Malayalam Breaking News
വിശ്വരൂപത്തിനായി സല്‍മാനൊപ്പം വേദി പങ്കിട്ട് കമല്‍ ഹാസന്
വിശ്വരൂപത്തിനായി സല്‍മാനൊപ്പം വേദി പങ്കിട്ട് കമല്‍ ഹാസന്
വിശ്വരൂപത്തിനായി സല്‍മാനൊപ്പം വേദി പങ്കിട്ട് കമല്‍ ഹാസന്
വിശ്വരൂപത്തിനായി സല്മാന് ഖാനൊപ്പം വേദി പങ്കിട്ട് ഉലകനായകന് കമല്‍ ഹാസന്. സല്മാന് ഖാന് അവതാരകനായെത്തുന്ന ദസ് കാ ദം എന്ന ഇന്റര്‍നാഷണല്‍ റിയാലിറ്റി ഗെയിം ഷോയിലാണ് കമല്‍ ഹാസന് എത്തിയത്. വിശ്വരൂപം 2 വിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് താരം മുംബൈയിലെത്തിയത്. ശേഷം സല്മാന് ഖാനൊപ്പമുള്ള ചിത്രവും കമല്‍ ഹാസന് ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. നിലവില്‍ കമല്‍ ഹാസനും സല്മാന് ഖാനുമാണ് തമിഴിലും ഹിന്ദിയിലുമായി ബിഗ് ബോസ് അവതരിപ്പിക്കുന്നത്.
ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയിരുന്നു. ന്യാബഗം വരുഗിരദാ എന്ന് തുടങ്ങുന്ന 3.26 മിനിറ്റ് ദൈര്‍ഘ്യമുള്ള ലിറിക്കല്‍ വീഡിയോ ഗാനമാണ് പുറത്തിറങ്ങിയത്. വൈരമുത്തുവിന്റെ വരികള്‍ക്ക് ഗിബ്രാന്റെ സംഗീതത്തില്‍ അരവിന്ദ് ശ്രീനിവാസ്, ശരത് സന്തോഷ് എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്.
കമല്‍ ഹസന്റെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷമുള്ള ആദ്യ ചിത്രമാണ് വിശ്വരൂപം 2. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന വംശീയ വേര്‍തിരിവുകള്‍ ചിത്രം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. ആരാധകര്‍ നാളേറെയായി കാത്തിരിക്കുകയാണ് വിശ്വരൂപം രണ്ടാം ഭാഗത്തിനായി. ആഗസ്റ്റ് 10നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഹിന്ദി ഉള്‍പ്പെടെ നിരവധി ഭാഷകളിലാണ് വിശ്വരൂപം 2 റിലീസിനെത്തുന്നത്. ആഗോള ഭീകരവാദത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കാശ്മീരി മുസ്ലിം ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനവും വെല്ലുവിളികളുമാണ് ആദ്യഭാഗ ചിത്ര പശ്ചാത്തലം. രണ്ടാം ഭാഗം ഇന്ത്യയിലാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കേറ്റും ലഭിച്ചു. 17 കട്ടോടുകൂടിയാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.
ചിത്രത്തിന്റെ മാസ് ട്രെയിലറും പുറത്തിറങ്ങിയിരുന്നു. കമല ഹാസന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ 1.45 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗംഭീര ട്രെയിലറാണ് പുറത്തിറങ്ങിയത്. ചിത്രത്തിന്റെ തമിഴ് ട്രെയിലര്‍ ശ്രുതി ഹസനും തെലുങ്ക് ട്രെയിലര്‍ ജൂനിയര്‍ എന്‍ടിആറും ഹിന്ദി ട്രെയിലര്‍ അമീര്‍ ഖാനുമാണ് ഓണ്‍ലൈനില്‍ അവതരിപ്പിച്ചത്. നേരത്തെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തിറങ്ങിയിരുന്നു. ഇന്ത്യാ ഗേറ്റ് പശ്ചാത്തലത്തില്‍ പാറിക്കളിക്കുന്ന ത്രിവര്‍ണ പതാക നെഞ്ചോടു ചേര്‍ത്ത് മുഖത്ത് പരിക്കകളുമായി നില്ക്കുന്ന കമല്‍ ഹാസനായിരുന്നു ആദ്യ പോസ്റ്ററില്‍.
ആന്‍ഡ്രിയ ജെറമിയ, പൂജ കുമാര്‍, ശേഖര്‍ കപൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും സഹോദരന് സി.ചാരുഹാസനും ചേര്‍ന്നാണ് നിര്‍മ്മാണം. വിശ്വരൂപം ആദ്യ ഭാഗത്തിന്റെയും സംവിധാനവും തിരക്കഥയും കമല്‍ തന്നെയായിരുന്നു. തമിഴ് പതിപ്പും ഡബ്ബ് ചെയ്ത ഹിന്ദി പതിപ്പും രാജ്കമല് ഫിലിംസാണ് നിര്‍മ്മാണം.
കൂടുതല്‍ വായിക്കുവാന്‍-
മലയാളിയുടെ പ്രിയപ്പെട്ട കലാഭവൻ മണിയുടെ ശബ്ദത്തിൽ ചാലകുടിക്കാരൻ ചങ്ങാതിയിലെ ആദ്യ ഗാനം എത്തി വീഡിയോ കാണാം
Kamal Hassan with Salman Khan for Vishwaroopam 2 promotion
