കഭി ഖുശി കഭി ഘമിൽ പ്രിയ വാര്യർ….!!
‘കഭി ഖുശി കഭി ഖം’…..എന്ന് തുടങ്ങുന്ന ഗാനം ചുവടുവെക്കുന്നത് ഷാരൂഖ് ഖാൻ അല്ല കാജോളും അല്ല. ഒറ്റ ദിവസം കൊണ്ട് പുരികം പൊക്കി കണ്ണീർക്കി ലോകം മുഴുവൻ ആരാധകരെ സൃഷ്ട്ടിച്ച യുവ നടി പ്രിയ വാര്യരും കൂടെ അഭിനയിച്ച റോഷനുമാണ്..
Good night pic.twitter.com/xzLCBl9EEj
— Priya Prakash Varrier (@priyapvarrier) May 9, 2018
റിലീസ് ആവുന്നതിനേക്കാൾ മുൻപ് ഹിറ്റായി നടി നടൻമാർ ഇവർ മാത്രമായിരിക്കും. ‘മാണിക്യ മലരായ പൂവി’ എന്ന് എല്ലാവരും ഏറ്റുപാടി.ബോളിവുഡിൽ പോലും പ്രിയ ഹിറ്റായി. ഒരുപാട് ആരാധകർ ആയ യുവ നടിയായി മാറി പ്രിയ.
സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നില്കാറുള്ള നടിയാണ് പ്രിയ. റോഷനും നവ മാധ്യമങ്ങളിൽ പ്രിയക്ക് ഒപ്പം നിറഞ്ഞുനിൽകാറുണ്ട്.
ഇവർ ഒരുമിച്ച ഡബ്സ്മാഷേല്ലാം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഒമർ ലുലു ആണ് മലയാളത്തിലേക്ക് ഇവരെ രണ്ടുപേരെയും സമ്മാനിച്ചത്.
അഡാറ് ലവിലെ പാട്ട് പുറത്തിറങ്ങിയതിനു ശേഷം ഒറ്റ രാത്രികൊണ്ടായിരുന്നു പ്രിയയുടെ ജീവിതം മാറിമറിഞ്ഞിരുന്നത്.
പ്രിയയും റോഷനുമൊന്നിച്ചുളള ഡബ്സ്മാഷുകള്ക്കും നൃത്തത്തിനുമെല്ലാം എല്ലായ്പ്പോഴും സമൂഹമാധ്യമങ്ങളില്‍ മികച്ച സ്വീകാര്യത ലഭിക്കാറുണ്ട്. ഇത്തവണയും ഇരുവരുടെയും ഒരു കിടിലന്‍ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. ഒരു ചടങ്ങില്‍ വെച്ച് ഇരുവരും കളിച്ച ഡാന്‍സിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ഷാരൂഖ് ഖാനും കാജോളും തകര്‍ത്തഭിനയിച്ച കഭി ഖുശി കഭി ഖം എന്ന ചിത്രത്തിലെ പാട്ടിനാണ് ഇവര്‍ ചുവടുവെച്ചിരിക്കുന്നത്.
ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡീയയില്‍ വൈറലായിരിക്കുകയാണ്. അടുത്തിടെ ഔട്ട്ലുക്ക് മാഗസിന്റെ വൈറല്‍ പേഴ്സണാലിറ്റി പുരസ്കാരം പ്രിയയ്ക്കായിരുന്നു ലഭിച്ചിരുന്നത്. ആറ് കോടിയിലധികം ആളുകളാണ് ഈ പാട്ട് യൂടൂബില്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്.അഡാറ് ലവിലെ സഹതാരം അരുണിന്റെ വിവാഹ ചടങ്ങിലും തിളങ്ങിയിരുന്നത് പ്രിയയും റോഷനുമായിരുന്നു.
