Actor
അപ്പയ്ക്കും അമ്മയ്ക്കും ഒരു മനോഹരമായ വിവാഹ വാർഷികം ആശംസിക്കുന്നു; ചിത്രം പങ്കുവെച്ച് കാളിദാസ് ജയറാം
അപ്പയ്ക്കും അമ്മയ്ക്കും ഒരു മനോഹരമായ വിവാഹ വാർഷികം ആശംസിക്കുന്നു; ചിത്രം പങ്കുവെച്ച് കാളിദാസ് ജയറാം
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ദമ്പതിമാരാണ് ജയറാമും പാർവതിയും. നായിക നായകന്മാരായി ഒരുമിച്ച് സിനിമയിൽ അഭിനയിച്ച താരങ്ങൾ പിന്നീട് പ്രണയിച്ചു വിവാഹിതരാവുകയായിരുന്നു. വിവാഹശേഷം അഭിനയം ഉപേക്ഷിച്ച് വീട്ടമ്മയായി കഴിയുകയാണ് നടി. സെപ്തംബർ ഏഴിനായിരുന്നു ജയറാമിന്റെയും പാർവതിയുടെയും വിവാഹവാർഷികം. ഈ വേളയിൽ അച്ഛനും അമ്മയ്ക്കും ആശംസകളുമായി എത്തിയിരിക്കുകയാണ് കാളിദാസ് ജയറാം, മാത്രമല്ല, താരദമ്പതിമാരുടെ പ്രണയ കഥകളും സോഷ്യൽ മീഡിയയിൽ പ്രചിരിക്കുന്നുണ്ട്.
സ്‌നേഹവും പ്രതിബദ്ധതയും യഥാർത്ഥത്തിൽ എന്താണ് അർത്ഥമാക്കുന്നത് എന്ന് എന്നെ പഠിപ്പിച്ച ദമ്പതികൾക്ക്! അപ്പയ്ക്കും അമ്മയ്ക്കും മനോഹരമായ വിവാഹ വാർഷികം ആശംസിക്കുന്നു… ദയവായി പെട്ടെന്ന് തിരിച്ചു വരൂ, എന്നിട്ട് നമുക്കൊരുമിച്ച് പാർട്ടി നടത്താം!’ എന്നുമാണ് കാളിദാസ് അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് പറയുന്നത്.
മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ ആശംസകൾ കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞെങ്കിലും ജയറാമിനെയും പാർവ്വതിയ്ക്കും ആശംസകളുമായി ആരാധകർ എത്തി കൊണ്ടിരിക്കുകയാണ്. ഇത്രയും നല്ല മാതാപിതാക്കളുടെ മകനായി ജനിച്ചതാണ് കാളിദാസിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം. എന്നും ഇതേ സന്തോഷത്തോടെ നിങ്ങളൊരുമിച്ച് ജീവിക്കണം.. അച്ഛനും അമ്മയും എവിടെ പോയി, വിവാഹവാർഷികം ആയിട്ട് ട്രിപ്പിലാണോ എന്നിങ്ങനെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
മലയാള സിനിമയിലെ ഏറ്റവും മികച്ച പ്രണയ ജോഡികളായിരുന്നു ജയറാമും പാർവതിയും. 1988 ൽ പുറത്തിറങ്ങിയ അപരൻ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ജയറാമും പാർവതിയും ഇഷ്ടത്തിലാവുന്നത്. സിനിമയിലെത്തിയ തുടക്ക കാലത്ത് തന്നെ പ്രണയത്തിലായ ഇരുവരും അക്കാര്യം എല്ലാവരിൽ നിന്നും മറച്ച് വെച്ചിരുന്നു.
ക്ലാസിക്കൽ ഡാൻസുകാരിയായ പാർവതി നൃത്തത്തിലൂടെയായിരുന്നു നടിയും സിനിമയിലേക്ക് എത്തിയത്. 1986 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത വിവാഹിതരെ ഇതിലേ എന്ന സിനിമയിലൂടെ പാർവതി വെള്ളിത്തിരയിലേക്ക് എത്തുന്നത്. 69 ഓളം സിനിമകളിൽ അഭിനയിച്ച നടി 1993 ൽ ചെങ്കോലിലാണ് അവസാനമായി അഭിനയിച്ചത്. കീരീടത്തിന്റെ രണ്ടാം പകുതിയായ ചെങ്കേലിൽ വലിയ റോൾ ഒന്നുമില്ലെങ്കിലും 1993 ൽ നടി സിനിമ ഉപേക്ഷിച്ചു.
വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിച്ച പാർവതിയുടെ തിരിച്ച് വരവിനെ കുറിച്ചും ചിലർ കമന്റിലൂടെ ചോദിച്ചിരുന്നു. എന്നാൽ സിനിമയോട് പാർവതിയ്ക്ക് അത്ര താൽപര്യം ഇല്ലാത്തത് കൊണ്ടാണ് മാറി നിന്നതെന്ന് പലപ്പോഴും അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു. എങ്കിലും പാർവതിയുടെ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുകയാണ് ഒരു വിഭാഗം ആരാധകർ.
തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ആണ് ജയറാം ജനിച്ചത്. കാലടിയിലുള്ള ശ്രീശങ്കര കോളേജിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയിരിക്കുന്നത്. കോളേജ് കാലത്ത് തന്നെ മിമിക്രിയിൽ നിരവധി പുരസ്കാരങ്ങൽ ജയറാം സ്വന്തമാക്കിയിട്ടുണ്ട്. കലാജീവിതത്തിൽ സജീവമാകാൻ ഇതിലൂടെ ജയറാമിന് സാധിച്ചു. തുടർന്ന് കോളേജ് വിദ്യാഭ്യാസത്തിന് ശേഷം കലാഭവനിൽ അദ്ദേഹം ചേർന്നു.
കലാഭവനിൽ പെർഫോം ചെയ്യുന്നതിന് ഇടയിൽ ആണ് പദ്മരാജൻ ജയറാമിനെ പരിചയപ്പെടുന്നത്. പിന്നീട് നായകനായി അഭിനയിക്കുന്നതും. ഇതിന് ശേഷം ജയറാം പദ്മരാജന്റെ ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇടക്കാലത്ത് സിനിമയിൽ നിന്നും ചെറിയൊരു ഇടവേള എടുത്തിരുന്നെങ്കിലും ഇപ്പോഴും സജീവമായി തുടരുകയാണ്. സത്യൻ അന്തിക്കാട്, രാജസേനൻ തുടങ്ങിയ പ്രശസ്ത സംവിധായകരുടെ കൂടെ അഭിനയിച്ചത് ജയറാം എന്ന നടന്ന് വലിയ കരിയർ ആണ് സമ്മാനിച്ചത്. ഇവരുടെ കൂടെ അഭിനയിച്ച് മിക്ക സിനിമകളും കരിയർ ഹിറ്റായിരുന്നു.
