Bollywood
പ്രഭാസ് വിവാഹം കഴിക്കുന്നത് അനുഷ്കയെ അല്ല;പക്ഷേ തനിക്ക് പ്രഭാസിനെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് കാജൽ!
പ്രഭാസ് വിവാഹം കഴിക്കുന്നത് അനുഷ്കയെ അല്ല;പക്ഷേ തനിക്ക് പ്രഭാസിനെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് കാജൽ!
By
തെന്നിന്ത്യൻ താരങ്ങളായ പ്രഭാസും അനുഷ്കയും പ്രണയത്തിലാണെന്ന് ഒരുപാട് വാർത്തകൾ വന്നിരുന്നു. എന്നാൽ അതെല്ലാം നിഷേധിച്ച് താരങ്ങൾ തന്നെ എത്തിയിട്ടുണ്ടായിരുന്നു.എന്നാൽ ആരാധകർ ഒന്നടങ്കം ആഗ്രഹിച്ചത് താരങ്ങളുടെ വിവാഹമായിരുന്നു.എന്നാൽ ഇപ്പോഴും അത് തുടണർന്നുകൊണ്ടിരിക്കുകയാണ്.
ബാഹുബലി എന്ന ചിത്രത്തിന് ശേഷം ആയിരുന്നു ഗോസിപ്പുകൾ സ്ഥാനം പിടിച്ചത്. ബാഹുബലി ആദ്യഭാഗം ആയിരുന്നു ചർച്ചകൾ തുടങ്ങിയത് ശേഷം രണ്ടാം ഭാഗം എത്തിയതോടെ ഗോസിപ്പുകൾക്ക് മൂർച്ചയേറുകയായിരുന്നു.
പ്രഭാസും അനുഷ്കയും സുഹൃത്തുക്കൾ മാത്രമാണ് എന്ന് പറഞ്ഞെങ്കിൽ പോലും പ്രചാരങ്ങൾ അങ്ങനെ തന്നെ നിലനിൽക്കുകയാണ് ഇപ്പോഴും.എന്നാൽ ഇപ്പോഴിതാ പ്രഭാസിന്റെ അടുത്ത സുഹൃത്തായ കാജൽ ഇരുവരെയും കുറിച്ച് പറയുകയാണ്. ഒപ്പം താരത്തിന് പ്രഭാസിനെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്നും പറയുകയുണ്ടായി.അതാണിപ്പോൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച വിഷയം.കഴിഞ്ഞ ദിവസം ടെലിവിഷന്‍ പരിപാടിക്കിടെ പ്രഭാസിന്റെ അടുത്ത സുഹൃത്തായ കാജല്‍ അഗര്‍വാളിനോട് പ്രഭാസ്-അനുഷ്ക വിവാഹത്തെക്കുറിച്ച് ചോദിച്ചു. ഇതെക്കുറിച്ച് കാജല്‍ പറഞ്ഞതിങ്ങനെ…
ബാഹുബലിക്ക് ശേഷം പ്രഭാസ്-അനുഷ്ക ജോടി പ്രേക്ഷകരുടെ ഹൃദയത്തില്‍ ചേക്കേറി. അനുഷ്ക സുന്ദരിയാണ്. അതിലുപരി കഴിവുള്ള അഭിനേത്രിയും. അവര്‍ അടുത്ത സുഹൃത്തുക്കളാണ്. എന്നാണ് ഈ ഗോസിപ്പുകള്‍ അവസാനിക്കുക എന്നത് അറിഞ്ഞൂടാ. ഇവരില്‍ ആരെങ്കിലും ഒരാള്‍ വിവാഹം ചെയ്യുന്നത് വരെ അത് തുടര്‍ന്നു കൊണ്ടിരിക്കും.
പിന്നീട് കാജലിന്റെ വിവാഹത്തെക്കുറിച്ച് അവതാരിക ചോദിച്ചു. ഭര്‍ത്താവിനെക്കുറിച്ചുള്ള സങ്കല്പത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ ഒട്ടേറെക്കാര്യങ്ങളുണ്ടെന്നും സ്നേഹം, കരുതല്‍ എന്നിവയ്ക്കൊപ്പം ആത്മീയതയിലും താത്പര്യമുള്ളയാളായിരിക്കണം അയാളെന്നും അവര്‍ പറഞ്ഞു.സിനിമയില്‍ ആരെയാണ് വിവാഹം ചെയ്യാന്‍ താല്പര്യമെന്ന് ചോദിച്ചപ്പോള്‍ കാജല്‍ പ്രഭാസിന്റെ പേര് പറഞ്ഞത് കാണികളില്‍ ചിരിപടര്‍ത്തി.
ഉടനെ വിവാഹം കഴിക്കുമെന്നും ആത്മീയകാര്യങ്ങളില്‍ വളരെയേറെ താത്പര്യമുള്ളയാളായതിനാല്‍ താനെന്നും യാത്രചെയ്യുമ്ബോഴെല്ലാം ശിവന്റെ ചെറിയൊരു പ്രതിമ കൂടെ കൊണ്ടുപോവാറുണ്ടെന്നും കാജല്‍ കൂട്ടിച്ചേര്‍ത്തു.
kajal talk about prabhas and anushka
