Malayalam Breaking News
2018ലെ “മോസ്റ്റ് പ്രോഫിറ്റബിൾ മൂവി” പട്ടം അബ്രഹാമിന് സ്വന്തം !! ബോക്‌സോഫീസിൽ നിന്ന് നേടിയത് കോടികൾ…..
2018ലെ “മോസ്റ്റ് പ്രോഫിറ്റബിൾ മൂവി” പട്ടം അബ്രഹാമിന് സ്വന്തം !! ബോക്‌സോഫീസിൽ നിന്ന് നേടിയത് കോടികൾ…..
2018ലെ “മോസ്റ്റ് പ്രോഫിറ്റബിൾ മൂവി” പട്ടം അബ്രഹാമിന് സ്വന്തം !! ബോക്‌സോഫീസിൽ നിന്ന് നേടിയത് കോടികൾ…..
മലയാള സിനിമയിലെ കളക്ഷൻ തള്ളുകളെ കുറിച്ചുള്ള ചർച്ചകൾ പൊടി പിടിക്കുകയാണ്. രണ്ട് ദിവസം പോലും തിയ്യേറ്ററിൽ തികച്ച് ഓടാത്ത സിനിമകൾ 25 കോടി കിട്ടിയെന്ന് പറഞ്ഞു നടന്നെന്നും, ഇത്തരം കള്ളകണക്കുകൾ കാണിച്ച് ജനങ്ങളെ വിഡ്ഢികൾ ആക്കാൻ നോക്കരുതെന്നും പറഞ്ഞത് മറ്റാരുമല്ല, നിർമ്മാതാക്കളുടെ സങ്കടനയുടെ നേതാവ് തന്നെ ആയിരുന്നു. കഴിഞ്ഞ വർഷം സാമ്പത്തികമായി വിജയമായ ചിത്രങ്ങൾ വെറും 22 എണ്ണം മാത്രമാണെന്നും, 400 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചതെന്നും അദ്ദേഹം പറയുകയുണ്ടായി.
കഴിഞ്ഞ വർഷം ഇറങ്ങിയ സിനിമകളിൽ നിർമ്മാതാവിന് ഏറ്റവും കൂടുതൽ ലാഭം നേടി കൊടുത്ത സിനിമ ഏതായിരിക്കും ?! നൂറു കോടി ചിത്രവും ഇരുനൂറു കോടി കിട്ടാൻ പോകുന്ന ചിത്രവുമൊക്കെ നിങ്ങളുടെ മനസ്സിൽ വന്നു കാണും അല്ലെ !! എന്നാൽ അതൊന്നുമല്ല, ഡെറിക്ക് അബ്രഹാം ആണ് ആ സ്ഥാനത്തിന് അർഹൻ. വെറും ആറ് കോടി രൂപ മാത്രമായിരുന്നു അബ്രഹാമിന്റെ സന്തതികൾ എന്ന സിനിമയുടെ ബജറ്റ്. നിർമ്മാതാക്കളുടെ അവകാശവാദത്തെ പൂർണ്ണമായി അംഗീകരിക്കുന്നില്ല എങ്കിൽ പോലും, ആ ബജറ്റിനേക്കൾ വലിയ സാറ്റലൈറ്റ് തുക ആചിത്രത്തിന് ലഭിച്ചിട്ടുണ്ട് എന്നാണ് വിശ്വസ്‌തമായ സോഴ്‌സുകളിൽ നിന്ന് കിട്ടിയ റിപ്പോർട്ടുകൾ.
സെക്കന്റ് ഗ്രോസറാണോ അല്ലയോ എന്നുള്ള കാര്യം കളക്ഷൻ പുറത്തു വിടാത്തിടത്തോളം കാലം തീർച്ചയല്ലെങ്കിലും 60 കോടിയോളം രൂപ ചിത്രം ബോക്സ്ഓഫീസിൽ നിന്ന് നേടിയിട്ടുണ്ട്. ബജറ്റിൽ ഒന്നേമുക്കാൽ ഇരട്ടി ബോക്സ്ഓഫീസിൽ നിന്ന് കിട്ടിയാൽ നിർമ്മാതാവിന് ആ ചിത്രം ലാഭകരമായി എന്നാണ് പറയുക. അപ്പോൾ ബജറ്റിന്റെ അത്ര തന്നെ സാറ്റലൈറ്റ് തുകയും, ബജറ്റിന്റെ പത്തിരട്ടിക്കടുത്ത് ബോക്സോഫീസ് കളക്ഷനും നേടിയ ഡെറിക്ക് തന്നെയാണ് റിയൽ വിന്നർ.
Most Profitable movie in 2018