Malayalam
സംവിധായകന്‍ ബ്ലെസ്സിയ്ക്ക് യുഎഇ ഗോള്‍ഡന്‍ വിസ
സംവിധായകന്‍ ബ്ലെസ്സിയ്ക്ക് യുഎഇ ഗോള്‍ഡന്‍ വിസ
ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവും ആടുജീവിതം സിനിമയുടെ സംവിധായകനുമായ ബ്ലെസ്സിയ്ക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ഛ് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സിഇഓ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും സംവിധായകന്‍ ബ്ലെസി യുഎഇയുടെ പത്ത് വര്‍ഷ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി.
നേരത്തെ മലയാളം ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ ചലച്ചിത്ര സംഗീത രംഗത്തെ പ്രതിഭകള്‍ക്ക് ഗോള്‍ഡന്‍ വിസ നേടിക്കൊടുത്തത് ദുബായിലെ ഇസിഎച്ഛ് ഡിജിറ്റല്‍ മുഖേനെയായിരുന്നു. യുഎഇയുടെ ഗോള്‍ഡന്‍ വിസ അംഗീകാരത്തിന് സംവിധായകന്‍ ബ്ലെസി നന്ദി പറഞ്ഞു. ദുബായില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ അറബ് ചലച്ചിത്ര രംഗത്തെ പ്രതിഭകളും യുഎഇയിലെ പൗര പ്രമുഖരും സംബന്ധിച്ചു.
ആടുജീവിതമാണ് ബ്ലെസ്സിയുടെ സംവിധാനത്തില്‍ തിയേറ്ററുകളില്‍ ഒടുവിലെത്തിയ ചിത്രം. ബ്ലെസി സംവിധാനം ചെയ്ത സിനിമയില്‍ സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്.
160ന് മുകളില്‍ ദിവസങ്ങളാണ് ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് വേണ്ടി വന്നത്. എആര്‍ റഹ്മാന്‍ സംഗീതം ഒരുക്കിയ സിനിമയുടെ ശബ്ദമിശ്രണം റസൂല്‍ പൂക്കുട്ടിയാണ് നിര്‍വഹിച്ചിരിക്കുന്നത്.
വിഷ്വല്‍ റൊമാന്‍സിന്റെ ബാനറില്‍ എത്തുന്ന ചിത്രത്തില്‍ ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്‍), കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുനില്‍ കെ എസ് ആണ് ഛായാഗ്രഹണം, എഡിറ്റിങ് ശ്രീകര്‍ പ്രസാദ്.
