Connect with us

ജൂണ്‍ മാസം സിനിമയുടെ മാമാങ്കകാഴ്ച . ബോക്സ് ഓഫീസ് ആര് കീഴടക്കും ?!

Malayalam Breaking News

ജൂണ്‍ മാസം സിനിമയുടെ മാമാങ്കകാഴ്ച . ബോക്സ് ഓഫീസ് ആര് കീഴടക്കും ?!

ജൂണ്‍ മാസം സിനിമയുടെ മാമാങ്കകാഴ്ച . ബോക്സ് ഓഫീസ് ആര് കീഴടക്കും ?!

ജൂണ്‍ മാസം സിനിമയുടെ മാമാങ്കകാഴ്ചയാണ്. ജൂണ്‍ മാസത്തിൽ താരയുദ്ധമാണ് നടക്കാൻ പോവുന്നത്. ബിഗ് ബജറ്റ് ചിത്രങ്ങളെല്ലാം ജൂണ്‍ മാസത്തിൽ റിലീസ് ആവുമെന്ന് ഇപ്പോൾ കിട്ടുന്ന റിപോർട്ടുകൾ. മലയാളത്തിൽ വീണ്ടുമൊരു താരയുദ്ധം ഒരുങ്ങുകയാണ്. മമ്മൂട്ടിയും മോഹൻലാലും നേർക്കുനേർ മത്സരിക്കാനൊരുങ്ങുന്നു.

മമ്മൂട്ടി ഈ വർഷത്തെ തന്റെ നാലാമത്തെ ചിത്രവുമായി വരുമ്പോൾ മോഹൻലാൽ തന്റെ ഈ വർഷത്തെ ആദ്യ ചിത്രവുമായിട്ടാണ് എത്തുന്നത്.കോളിവുഡില്‍ നിന്നും രജനികാന്തിന്റെ കാലാ ജൂണ്‍ ആദ്യ ആഴ്ചയോടെ എത്തുകയാണ്. ഒപ്പം ഹോളിവുഡില്‍ നിന്നും ജുറാസിക് വേൾഡ് 2വും എത്തുന്നു.

മോഹൻലാലിന്റെ നീരാളിയും മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികളും റിലീസിനൊരുങ്ങുന്നത് ജൂണിലാണ്. സജു തോമസിന്റെ തിരക്കഥയില്‍ ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന നീരാളി ഒരു അഡ്വഞ്ചര്‍ ത്രില്ലറാണ്.

ക്യാപ്റ്റന് ശേഷം ജയസൂര്യ നായകനായി അഭിനയിക്കുന്ന സിനിമയാണ് ഞാന്‍ മേരിക്കുട്ടി. ഈദ് ലക്ഷ്യം വെച്ചെത്തുന്ന സിനിമ ജൂണ്‍ 15 നാണ് റിലീസ് ചെയ്യുന്നത്. രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

നവാഗതയായ റോഷ്‌നി ദിനകർ സംവിധാനം ചെയ്യുന്ന “മൈ സ്റ്റോറി”യും ജൂണിൽ പ്രദർശനത്തിനെത്തും. പ്രിത്വിരാജും പാർവതിയുമാണ് മുഖ്യ വേഷത്തിലെത്തുന്നത്. ലാൽ നായകനാകുന്ന ചന്ദ്രഗിരിയാണ് മറ്റൊരു ജൂൺ റിലീസ്. മോഹൻ കുപ്ലേരി സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 22നു തിയേറ്ററുകളിൽ എത്തും.

More in Malayalam Breaking News

Trending