Connect with us

കമല്‍ ഹസന്റെ സ്വപ്ന പദ്ധതി, ‘മരുതനായക’ത്തിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ച് ഉലക നായകന്‍; പക്ഷേ കേന്ദ്ര കഥാപാത്രമാകുന്നത് ഈ നടന്‍!

News

കമല്‍ ഹസന്റെ സ്വപ്ന പദ്ധതി, ‘മരുതനായക’ത്തിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ച് ഉലക നായകന്‍; പക്ഷേ കേന്ദ്ര കഥാപാത്രമാകുന്നത് ഈ നടന്‍!

കമല്‍ ഹസന്റെ സ്വപ്ന പദ്ധതി, ‘മരുതനായക’ത്തിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ച് ഉലക നായകന്‍; പക്ഷേ കേന്ദ്ര കഥാപാത്രമാകുന്നത് ഈ നടന്‍!

‘മരുതനായക’ത്തിനായുള്ള ചര്‍ച്ചകള്‍ ഉലകനായകന്‍ കമല്‍ഹസന്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുടങ്ങിപ്പോയ പദ്ധതി ഉടനെ സാധ്യമാക്കാനാണ് കമല്‍ ഹാസന്റെ നീക്കമെന്നാണ് വിവരം. കമല്‍ തന്റെ സ്വപ്ന പദ്ധതിയായി പ്രഖ്യാപിച്ച ചിത്രം, ചിത്രീകരണം ആരംഭിച്ച ശേഷം സാമ്പത്തിക പ്രശ്‌നങ്ങളാല്‍ മുടങ്ങുകയായിരുന്നു.

1997ല്‍ ആണ് കമല്‍ ഹാസന്‍ മരുതനായകം പ്രഖ്യാപിക്കുന്നത്. ചെന്നൈയിലെ എംജിആര്‍ ഫിലിം സിറ്റിയില്‍ നടന്ന ചടങ്ങില്‍ എലിസബത്ത് രാജ്ഞിയായിരുന്നു മുഖ്യാഥിതി. അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധി, നടികര്‍ തിലകം ശിവാജി ഗണേശന്‍, രജനികാന്ത്, വിജയകാന്ത്, സത്യരാജ്, പ്രഭു, അമരീഷ് പുരി തുടങ്ങിയവരും ചടങ്ങില്‍ ഭാഗവാക്കായി.

എന്നാല്‍ ഒരു മാസത്തോളം ചിത്രീകരിച്ച ശേഷം സാമ്പത്തിക പരാതീനതകളില്‍ സിനിമ ഉപേക്ഷിക്കേണ്ടി വന്നു. അന്നത്തെ കാലത്ത് 100 കോടി രൂപയാണ് ചിലവ് കണക്കാക്കിയിരുന്നത്. ഇന്ന് ചിത്രീകരിക്കാന്‍ വലിയ തുക ആവശ്യമായി വരും. രാജ്യത്തെ പ്രമുഖ നിര്‍മ്മാണ കമ്പനികള്‍ക്ക് പുറമെ അന്താരാഷ്ട്ര നിര്‍മ്മാണ കമ്പനികളെയും ചിത്രത്തിനായി കമല്‍ ഹാസന്‍ സമീപിച്ചു എന്നാണ് വിവരം.

ചിത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ പ്രായാധിക്യം മൂലം കമല്‍ ഹാസന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കില്ല എന്നും പകരം, വിക്രം അഭിനയിക്കും എന്നുമാണ് വിവരം.

അതേസമയം, ലോകേഷ് കനകരാജ് ചിത്രം ‘വിക്ര’ത്തിന്റെ ഗംഭീര വിജയത്തിന് ശേഷം ശങ്കര്‍ ഒരുക്കുന്ന ‘ഇന്ത്യന്‍ 2’ല്‍ അഭിനയിക്കുകയാണ് കമല്‍ ഹാസനിപ്പോള്‍. ശേഷം എച്ച് വിനോദിനൊപ്പം ‘കെഎച്ച് 233’, മണിരത്‌നത്തിനൊപ്പം ‘കെഎച്ച് 234’ എന്നിവയും പ്രഖ്യാപിച്ചിട്ടുണ്ട്. ‘പൊന്നിയിന്‍ സെല്‍വന്‍ 2’ ആണ് റിലീസിനൊരുങ്ങുന്ന വിക്രം ചിത്രം. പാ രഞ്ജിത്തിനൊപ്പമുള്ള ‘തങ്കലാന്‍’ അടുത്ത വര്‍ഷമെത്തും.

More in News

Trending

Recent

To Top