Connect with us

പ്രഭാസിന്റെ പിറന്നാൾ; ഒരു ദിവസം റീ റിലീസിന് ഒരുങ്ങുന്നത് നടന്റെ ആറ് ചിത്രങ്ങൾ

Actor

പ്രഭാസിന്റെ പിറന്നാൾ; ഒരു ദിവസം റീ റിലീസിന് ഒരുങ്ങുന്നത് നടന്റെ ആറ് ചിത്രങ്ങൾ

പ്രഭാസിന്റെ പിറന്നാൾ; ഒരു ദിവസം റീ റിലീസിന് ഒരുങ്ങുന്നത് നടന്റെ ആറ് ചിത്രങ്ങൾ

ഇന്ന് തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, താരമൂല്യമുള്ള താരങ്ങളിലൊരാളാണ് പ്രഭാസ്. ബാഹുബലിക്ക് ശേഷമാണ് പ്രഭാസ് പാൻ ഇന്ത്യൻ താരമായി മാറുന്നത്. പിന്നങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളാണ് നടന്റേതായുള്ളത്. ഇപ്പോൾ നടന്റെ പിറന്നാൾ ആഘോഷമാക്കാനുളള തയ്യാറെടുപ്പിലാണ് ആരാധകർ.

ഇതിന്റെ ഭാ​ഗമായി ആരാധകർക്ക് വേണ്ടി, പ്രഭാസിന്റെ ജന്മദിനമായ ഒക്ടോബർ 23 ന് ആറു സിനിമകളാണ് തിയേറ്ററുകളിലേക്ക് റീ റിലീസ് ആയി എത്തുന്നത്. മിസ്റ്റർ പെർഫെക്റ്റ്, മിർച്ചി, ഛത്രപതി, ഈശ്വർ, റിബൽ, സലാർ എന്നിവയാണ് വീണ്ടും തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്. തെലുങ്ക് സംസ്ഥാനങ്ങൾക്ക് പുറമേ കാനഡയിയും ജപ്പാനിലും റീറിലീസ് ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

റീറിലീസുകൾ ഇപ്പോൾ സർവ സാധാരണമാണെങ്കിലും ഇത് ആദ്യമായാണ് ഒരു നടന്റെ ആറു സിനിമകൾ ഒരു ദിവസം തന്നെ തിയേറ്ററുകളിൽ എത്തുന്നത്. പ്രഭാസിന്റേതായി ഒടുവിൽ പുറത്തെത്തിയ കൽക്കി ബോക്സ്ഓഫീസിൽ ബ്ലോക്ക് ബസ്റ്റർ ആയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ ഇപ്പോൾ.

ഇതിനുമുമ്പ് തിയേറ്ററുകളിലെത്തിയ സാഹോ, രാധേ ശ്യാം, ആദിപുരുഷ് എന്നീ ചിത്രങ്ങൾ പരാജയപ്പെട്ടിരുന്നു. വലിയ ഓപ്പണിംഗ് പരാജയ ചിത്രങ്ങൾക്ക് പോലും പ്രഭാസിന് ലഭിച്ചിരുന്നു. എന്നാൽ സലാറും സാഹോയും വിജയിച്ചതോടെ പ്രഭാസിനെ തേടി വലിയ ചിത്രങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്.

അഞ്ച് പ്രൊജക്ടുകളാണ് പ്രഭാസിന് മുന്നിൽ ഇപ്പോഴുള്ളത്. ഈ ചിത്രങ്ങളുടെ എല്ലാം മൂല്യം 2000 കോടി രൂപ വരും. ഇന്ത്യയിൽ നിലവിൽ ഒരു താരത്തിനും ഇത്ര വലിയ പ്രൊജക്ടുകൾ കൈവശമില്ല. രാജാ സാബാണ് ഇതിൽ ആദ്യം വരാനിരിക്കുന്ന ചിത്രം. 300 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.

അതിന് ശേഷം ഹനു രഘുവപുഡിയുടെ ചിത്രത്തിലാണ് താരം അഭിനയിക്കുക. ഫോജി എന്നാണ് ഈ ചിത്രത്തിന് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. 350 കോടി രൂപയാണ് ഈ സിനിമയുടെ ബജറ്റ്. പ്രഭാസിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്.

More in Actor

Trending