News
ആ ഡ്രൈവര്‍ തന്റെ മുന്നില്‍ നിന്ന് പൊട്ടിക്കരഞ്ഞു; കൊറോണ കാലത്തെ അനുഭവുമായി കാജൽ അഗർവാൾ
ആ ഡ്രൈവര്‍ തന്റെ മുന്നില്‍ നിന്ന് പൊട്ടിക്കരഞ്ഞു; കൊറോണ കാലത്തെ അനുഭവുമായി കാജൽ അഗർവാൾ
ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലോകവ്യാപകമായി പടർന്നിരിക്കുകയാണ്. കനത്ത സുരക്ഷയും ജാഗ്രത നിർദേശങ്ങളുമാണ് സർക്കാർ കൈ കൊള്ളുന്നത്. കൊറോണ കാലത്തെ അനുഭവം പങ്കുവെച്ചരിക്കുകയാണ് നടി കാജൽ അഗർവാൾ. ഇൻസ്റാഗ്രാമിയിലൂടെയാണ് ഒരാളുടെ അനുഭവമാണ് താരം പങ്കുവെച്ചത്
‘ആ കാര്‍ ഡ്രൈവര്‍ എന്റെ മുമ്ബില്‍ ഇരുന്ന് കരയുകയായിരുന്നു. കഴിഞ്ഞ 48 മണിക്കൂറായി അയാളുടെ കാറില്‍ കയറിയ ആദ്യ യാത്രക്കാരി ഞാന്‍ മാത്രമാണ്. എന്തെന്നാല്‍ ഇന്നെങ്കിലും പച്ചക്കറിയും വാങ്ങി വീട്ടിലേക്ക് വരുമെന്ന പ്രതീക്ഷയില്‍ ഇരിക്കുകയാണ് അയാളുടെ ഭാര്യ. ഈ വൈറസ് നമ്മളെ പലവിധത്തിലും പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കുന്നത് ദിവസക്കൂലി കൈയില്‍ വാങ്ങുന്ന ഇവരെപ്പോലെയുള്ളവരെ തന്നെ.
ഞാനയാള്‍ക്ക് 500 രൂപ കൂടുതല്‍ കൊടുക്കുകയുണ്ടായി. എന്നാല്‍ അതൊരു വലിയ കാര്യമല്ലായിരിക്കാം. നമ്മള്‍ അവര്‍ക്കുവേണ്ടി ഇതിലധികം ചെയ്യേണ്ടതുണ്ട്. അവസാന യാത്രക്കാരന്‍ ഇറങ്ങിപ്പോയ ശേഷം അയാള്‍ 70 കിലോമീറ്ററിലധികമായി യാത്ര ചെയ്യുന്നുവെന്ന് എനിക്ക് കാണിച്ചു തറുകയുണ്ടായി. നിങ്ങളുടെ കാര്‍ ഡ്രൈവര്‍മാര്‍ക്കും വഴിയോരക്കച്ചവടക്കാര്‍ക്കുമെല്ലാം കുറച്ചുകൂടി പണം നല്‍കിക്കോള്ളൂ. എന്തെന്നാല്‍ ചിലപ്പോള്‍ നിങ്ങളായിരിക്കും അന്നേ ദിവസത്തെ അയാളുടെ അവസാന കസ്റ്റമര്‍.’
kajal agarwal