Bollywood
ഹനുമാന്‍ ആര്‍ക്കുവേണ്ടിയാണ് സഞ്ജീവനി കൊണ്ടുവന്നത്?ട്രോളന്മാർക്ക് തലവെച്ചുകൊടുത്ത് സോനാക്ഷി സിന്‍ഹ!
ഹനുമാന്‍ ആര്‍ക്കുവേണ്ടിയാണ് സഞ്ജീവനി കൊണ്ടുവന്നത്?ട്രോളന്മാർക്ക് തലവെച്ചുകൊടുത്ത് സോനാക്ഷി സിന്‍ഹ!
By
അമിതാഭ് ബച്ചന്‍ അവതാരകനായെത്തുന്ന ബോളിവുഡ് ടെലിവിഷൻ പരിപാടിയാണ് ‘കോന്‍ ബനേഗാ ക്രോര്‍പതി’ .വലിയ ജനശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടിരിക്കുന്ന പരിപാടിയിൽ ബോളിവുഡ് നടി സോനാക്ഷി സിന്‍ഹ കഴിഞ്ഞ എപ്പിസോഡിൽ എത്തിയിരുന്നു. കെബിസിയുടെ പ്രത്യേക എപ്പിസോഡില്‍, രാജസ്ഥാനില്‍ നിന്നുള്ള എന്‍ജിഒ ജീവനക്കാരിയായ റൂമ ദേവിയെന്ന കരാമവീര്‍ മത്സരാര്‍ഥിയെ പിന്തുണയ്ക്കാന്‍ സൊനാക്ഷി എത്തിയത് .എന്നാൽ പരുപാടിയിൽ ഹനുമാന്‍ ആര്‍ക്കുവേണ്ടിയാണ് സഞ്ജീവനി കൊണ്ടുവന്നത് എന്ന അമിതാഭ് ബച്ചന്റെ ചോദ്യത്തിന് ഉത്തരമറിയാതെ നാണംകെട്ടിരിക്കുകയാണ് സോനാക്ഷി. ഒരു സിനിമ താരത്തിന് രാമായണം അറിയില്ലേ എന്നതാണ് ഇപ്പോൾ ആരാധകർ ഉയർത്തുന്ന സംശയം .
ചോദ്യത്തിന് സുഗ്രീവന്‍, ലക്ഷ്മണന്‍, സീത, രാമന്‍ എന്നീ നാല് ഓപ്ഷനുകളും നല്‍കിയിരുന്നു.പക്ഷേ ഉത്തരം കിട്ടാതെ ഇരുവരും ആശയക്കുഴപ്പത്തിലാവുകയും ഉത്തരം നല്‍കാന്‍ ലൈഫ്‌ലൈന്‍ തിരഞ്ഞെടുക്കുകയും ചെയ്തു. ലൈഫ്‌ലൈന്‍ വഴി ഇരുവരും ഉത്തരം പറഞ്ഞെങ്കിലും വിഷയം സാമൂഹ്യമാധ്യമങ്ങൾ ആഘോഷമാക്കി. ട്രോളൻ വീരന്മാർ രസകരമായ ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് .
ചെറിയ ചെറിയ തെറ്റുകൾക് വലിയ ട്രോളുകൾ ഉണ്ടാക്കി താരങ്ങളെ കളിയാക്കുന്നത് പതിവാണ്.അങ്ങനെ എപ്പോൾ ഒരു പണികിട്ടിയിരിക്കുകയാണ് സൊനാക്ഷിക്കും .ഇതിനുമുൻപ് ആലിയ ഭട്ടിന് ഇതുപോലൊരു പണി കിട്ടിയിരുന്നു .കരണ്‍ ജോഹര്‍ അവതാരകനായ ‘കോഫി വിത്ത് കരണ്‍’ പരിപാടിയില്‍ വെച്ചാരുന്നു അത്.
മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെയും ഇന്ത്യയുടെ രാഷ്ട്രപതിയുടെയും പേരുകള്‍ തമ്മില്‍ ആലിയയ്ക്ക് ആശയക്കുഴപ്പമായി. ഇത് സോഷ്യൽ മീഡിയ ഏറ്റെടുത്ത് ട്രോളുകൾ ഇറക്കിയിരുന്നു.ഇപ്പോൾ ഇതിനു പിന്നാലെയാണ് സൊനാക്ഷിയും പണിമേടിച്ചു കൂട്ടിയിരിക്കുന്നത്.
trolls about sonakshi sinha
