News
ഭാര്യയുടെ ശരീരത്തിലൂടെ കാര്‍ ഇടിച്ചു കയറ്റി സിനിമാ നിര്‍മ്മാതാവ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ഭാര്യയുടെ ശരീരത്തിലൂടെ കാര്‍ ഇടിച്ചു കയറ്റി സിനിമാ നിര്‍മ്മാതാവ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കാറില്‍ ഒപ്പം മറ്റൊരു സ്ത്രീയെ കണ്ടത് ചോദ്യം ചെയ്തതിന് ഭാര്യയുടെ ശരീരത്തിലൂടെ കാര്‍ ഇടിച്ചു കയറ്റി സിനിമാ നിര്‍മ്മാതാവ്. കമല്‍ കിഷോര്‍ മിശ്രയാണ് തന്റെ ഭാര്യയുടെ ശരീരത്തിലൂടെ കാര്‍ ഇടിച്ച് കയറ്റിയത്. ഈ സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഞെട്ടിപ്പിക്കുന്ന സംഭവവും സെക്യൂരിറ്റി വീഡിയോ ക്ലിപ്പും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്ച്ചാവിഷയായിരിക്കുകയാണ്.
അന്ധേരിയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ വച്ച് ഒക്ടോബര്‍ 19നായിരുന്നു സംഭവം. ഭര്‍ത്താവിനെ അന്വേഷിച്ച് പുറത്തിറങ്ങിയ യുവതി പാര്‍ക്കിങ് ഏരിയയില്‍ കമല്‍ മിശ്രയുടെ കാറില്‍ മറ്റൊരു സ്ത്രീയെ കണ്ടു.
ഇത് ചോദ്യം ചെയ്തതില്‍ ദേഷ്യം തോന്നിയ കമല്‍ ഭാര്യയെ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇത് കണ്ട് സെക്യൂരിറ്റി ജീവനക്കാരന് ഓടിയെത്തിയെങ്കിലും നിര്‍മ്മാതാവ് വീണ്ടും ഇവരുടെ ശരീരത്തിലൂടെ കാര്‍ കയറ്റുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ നിന്നുള്ള മിശ്ര, ‘ഭൂതിയപ’, ‘ഫ്ലാറ്റ് നമ്പര്‍ 420’, ‘ശര്‍മ്മാജി കി ലാഗ് ഗയി’, ‘ഖല്ലി ബല്ലി’, ‘ദേഹതി ഡിസ്കോ’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശ്സ്തനാണ്.
