Connect with us

‘കാന്താര’യിലെ ‘വരാഹരൂപം’ ഗാനം നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിട്ട് കോടതി

News

‘കാന്താര’യിലെ ‘വരാഹരൂപം’ ഗാനം നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിട്ട് കോടതി

‘കാന്താര’യിലെ ‘വരാഹരൂപം’ ഗാനം നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിട്ട് കോടതി

ഏറെ സൂപ്പര്‍ഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന, ബോക്‌സോഫീസ് കളക്ഷനുകളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന ചിത്രമാണ് ‘കാന്താര’. കഴിഞ്ഞ ദിവസം ഈ സിനിമയിലെ ‘വരാഹ രൂപം’ ഗാനത്തിനെതിരെ തൈക്കൂടം ബ്രിഡ്ജ് നല്‍കിയ ഹര്‍ജി പരിഗണിച്ചിരിക്കുകയാണ് കോടതി. ഗാനം നിര്‍ത്തിവെക്കാനുള്ള ഉത്തരവാണ് കോഴിക്കോട് സെഷന്‍സ് കോടതി പുറപ്പെടീവിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ നിര്‍മ്മാതാവ്, സംവിധായകന്‍, സംഗീത സംവിധായകന്‍ എന്നിവര്‍ക്കും ഗാനം സ്ട്രീം ചെയ്യുന്ന പ്ലാറ്റ്‌ഫോമുകളായ യൂട്യൂബ്, സ്‌പോട്ടിഫൈ, വിന്‍ഗ്, ജിയോ സാവന്‍ എന്നിവര്‍ക്കാണ് ഗാനം കാണിക്കുന്നത് നിര്‍ത്തിവെക്കാനുള്ള ഉത്തരവാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍ ജഡ്ജി പുറപ്പെടുവിച്ചത്.

തൈക്കൂടം ബ്രിഡ്ജിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തൈക്കൂടം ബ്രിഡ്ജിന് വേണ്ടി സുപ്രീംകോടതി അഭിഭാഷകനായ സതീഷ് മൂര്‍ത്തിയാണ് ഹാജറായത്. എന്നാല്‍ ‘നവരസ’യുമായി ‘വരാഹരൂപ’ത്തിന് ബന്ധമില്ല എന്നും പാട്ട് കൊപ്പിയടിച്ചിട്ടില്ല എന്നും ഇക്കാര്യം തൈക്കൂടം ബ്രിഡ്ജിനെ അറിയിച്ചിരുന്നു എന്നും ചിത്രത്തിന്റെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി അറിയിച്ചിരുന്നു.

കൊച്ചി മാരിയറ്റില്‍ വച്ച് നടന്ന ‘കാന്താര’ സിനിമയുടെ പ്രസ് മീറ്റിലാണ് ഋഷഭ് ഇക്കാര്യം പറഞ്ഞത്. ഗാനത്തിന് എതിരെയുയര്‍ന്ന വിവാദങ്ങളെ തള്ളിക്കൊണ്ട് കാന്താരയുടെ സംഗീത സംവിധായകന്‍ അജനീഷ് രംഗത്തെത്തിയിരുന്നു.

കോപ്പി അടിച്ചിട്ടില്ലെന്നും ഒരേ രാഗമായതിനാല്‍ തോന്നുന്നതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നവരസം പാട്ട് നേരത്തെ കേട്ടിട്ടുണ്ടെന്നും അതുതന്നെ ഒരുപാട് ഇന്‍സ്‌പെയര്‍ ചെയിട്ടുമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഗാനം കോപ്പിയടി ആണെന്ന് പറഞ്ഞാല്‍ സമ്മതിച്ച് തരില്ലെന്നും അജനീഷ് വ്യക്തമാക്കിയിരുന്നു.

More in News

Trending

Recent

To Top