News
പോലീസ് മാനസികമായി പീഡിപ്പിക്കുന്നു; പരാതിയുമായി നടൻ കമലഹാസൻ
പോലീസ് മാനസികമായി പീഡിപ്പിക്കുന്നു; പരാതിയുമായി നടൻ കമലഹാസൻ
Published on
ശങ്കര്‍ സംവിധാനം ചെയ്ത് കമൽഹാസന് നായകനാകുന്ന ഇന്ത്യൻ 2 ഷൂട്ടിങ്ങ് ലൊക്കേഷനിൽ നടന്ന അപകടവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന പൊലീസ് മാനസികമായി പീഡിപ്പിക്കുന്നുവെന്ന് നടന് കമല്ഹാസന്. പരാതിയുമായി നടന് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
അപകടരംഗം പുനരാവിഷ്ക്കരിക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നാണ് പരാതിയിൽ പറയുന്നത്
അപകടത്തിൽ മൂന്ന് പേരായിരുന്നു മരിച്ചത്. ക്രെയിൻ ഉപയോഗിച്ച് നടത്തേണ്ട ഒരു സീനിന്റെ ചിത്രീകരണത്തിനായുള്ള തയ്യാറെടുപ്പിനിടെയാണ് അപകടം ഉണ്ടായത്. മൂന്ന് സാങ്കേതിക പ്രവർത്തകരുടെ കുടുംബത്തിന് ഒരു കോടി രൂപ നൽകുമെന്ന് കമൽഹാസൻ പറഞ്ഞിരുന്നു
kamalhaasan
Continue Reading
You may also like...
Related Topics:Kamal Haasan
