Connect with us

നടി ഷംന കാസിം അമ്മയായി; കുഞ്ഞതിഥിയെ വരവേറ്റ് കുടുംബം

Malayalam

നടി ഷംന കാസിം അമ്മയായി; കുഞ്ഞതിഥിയെ വരവേറ്റ് കുടുംബം

നടി ഷംന കാസിം അമ്മയായി; കുഞ്ഞതിഥിയെ വരവേറ്റ് കുടുംബം

അഭിനേത്രിയെന്ന നിലയിലും നര്‍ത്തകി എന്ന നിലയിലും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഷംന കാസിം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലൊം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.

ഇപ്പോഴിതാ നടി അമ്മയായിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഷംനയെ ദുബായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിയോട് കൂടി ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് വിവരം

ഡിസംബര്‍ അവസാനത്തോടെ തന്റെ യുട്യൂബ് ചാനലിലൂടേയാണ് അമ്മയാന്‍ പോകുന്ന സന്തോഷവാര്‍ത്ത ഷംന പങ്കുവെച്ചത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു താരത്തിന്റെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭര്‍ത്താവ്.

മലപ്പുറമാണ് ഷംനയുടെ ഭര്‍ത്താവ് ഷാനിദിന്റെ സ്വദേശമെങ്കിലും ദുബായിലാണ് സെറ്റില്‍ ചെയ്തിരിക്കുന്നത്. വിവാഹചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. താരങ്ങളും ആരാധകരുമെല്ലാം ഷംനയ്ക്ക് ആശംസാ പ്രവാഹവുമായി എത്തിയിരുന്നു.

മികച്ച ഒരു നര്‍ത്തകി കൂടിയായ ഷംന 2004ല്‍ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് സിനമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലും സജീവമാണ്. ഇപ്പോള്‍ മലയാളി പ്രേക്ഷകരും തെന്നിന്ത്യന്‍ സിനിമാ ലോകവും ഒരുപോലെ നെഞ്ചിലേറ്റുന്ന താരമാണ് ഷംന കാസിം.

പൂര്‍ണ്ണ എന്ന പേരിലാണ് നടിയെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് അറിയപ്പെടുന്നത്. നാനിയും കീര്‍ത്തി സുരേഷും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ദസറയാണ് ഷംനയുടെ ഏറ്റവും പുതിയ ചിത്രം. മാര്‍ച്ച് 30 ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച അഭിപ്രായങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്. 100 കോടിയോളം ബോക്‌സ്ഓഫീസില്‍ നിന്ന് ഇതുവരെ വരുമാനവും നേടി.

More in Malayalam

Trending