Malayalam
നടൻ ജോയ് മാത്യുവിന്റെ മകൾ ആൻ എസ്തർ വിവാഹിതയായി
നടൻ ജോയ് മാത്യുവിന്റെ മകൾ ആൻ എസ്തർ വിവാഹിതയായി
Published on
നടൻ ജോയ് മാത്യുവിന്റെ മകൾ ആൻ എസ്തർ വിവാഹിതയായി. വരൻ എഡ്വിൻ. പള്ളിയിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. പിന്നീട് നടന്ന വിവാഹ റിസപ്ഷനിൽ ലാൽ, രൺജി പണിക്കർ, സിദ്ദീഖ്, ഇന്ദ്രൻസ് തുടങ്ങി നിരവധി സിനിമാ താരങ്ങൾ അതിഥികളായി എത്തി.
സരിതയാണ് ജോയ് മാത്യുവിന്റെ ഭാര്യ. മാത്യു, ആൻ, തന്യ എന്നിങ്ങനെ മൂന്ന് മക്കളാണ് ഇവർക്ക്. 2019ലാണ് മൂത്ത മകൻ മാത്യു ജോയ് വിവാഹിതനാകുന്നത്.
ഹെവൻ എന്ന ചിത്രത്തിലാണ് ജോയ് മാത്യു അവസാനം അഭിനയിച്ചത്. 1921 പുഴ മുതൽ പുഴ വരെ എന്ന അലി അക്ബർ ചിത്രമാണ് പുതിയ പ്രോജക്ട്.
ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചാവേർ സിനിമയ്ക്ക് തിരക്കഥ എഴുതുന്നതും ജോയ് മാത്യുവാണ്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിൽ നായകൻ.
Continue Reading
You may also like...
Related Topics:Joy Mathew
