ബോളിവുഡ് പ്രേക്ഷകർക്ക് പ്രീയങ്കരിയാണ് കരീന കപൂർ.ഒരുകാലത്ത് ബോളിവുഡ് അടക്കി ഭരിച്ച നായിക. സമൂഹമാധ്യമങ്ങളിൽ തന്റെ അഭിപ്രായങ്ങൾ തുറന്നു പറയാറുണ്ട് താരം.ഇപ്പോളിതാ സമൂഹമാധ്യമങ്ങളിൽ അധികമായി സമയം ചിലവഴിക്കുന്നവരെ വിമർശിക്കുകയാണ് കരീന കപൂർ.
സമൂഹമാധ്യമങ്ങളാണ് എല്ലാം എന്നു ചിന്തിക്കുന്ന ആളുകളോടും മറ്റുള്ളവർ എന്തു പറയും എന്ന ചിന്തകൊണ്ട് സ്വയം അളക്കുന്നവരോടും കരീനയ്ക്ക് ചില കാര്യങ്ങൾ പറയാനുണ്ട്. ഒരാൾക്ക് സ്വയം സ്നേഹിക്കാൻ കഴിയുന്നില്ലെങ്കിൽ അതിനെ ഭ്രാന്ത് എന്നല്ലാതെ വിശേഷിപ്പിക്കാനാവില്ലെന്ന് അവർ പറയുന്നു. അതു തന്നെയാണ് ഏറ്റവും ദുഃഖകരമായ സംഗതിയും. ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയ സമൂഹമാധ്യങ്ങളിൽ നോക്കിയിരുന്ന് വെറുതെ സമയംകൊല്ലുകയാണ് ആളുകൾ. ജീവിക്കാൻ മറന്നുകൊണ്ടാണ് പലരും ഇങ്ങനെ ചെയ്യുന്നത്. ഒഴിവു സമയം കിട്ടുമ്പോൾ സമൂഹമാധ്യമങ്ങളിൽ നോക്കിയിരിക്കാതെ ഒരു പുസ്തകം വായിക്കാനാണ് ഞാൻ ശ്രമിക്കുക.
സമൂഹമാധ്യമങ്ങളെക്കുറിച്ചും അതുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചും ഇതാദ്യമായല്ല കരീന തുറന്നു പറയുന്നത്. ഇത്തരം തുറന്നു പറച്ചിലിലൂടെ എന്തുകൊണ്ടാണ് താൻ സമൂഹമാധ്യമങ്ങളിൽ ഇല്ലാത്തത് എന്നതു കൂടി വ്യക്തമാക്കുകയാണ് താരം.
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറേയധികം...
ബോളിവുഡിൽ നിരവധി ആരാധരുള്ള, താരമാണ് സൽമാൻ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകരെ ഏറെ...