തെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരമാക്കുന്നു.
ചിത്രത്തില്‍ മഞ്ജിമ മോഹനാണ് നായിക. ചിത്രത്തില്‍ നിവിന്റെ പെങ്ങളുടെ റോള്‍ അഭിനയിച്ചിരിക്കുന്നത് നവനി ദേവാനന്ദാണ്. ദേശീയ അവാര്‍ഡ് ജേതാവ് ജെ.ഡി ചക്രവര്‍ത്തി, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, കെപിഎസി ലളിത, ശാന്തി കൃഷ്ണ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
mikhael making video