Bollywood
കരീനയുടെ മുപ്പത്തിയൊമ്പതാം പിറന്നാൾ പട്ടൗഡി പാലസിൽ ഗംഭീരമാക്കി സെയ്ഫ് !
കരീനയുടെ മുപ്പത്തിയൊമ്പതാം പിറന്നാൾ പട്ടൗഡി പാലസിൽ ഗംഭീരമാക്കി സെയ്ഫ് !
By
മുപ്പത്തിയൊമ്പതാം വയസിലേക്ക് കടന്നിരിക്കുകയാണ് ബോളിവുഡ് സൂപ്പർ നായിക കരീന കപൂർ . ഭർത്താവ് സെയ്ഫ് അലി ഖാന്റെ വസതിയായ പട്ടൗഡി പാലസിലാണ് പിറന്നാൾ ആഘോഷിച്ചത്. വളരെ ആഘോഷപൂർവമായിരുന്നു എങ്കിലും കരീനയും സെയ്ഫുൾ അത്യാഡംബരമൊന്നും വസ്ത്രങ്ങളിൽ കാണിച്ചില്ല . ലളിതമായ വെളുത്ത പൈജമായും കുർത്തയുമാണ് ധരിച്ചത് ഇരുവരും .
കരീനയുടെ സഹോദരി കരിഷ്മ കപൂര്‍ ആഘോഷത്തിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. കരീന ബെര്‍ത്ത്ഡേ കേക്ക് മുറിക്കുന്നതിന്റെ വീഡിയോയാണ് കരിഷ്മ ഷെയര്‍ ചെയ്തത്. കരീനയും സെയ്ഫും പരസ്പരം ചുംബിക്കുന്ന ചിത്രവും മകന് തൈമൂറിനൊപ്പമുളള ഇക്കൂട്ടത്തിലുണ്ട്.
സെയ്ഫിന്റെ കുടുംബത്തിന്റെ പൈതൃകസ്വത്താണ് പട്ടൗഡി പാലസ്. 800 കോടി രൂപയാണ് വസ്തുവകകളുടെ ഏകദേശ മൂല്യം. ഹരിയാനയിലെ ‘ഇബ്രാഹിം കോതി’ എസ്റ്റേറ്റിലാണ് പട്ടൗഡി പാലസ് സ്ഥിതി ചെയ്യുന്നത്. ഏഴ് ബെഡ്റൂമുകള്‍, ഏഴ് ഡ്രസിങ് റൂം, ഏഴ് ബില്യാര്‍ഡ്സ് റൂമുകള്‍, ഡ്രോയിങ് റൂം, ഡൈനിങ് റൂം തുടങ്ങി നൂറ്റിയമ്ബതോളം മുറികളാണ് പാലസിലുളളത്.
kareena kapoor’s 39th birthday
