“വംശീയത പ്രകടിപ്പിക്കാൻ വേണ്ടി മാത്രമാണ് അബ്രഹാമിന്റെ സന്തതികളിൽ അത്തരം രംഗം സൃഷ്ടിച്ചിരിക്കുന്നത് ” – വിമർശനവുമായി അരുന്ധതി റോയ്
മലയാള സിനിമയിൽ 2018 ൽ ഏറ്റവുമധികം ചിത്രമായിരുന്നു അബ്രഹാമിന്റെ സന്തതികൾ. മമ്മൂട്ടിയുടെ ഡേവിഡ് അബ്രഹാമെന്ന പോലീസ് ഓഫീസറുടെ വേഷത്തിലെത്തിയ ചിത്രത്തിനു നേരെ അന്നുണ്ടാകാത്ത തരത്തിലുള്ള വിമർശനമാണ് ഉയരുന്നത്. എഴുത്തുകാരി അരുന്ധതി റോയ് ആണ് സിനിമക്കെതിരെ രംഗത്ത് എത്തിയിരിക്കുന്നത് .
സിനിമാ, സാഹിത്യ ലോകത്തെ വംശീയതയതെയെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ചിത്രത്തെ കുറിച്ച് പരാമര്‍ശിച്ചത്. കഥാപാത്രങ്ങളെ ഉദാഹരിച്ചാണ് അരുന്ധതിയുടെ പരാമര്‍ശം. ‘പുരോഗമനകേരളത്തില്‍ അടുത്തിടെ ഇറങ്ങിയ ഒരു ചിത്രം കണ്ടു.ക്രൂരന്മാരും വിഡ്ഡികളുമായാണ് ചിത്രത്തില്‍ കറുത്ത വര്‍ഗക്കാരെ ചിത്രീകരിച്ചിരിക്കുന്നത്. പുരോഗമന കേരളത്തില്‍ ആഫ്രിക്കന്‍ വംശജര്‍ ഇല്ല. അതിനാല്‍ വംശീയത പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രം കറുത്തവരെ ഇറക്കുമതി ചെയ്യുന്ന അവസ്ഥയാണുണ്ടായത് ‘-അരുന്ധതി റോയ് വ്യക്തമാക്കി.
ഈ ഒരവസ്ഥക്ക് സംസ്ഥാനത്തെ മാത്രം കുറ്റപ്പെടുത്താന്‍ സാധിക്കില്ല. ഇങ്ങനെയാണ് സമൂഹവും മനുഷ്യരുമെല്ലാം. കലാകാരന്മാര്‍, സംവിധായകര്‍, നടന്മാര്‍, എഴുത്തുകാര്‍ എല്ലാവരും ഇങ്ങനെയാണ്. ഇരുണ്ട നിറത്തിന്റെ പേരില്‍ ഉത്തരേന്ത്യക്കാര്‍ കളിയാക്കുന്ന അതേ ദക്ഷിണേന്ത്യക്കാരാണ് അതേ നിറത്തിന്റെ പേരില്‍ ആഫ്രിക്കന്‍ വംശജരെ കളിയാക്കുന്നത് അരുന്ധതി പറഞ്ഞു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...